എ ഐ എന്നത് വളരെ പെട്ടെന്ന് നമ്മുടെ ലോകം കീഴടക്കുന്ന ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ്. സമൂഹത്തിന്റെ എല്ലാ തലത്തിലും നിർമ്മിത ബുദ്ധി ഇന്ന് വലിയ സ്വാധീനം ചെലുത്തിക്കൊണ്ട് വരികയാണ്. വളരെ പെട്ടെന്നായിരുന്നു നമ്മുടെ സംസ്കാരത്തിന്റെയും സാമൂഹിക ജീവിതത്തിന്റെയും ഇടയിൽ എ. ഐ സംസ്കാരം എത്തിയത്. ലോകമെമ്പാടുമുള്ള ജനങ്ങൾ ഇരുകൈയും നീട്ടിയാണ് എഐയെ സ്വീകരിച്ചത്. മനുഷ്യർ ചെയ്യുന്ന കാര്യം കുറച്ചുകൂടി എളുപ്പമാക്കും എന്നതിനാൽ എഐ ഓടുള്ള താല്പര്യം കൂടി. എഐയുമായി ബന്ധപ്പെട്ട് മറ്റൊരുതരത്തിലേക്ക് സഞ്ചരിക്കാൻ ഒരുങ്ങുകയാണ് നമ്മുടെ കേരളം. എ ഐ നയം രൂപീകരിക്കുന്ന ആദ്യ സംസ്ഥാനമായി നമ്മളുടെ കേരളം മാറിയിരിക്കുന്നു എന്നതാണ് പുത്തൻ വാർത്ത.
ഈ കഴിഞ്ഞ ഡിസംബറിൽ സംഘടിപ്പിച്ച ജനറേറ്റീവ് എഐ കോൺക്ലെയ്വിലാണ് നിർമ്മിത ബുദ്ധി നയം രൂപീകരിക്കണമെന്ന് ആശയം ആദ്യമായി ഉണ്ടായത്. ഇതിനെ പിന്തുടർന്നുകൊണ്ട് ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ കരുണയം ഏകദേശം പൂർത്തിയായതായും ഒരു മാസത്തിനുള്ളിൽ നയം പ്രഖ്യാപിക്കും എന്നും വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞിരിക്കുകയാണ്. വ്യവസായങ്ങളിൽ ഉൾപ്പെടെ പുത്തൻ സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് അടിസ്ഥാന സൗകര്യം ഒരുക്കുന്നത് കിഫ്‌ബി യുടെ സഹായത്തോടെയാണ്. ലോകത്ത് തന്നെ ആദ്യമായി ജനറേറ്റിയും എഐ കോൺക്ലെവ് സംഘടിപ്പിച്ചത് കേരളമാണ് എന്നും മന്ത്രി പറയുന്നു. ഓഹരി വിപണി മുതൽ പച്ചക്കറി കൃഷി വരെ നിർമ്മിത ബുദ്ധിയുടെ സഹായം കൂടി എടുത്തുകൊണ്ട് ചെയ്യുന്ന രീതിയിലാണ് പുതിയ നയം രൂപീകരിക്കപ്പെടുന്നത്. ലോകത്താകമാനം പുതിയ മേഖലകളിലേക്ക് എഐ കടക്കുകയാണ്.
ഇതു മനസ്സിലാക്കി കൊണ്ടാണ് കേരളത്തിന്റെ നയം. പുത്തൻ കമ്പനികളിലേക്കും മറ്റു വ്യാപാര സ്ഥാപനങ്ങളിലേക്കും നിർമ്മിത ബുദ്ധി വ്യാപിപ്പിക്കുന്നതിന് മുന്നോടിയായാണ് നയം കൊച്ചി–ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായ പാലക്കാട് സ്മാർട്സിറ്റി എഐക്കു പുറമേ പുതിയ കാലത്തിന്റെ സാങ്കേതിക വിദ്യകളായ റോബോട്ടിക്സ് ബിഗ്ഡേറ്റ അനാലിസിസ്, മെഷീൻ ലേണിങ് തുടങ്ങിയവയ്ക്കായി കിഫ്ബിയുടെ സഹായത്തോടെ അടിസ്ഥാന സൗകര്യം ഒരുക്കുന്നു. പഠനത്തിലും കേരളം ഇപ്പോൾ ഏറെ മുന്നിൽ സഞ്ചരിക്കുകയാണ്, ഇതിനാൽ തന്നെ വിദ്യാഭ്യാസമേഖലയിലും ഉപയോഗിച്ച് പുത്തൻ രീതിയിലുള്ള മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യത വളരെ കൂടുതലാണ്.
ചുരുക്കിപ്പറഞ്ഞാൽ നിർമ്മിത ബുദ്ധിയുടെ കാര്യത്തിൽ മുൻകൂട്ടി സഞ്ചരിക്കാൻ ഒഴുകുകയാണ്. എല്ലാ മേഖലകളിലും കൊണ്ടുവരുന്നത് വഴി മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്നും കുറച്ചുകൂടി മുന്നിലുള്ള വളർച്ച കേരളം പ്രതീക്ഷിക്കുന്നു. ഇനി വരുന്ന കാലം നിർമ്മിത ബുദ്ധിയുടേതാണ് എന്ന് മനസ്സിലാക്കിക്കൊണ്ടുള്ള മുന്നേറ്റമാണ് കേരളത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ടെക്നോളജിയെ കൃത്യമായി മനസ്സിലാക്കി കൊണ്ടായിരിക്കും പുത്തൻ നയം രൂപീകരിക്കുക. നിർമ്മിത ബുദ്ധി കൊണ്ടുണ്ടാകുന്ന പോസിറ്റിവിറ്റി എടുത്ത് നെഗറ്റീവ് ഭാഗങ്ങളെ ഒഴിവാക്കി കൊണ്ടായിരിക്കും നയ രൂപീകരണം.