കഴിഞ്ഞ ഏതാനും മാസമായി സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത് എഐ വീഡിയോകൾ ആണ്. കാലത്തിന്റെ മാം സൂചിപ്പിക്കുന്നതാണ് ഇത്തരത്തിലുള്ള എഐ വീഡിയോകൾ. പുത്തൻ കണ്ടുപിടിത്തത്തിന്റെ അടുത്ത തലത്തിലേക്ക് നമ്മൾ മനുഷ്യന്മാർ കടന്നു എന്നുള്ളതിന്റെ പ്രധാന സൂചനയായി മാറുകയാണ് ഇത്തരം വീഡിയോകൾ. പാര്‍ട്ടിഫിഷൽ ഇന്റലിജൻസ് എന്നത് chat gpt ക്കും അപ്പുറം ഏറെ വലിയ ലോകമാണ് എന്ന് സാധാരണ ഒരു വിധത്തിൽ ഇത്തരം വീഡിയോകൾ ആണ്.
സിനിമയിൽ ഏഴിയായി പരീക്ഷിക്കാൻ തുടങ്ങിയിട്ട് അധിക കാലമായില്ല എങ്കിലും പണ്ടുമുതൽ പല സിനിമകളും ഇത്തരം കാര്യങ്ങൾ ഗ്രാഫിക്സ് ഉപയോഗിച്ച് ഉണ്ടാക്കിയിരുന്നു. എന്നാൽ ഇന്ന് അതിന് എഐ എന്ന് പല കാര്യങ്ങൾക്കും പേരിട്ടു വിളിക്കാൻ തുടങ്ങി. ഉപയോഗിച്ച് നടന്മാരെ റീ ക്രീയേറ്റ് ചെയ്യുന്ന ഉൾപ്പെടെ ഇന്ന് സുലഭമായി മാറുന്നു. ഏറെ വർഷങ്ങൾക്ക് മുമ്പ് ഇത്തരത്തിൽ ഒരു ടെക്നോളജി ഉപയോഗിച്ചായിരുന്നു അത്ഭുതദ്വീപ് എന്ന ചിത്രത്തിൽ ജഗതി ശ്രീകുമാറിന്റെ നീളം കുറഞ്ഞ കഥാപാത്രത്തെ സൃഷ്ടിച്ചത്. അന്ന് അത് അറിയപ്പെട്ടത് ഗ്രാഫിക്സ് എന്നായിരുന്നു.
വളരെ ചുരുങ്ങിയ വർഷങ്ങൾക്ക് ഇപ്പുറം ആദവൻ എന്ന സൂര്യ സിനിമയിൽ സൂര്യയുടെ ചെറുപ്പകാലം ഉൾപ്പെടെ എ. ഐ വെച്ച് ക്രിയേറ്റ് ചെയ്തിരുന്നു. അന്നും ഇത് ഗ്രാഫിക്സ് എന്ന പേരിൽ അറിയപ്പെട്ടത്. എന്നാൽ ഇപ്പോൾ ഗ്രാഫിക്സ് എന്ന പേരിനും എ.ഐ എന്ന പേരിലും ചെറിയ മാറ്റം സംഭവിച്ചു. ഇന്ന് എഐ എന്നത് വേറെ രീതിയിലും ഗ്രാഫിക്സ് എന്നത് വേറെ രീതിയിലും തന്നെ മാറി. ഇത് എന്താണെന്ന് മനുഷ്യർക്ക് ഇപ്പോൾ കൃത്യമായി മനസ്സിലാകുന്ന രീതിയിലേക്ക് കാലഘട്ടവും നമ്മളെക്കൊണ്ട് എത്തിച്ചു എന്ന് തന്നെ പറയേണ്ടിവരും.
വർഷങ്ങൾക്കിപ്പുറം എ ഐ ടെക്നോളജിയിൽ ഇന്ത്യൻ സിനിമയിൽ പ്രത്യേകിച്ച് സൗത്ത് ഇന്ത്യൻ സിനിമയിൽ അനേകം കഥാപാത്രങ്ങളെ അവർ പുനർ നിർമ്മിച്ചു. അതിൽ അടുത്തിടെ ഇറങ്ങിയ goat എന്ന സിനിമയിൽ വിജയിയുടെ ചെറുപ്പകാലം സൂചിപ്പിക്കുന്ന രീതിയിൽ ഇരട്ട കഥാപാത്രത്തെയും വിജയുടെ മുഖം ഉപയോഗിച്ച് നിർമ്മിച്ചപ്പോൾ അതേ സിനിമയിൽ തന്നെ മൺമറഞ്ഞുപോയ തമിഴ് സൂപ്പർതാരം വിജയകാന്തിനെയും പുത്തൻ ടെക്നോളജി ഉപയോഗിച്ച് നിർമ്മിച്ചു. വലിയ വിജയമായില്ല എങ്കിലും എന്ന സിനിമയിൽ അടുത്തിടെ കമലഹാസനയും തഗ് ലൈഫ് എന്ന തമിഴ് സിനിമയിൽ ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ചിരുന്നു.
മലയാളത്തിലേക്ക് എത്തുമ്പോൾ എ ഐ ടെക്നോളജി ഉപയോഗിക്കുന്നത് താരതമ്യേന കുറവാണ് എങ്കിലും എല്ലാവരും ചർച്ച ചെയ്ത ഇത്തരം ടെക്നോളജി ഉപയോഗിച്ച് അടുത്തിടെ വന്ന സിനിമ ആസിഫലി നായകനായ രേഖ ചിത്രമാണ്. സിനിമയിൽ മമ്മൂട്ടിയുടെ കാതോട് കാതോരം എന്ന ചിത്രത്തിലെ ലുക്ക് ടെക്നോളജി ഉപയോഗിച്ച് വീണ്ടും നിർമ്മിച്ചിരുന്നു. ചെറിയ ബഡ്ജറ്റിൽ ഒരുങ്ങിയ സിനിമയായതിനാൽ തന്നെ ക്വാളിറ്റി ഉൾപ്പെടെ പല ആളുകളും കൈയടിച്ചു പ്രോത്സാഹിപ്പിച്ചിരുന്നു. ഇതിനുപുറമേ ഗോകുൽ സുരേഷ് നായകനായ ഗജ രാജാരി എന്ന ചിത്രത്തിലും എഐയുടെ സാങ്കേതികവിദ്യ ഭാവികാലം കാണിക്കാൻ ഉപയോഗിച്ചു.
മലയാളത്തിൽ എ. ഐ യുടെ സാങ്കേതികവിദ്യ പല സിനിമകളിലും ഉപയോഗിക്കാൻ തുടങ്ങിയിട്ടേയുള്ളൂ എന്നാണ് മനസ്സിലാക്കാൻ കഴിയുക. ഇനി വരാൻ പോകുന്ന ഗകരാചാര്യരുടെ ടീം ഒന്നിക്കുന്ന പുത്തൻചിത്രമായ വല എന്ന സിനിമയിലും ഇതേ ടെക്നോളജിയെ ഉപയോഗിക്കും. ജഗതി ശ്രീകുമാർ വർഷങ്ങൾക്ക് ശേഷം അഭിനയിക്കുന്ന സിനിമയാണ് വല. ജയസൂര്യയുടെ വരാനിരിക്കുന്ന ചിത്രം കത്തനാരിലും ആർട്ടിഫിഷ്യൽ ഉപയോഗിച്ചിട്ടുണ്ട് എന്നാണ് പുറത്തേക്ക് വരുന്ന വിവരം. മോണിക്ക ഒരു എഐ സ്റ്റോറി എന്ന മലയാള ചിത്രം 2024 ൽ പേരു കൊണ്ടുതന്നെ എ.ഐയെ ഉൾപ്പെടുത്തി ഇറങ്ങിയിരുന്നു എങ്കിലും എട്ടു നിലയിൽ പൊട്ടിയിരുന്നു.
ജാക്ക് ആൻഡ് സ്റ്റിൽ എന്ന സൗബിൻ – മഞ്ജു വാര്യർ നായികാ നായകന്മാരായ സന്തോഷ് ശിവൻ സംവിധാനം ചെയ്ത സിനിമയിൽ ടെക്നോളജി ഉപയോഗിച്ചിരുന്നു എന്നുള്ള വാദം ഉയർന്നിരുന്നുവെങ്കിലും ഇത് ഗ്രാഫിക്സ് ആണ് എന്ന് മറ്റൊരു വശം കൂടിയുണ്ട്. മലയാളത്തിലെ പ്രമുഖ നടന്മാരുടെ ചെറുപ്പകാലം വൃത്തിക്ക് കാണിക്കാൻ ഇനി ഈ ടെക്നോളജി കൂടുതൽ ഉപയോഗിക്കും എന്നുള്ള കാര്യം തീർച്ചയാണ്. അടുത്തിടെ ഇറങ്ങിയ എമ്പുരാൻ എന്ന സിനിമയിലും ചെറിയ രീതിയിൽ എ. ഐ ടെക്നോളജി ക്ലൈമാക്സ് പോഷനോട് അനുബന്ധിച്ച് പ്രണവ് മോഹൻലാലിനെ കാണിക്കുമ്പോൾ ഉപയോഗിച്ചിട്ടുണ്ട്.
മുമ്പ് എന്നും ഇല്ലാത്തതുപോലെ ആർട്ടിഫിഷ്യൽ ഇന്ത്യൻസിലെ മലയാളികൾ ഉൾപ്പെടെയുള്ള ലോകമെമ്പാടുമുള്ള ആളുകൾ ഉപയോഗിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങളുടെ കിടപ്പ്. എന്തെങ്കിലും ഒരു സംശയം വന്നാൽ ഗൂഗിൾ ജെമിനിയോടോ chat gpt യോടോ നമ്മൾ ചോദിക്കുന്ന നിലയിലേക്കാണ് കാര്യങ്ങൾ വളർന്ന് എത്തിയിരിക്കുന്നത്. ഇതിന്റെ സ്വാധീനം മലയാള സിനിമ ലോകത്തും എത്തി എന്നത് യാഥാർത്ഥ്യം. വെറും വർഷങ്ങളിലും ഇത്തരത്തിൽ എഐ ഉപയോഗിച്ച് കൂടുതൽ സിനിമയിൽ പല കഥാപാത്രങ്ങളെയും നിർമ്മിക്കാനും ഡിഎജിങ് ഉപയോഗിക്കാനും കൂടുതലായി ഉപയോഗിക്കുമെന്നുള്ള കാര്യം തീർച്ച.