Tuesday, April 15, 2025
23.1 C
Kerala

വേനൽ മഴ എസിക്ക് പണി കൊടുത്തു! വിൽപ്പന മന്ദഗതിയിൽ 

കേരളത്തിൽ കഴിഞ്ഞവർഷം വേനൽ മഴ വളരെ കുറവായിരുന്നു. അതുകൊണ്ടുതന്നെ റെക്കോർഡ് എസി വിൽപ്പനയാണ് കഴിഞ്ഞവർഷം ഉണ്ടായിരിരുന്നത്. ഒരുപക്ഷേ കേരളത്തിലെ ചരിത്രം പരിശോധിച്ചു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ എസി വിറ്റുപോയ വർഷം കൂടിയായിരുന്നു 2024 മാർച്ച് മുതൽ മെയ് വരെയുള്ള സമയങ്ങൾ. വലിയ ചൂടായിരുന്നു കഴിഞ്ഞവർഷം അനുഭവപ്പെട്ടത് എന്നതിനാൽ തന്നെ എസിയുടെ വിൽപ്പന കേരളത്തിൽ അങ്ങോളമിങ്ങോളം വർധിച്ചിരുന്നു.

 ഈ വർഷവും ചൂടിന് യാതൊരു കുറവും ഇല്ലാതെയായിരുന്നു ഫെബ്രുവരി മാർച്ച് മാസങ്ങൾ കടന്നുപോയത്. അതുകൊണ്ടുതന്നെ കഴിഞ്ഞവർഷത്തെ എസി വിൽപ്പനയുടെ റെക്കോർഡ് ഈ വർഷം തിരുത്തി കൊടുക്കും എന്നുള്ള പ്രവചനങ്ങൾ ഉൾപ്പെടെ പല കോണുകളിൽ നിന്നും വന്നിരുന്നു. എന്നാൽ കേരളത്തിൽ മാർച്ച് 20ന് ശേഷം ഇതുവരെ പല സ്ഥലങ്ങളിലായി നല്ല രീതിയിൽ വേനൽ മഴ പെയ്തു. ഈ വേനൽ മഴ എസിയുടെ വില്പനയെ വലിയ രീതിയിൽ ബാധിച്ചു എന്നുള്ള റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്.

 താരതമ്യേന പകൽ സമയങ്ങളിൽ വലിയ ചൂടും രാത്രിയായാൽ മഴയും പെയ്യുന്നതാണ് ഇപ്പോൾ കണ്ടുവരുന്ന പാറ്റേൺ. പക്ഷേ മഴ പെയ്തു കഴിഞ്ഞാൽ മിക്ക സ്ഥലങ്ങളിലും കരണ്ട് പോകുന്നു എന്നതിനാൽ തന്നെ ആളുകൾ മുതിരുന്നില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വലിയ രീതിയിൽ എസി വില്പന ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു പല കടകളിലും ഓഫർ ബോർഡുകളും പരസ്യങ്ങളും ഉൾപ്പെടെ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഈ പ്രതീക്ഷകളെ ആസ്ഥാനമാക്കി കൊണ്ടായിരുന്നു കേരളത്തിൽ അങ്ങോളമിങ്ങോളം വേനൽ മഴ ലഭിച്ചത്.

 അപ്രതീക്ഷിതമായി എത്തിയ മഴയിൽ വലിയ രീതിയിലുള്ള ഇടിവാണ് എസി കൂളർ ഫാൻ മാർക്കറ്റിൽ ഇക്കൊല്ലം ഉണ്ടായിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വേനൽ അവസാനിക്കാൻ ഇനിയും ഒന്നരമാസം ഇനിയും ബാക്കിയുണ്ട് എങ്കിലും കഴിഞ്ഞ വർഷത്തെ ഏപ്രിൽ പകുതിയോളം എത്തുന്ന കണക്കുകൾ ഈ വർഷത്തെ കണക്കുകളുമായി താരതമ്യം ചെയ്തു കഴിഞ്ഞാൽ വളരെ കൂടുതലാണ്. എസി വിൽപ്പനയിൽ ഉണ്ടായ പ്രകടമായ കുറവ് ഈ കണക്കുകൾ നോക്കുമ്പോൾ തന്നെ കൃത്യമായി മനസ്സിലാക്കാൻ കഴിയും.

 വെറും ദിവസങ്ങളിലും വേനൽ മഴ തുടരും എന്നുള്ള കാലാവസ്ഥ പ്രവചന റിപ്പോർട്ട് വന്ന സാഹചര്യത്തിൽ എസി വിൽപ്പന ഇക്കൊല്ലം റെക്കോർഡ് തിരുത്തി കുറിക്കില്ല എന്നുള്ള കാര്യം ഏകദേശം ഉറപ്പായി. എന്നാൽ തിരിച്ചടി കിട്ടിയിരിക്കുന്നത് ഇലക്ട്രോണിക് സാധനങ്ങൾ വിൽപ്പന ചെയ്യുന്ന കടകൾക്ക്. വലിയ രീതിയിൽ അമിത ചൂട് പ്രതീക്ഷിച്ചു പല സ്ഥലങ്ങളിലും എ സി എത്തിച്ചിരുന്നു. സാധാരണ ഇറക്കുമതി ചെയ്യുന്നതിനും കൂടുതൽ ലോഡുകളാണ് ഇക്കുറി പല ഇലക്ട്രോണിക്സ് സ്ഥാപനങ്ങളും ഇറക്കിയത്. എന്നാൽ എസിയുടെ വില്പനയിൽ ഉണ്ടായ കുറവ് ഇവരെ സാരമായി ബാധിച്ചിട്ടുണ്ട്.

 മാർച്ച് തുടക്കത്തിൽ കണ്ണൂർ പാലക്കാട് ജില്ലകളിൽ വലിയ ചൂട് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഓഫർ കൊടുക്കാമെന്ന് മിക്ക കമ്പനികളും തീരുമാനിക്കുകയും ചെയ്തു. എന്നാൽ മെല്ലെ മെല്ലെ വേനൽ മഴ ലഭിച്ചത് താരതമ്യേന സംസ്ഥാനത്തുണ്ടാകുന്ന ചൂടിൽ വലിയ മാറ്റം സൃഷ്ടിച്ചു. മാത്രമല്ല ഓൺലൈനായും വലിയ രീതിയിൽ ആളുകൾ എസി ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങാൻ ഇപ്പോൾ തുടങ്ങിയിരിക്കുന്നു. ഈ വില്പനയും ബാധിച്ചിരിക്കുന്നത് സാധാരണ ഇലക്ട്രോണിക് സ്ഥാപനങ്ങളെ തന്നെയാണ്. 

Hot this week

വിഷു ഇങ്ങെത്തി; മലയാളികൾ അവസാന നിമിഷ ഓട്ടത്തിൽ

വിഷു അടുത്തെത്തിയിരിക്കുകയാണ്. മലയാളികൾ ഒന്നടങ്കം അവസാനം നിമിഷ ഒരുക്കത്തിലാണ്. രണ്ടുദിവസം കൂടി...

70000 കടന്ന് സ്വർണ്ണവില! ഇത് എങ്ങോട്ടേക്ക് എന്ന് സാധാരണക്കാർ.

കഴിഞ്ഞ കുറച്ച് അധികം കാലമായി സ്വർണ്ണവില ഉയർന്നു തന്നെ തുടരുകയാണ്. എന്നാൽ...

സംസ്ഥാനത്തെ ആദ്യ അതിദാരിദ്ര്യമുക്ത മണ്ഡലമായി ധര്‍മ്മടം: പ്രഖ്യാപനം ഞായറാഴ്ച

ധര്‍മ്മടം മണ്ഡലത്തെ സംസ്ഥാനത്തെ ആദ്യ അതിദാരിദ്യമുക്ത മണ്ഡലമായി മുഖ്യമന്ത്രി പിണറായി വിജയന്‍...

ഇന്ത്യയിൽ ചരിത്രം മുന്നേറ്റവുമായി സിഎൻജി വാഹനങ്ങൾ; ഡീസൽ വാഹനങ്ങളെ പിൻതള്ളി 

ഇന്ത്യയിൽ സിഎൻജി വാഹനങ്ങൾ ചരിത്ര മുന്നേറ്റം കൈവരിക്കുകയാണ്. ഇന്ത്യയുടെ സാമൂഹിക സ്ഥിതി...

Topics

വിഷു ഇങ്ങെത്തി; മലയാളികൾ അവസാന നിമിഷ ഓട്ടത്തിൽ

വിഷു അടുത്തെത്തിയിരിക്കുകയാണ്. മലയാളികൾ ഒന്നടങ്കം അവസാനം നിമിഷ ഒരുക്കത്തിലാണ്. രണ്ടുദിവസം കൂടി...

70000 കടന്ന് സ്വർണ്ണവില! ഇത് എങ്ങോട്ടേക്ക് എന്ന് സാധാരണക്കാർ.

കഴിഞ്ഞ കുറച്ച് അധികം കാലമായി സ്വർണ്ണവില ഉയർന്നു തന്നെ തുടരുകയാണ്. എന്നാൽ...

സംസ്ഥാനത്തെ ആദ്യ അതിദാരിദ്ര്യമുക്ത മണ്ഡലമായി ധര്‍മ്മടം: പ്രഖ്യാപനം ഞായറാഴ്ച

ധര്‍മ്മടം മണ്ഡലത്തെ സംസ്ഥാനത്തെ ആദ്യ അതിദാരിദ്യമുക്ത മണ്ഡലമായി മുഖ്യമന്ത്രി പിണറായി വിജയന്‍...

ഇന്ത്യയിൽ ചരിത്രം മുന്നേറ്റവുമായി സിഎൻജി വാഹനങ്ങൾ; ഡീസൽ വാഹനങ്ങളെ പിൻതള്ളി 

ഇന്ത്യയിൽ സിഎൻജി വാഹനങ്ങൾ ചരിത്ര മുന്നേറ്റം കൈവരിക്കുകയാണ്. ഇന്ത്യയുടെ സാമൂഹിക സ്ഥിതി...

വലിയ ബിസിനസ്‌ ആയി ലഹരി കച്ചവടം; ജാഗരൂകരായി നിയമസംവിധാനങ്ങൾ!

യുവാക്കളിൽ ലഹരി ഉപയോഗം വളരെ അധികമായി കൂടിവരുന്നു എന്നാണ് പല പഠന...

ഉയരുന്ന സൈബർ തട്ടിപ്പുകൾ; കൃത്യമായ ശ്രദ്ധ വേണമെന്ന് പോലീസ് നിർദ്ദേശം!

ദിനംപ്രതി നമ്മുടെ നാട്ടിൽ സൈബർ കുറ്റകൃത്യങ്ങൾ പെരുകി വരികയാണ്. ലക്ഷകണക്കിന്...

സംസ്ഥാനത്തെ സ്കൂളുകളുടെ മുഖച്ഛായ മാറുകയാണ്; സ്മാർട്ടായി 52,000 ക്ലാസ് മുറികൾ എന്ന് വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ സ്കൂളുകൾ പുതിയ തലത്തിലേക്ക് മാറുകയാണ് എന്ന് വിദ്യാഭ്യാസ മന്ത്രി വി...
spot_img

Related Articles

Popular Categories

spot_imgspot_img