മദ്യപാനികൾക്ക് ഒരു ആശ്വാസമായി എ. എ
ഇന്ന് ലോക ലഹരി വിരുദ്ധ ദിനം ആണ്. കേരളത്തിലെ ലഹരിയുടെ കണക്കുകൾ ഞെട്ടിക്കുന്നതാണ്. കണക്കുകൾ പ്രകാരം കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ കേരളത്തിൽ ലഹരി ഉപയോഗിക്കുന്ന ആളുകളുടെ അളവിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ കൊച്ചി കേന്ദ്രീകരിച്ചാണ് കൂടുതൽ ലഹരി മരുന്ന് ഉപയോഗം നടക്കുന്നത്. ലഹരി വിരുദ്ധ ബോധവൽക്കരണവും പരിപാടിയുമായി നാടുനീളെ പാർട്ടി പ്രവർത്തകരും അധികൃതരും നടക്കുമ്പോഴും ലഹരി ഉപയോഗത്തിന് കാര്യമായ കുറവ് ഉണ്ടായിട്ടില്ല എന്നാണ് ഞെട്ടിക്കുന്ന കണക്കുകൾ.
കേരളത്തിൽ മിക്ക ജില്ലകളിലും വലിയ രീതിയിലുള്ള ഉയർച്ച ലഹരിയുടെ ഉപയോഗത്തിൽ ഉണ്ടായിട്ടുണ്ട്. ഉത്തര മലബാറിലെ ജില്ലകളിലേക്ക് ലഹരി കൂടുതലായും എത്തിക്കുന്നത് മംഗലാപുരം ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലഹരി ഉപയോഗത്തിന് കേസ് എടുത്തിരിക്കുന്നത് കേരളത്തിലാണ് എന്നതാണ് കണക്ക് സൂചിപ്പിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം പഞ്ചാബ് ആണ് രണ്ടാം സ്ഥാനത്ത്.2024ല്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത 30.8 ശതമാനത്തിലേറെ കേസുകളും കേരളത്തിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കേരളത്തിൽ നിന്നും പിടിക്കപ്പെടുന്ന ലഹരി കേസുകളിൽ 40% ത്തോളം അന്യസംസ്ഥാന തൊഴിലാളികളാണ് പ്രതികളായി വരുന്നത്. നിരോധിത പുകയില കടത്തുന്നതുമായി ബന്ധപ്പെട്ടുള്ള കേസ് രജിസ്റ്റർ ചെയ്യുന്ന കാര്യത്തിലും കേരളം മുന്നിലാണ്. കൃത്യമായ രീതിയിൽ പരിശോധന നടത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുന്നുണ്ട് എന്നത് ഇതിന്റെ മറ്റൊരു വശമാണ് എങ്കിലും ഭയപ്പെടുത്തുന്നതാണ് കേരളത്തിലെ ലഹരി ഉപയോഗത്തിന്റെ കണക്കുകൾ. വിദ്യാർത്ഥികളുടെ ഉള്ളിൽ ഉൾപ്പെടെ ലഹരി ഉപയോഗം കേരളത്തിൽ കൂടിവരുന്നു എന്നും കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ ലഹരി നിയന്ത്രണത്തിലും കേരളം മുൻപന്തിയിലാണ് എന്ന് കേന്ദ്രത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്.
സംസ്ഥാനത്തെ മയക്കുമരുന്ന് കേസുകളിൽ ശിക്ഷാനിരക്ക് 98.19 ശതമാനമാണ്. ദേശീയ ശരാശരി 78.11 ശതമാനവും. രാസ ലഹരിയുടെ ഉപയോഗത്തിലും വലിയ വർധനമാണ് കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിൽ ഉണ്ടായിരിക്കുന്നത്. കണക്കുകൾ പ്രകാരം കോവിഡിന് ശേഷം ലഹരിയുടെ ഉപയോഗം വലിയ തോതിൽ വർദ്ധിച്ചു എന്നു പറയുന്നുണ്ട് എങ്കിലും വിവിധ സാമൂഹിക പ്രസ്ഥാനങ്ങൾ ഇപ്പോൾ ലഹരിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു വരുന്നു. എ എ എന്ന സംഘടന രൂപീകരിച്ച് ലഹരിക്കെതിരെ ശക്തമായ പോരാട്ടം ആണ് കഴിഞ്ഞ കുറച്ച് അധിക കാലമായി നടത്തിവരുന്നത്.
അമിത മദ്യപാനത്തിൽ നിന്ന് വിരമിച്ചവരുടെ കൂട്ടായ്മയാണ് എ. എ. മദ്യം പാവമാണെന്നോ നിരോധിക്കണം എന്നുള്ള സന്ദേശം അല്ല എ. എ മുന്നോട്ടുവയ്ക്കുന്നത്. മധ്യാസത്തി ഒരു അസുഖമാണ് എന്ന് മനസ്സിലാക്കിയുള്ള പ്രവർത്തനമാണ് ഇവരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. മധ്യാസക്തി മൂലം ജീവിതത്തിൽ ഉണ്ടായിട്ടുള്ള പ്രശ്നങ്ങൾ എങ്ങനെ തരണം ചെയ്യണമെന്ന കാര്യങ്ങൾ ചർച്ച ചെയ്യുന്ന ഒരു ഇടമാണിത്. മദ്യപാനത്തിൽ നിന്നും മുക്തി നേടിയ ആളുകളായതിനാൽ അവരുടെ മദ്യപാനം ഉണ്ടായിരുന്ന പ്രശ്നങ്ങൾ മറ്റുള്ള ഇത്തരം അസുഖക്കാരുമായി ചർച്ച ചെയ്യുന്നു.
1935ൽ അമേരിക്കയിലെ ഓഹിയോയിൽ ഡോ. ബോബ് സ്മിത്ത് വിൽ വിൽസൺ എന്നിവർ ചേർന്നാണ് കൂട്ടായ്മ തുടങ്ങിയത്. അമിത മദ്യപാനിയായ ഇരുവരും മദ്യപാനത്തിൽ നിന്നും മുക്തി നേടാൻ ആഗ്രഹിച്ചു. അവർ രണ്ടുപേരും മദ്യപാനം മൂലം ഉണ്ടായ പ്രശ്നങ്ങൾ തുറന്നുപറയുകയും പരസ്പരം സഹായിക്കുകയും ചെയ്തു. അത് വിജയിച്ചതോടുകൂടി ഇവർ ഒരു കൂട്ടായ്മയ്ക്ക് രൂപം നൽകി. അതാണ് ‘ആൽക്കഹോളിക് അനോണിമസ്’ എന്ന സംഘടന. പിന്നീട് നിരവധി ആളുകൾ ഈ സംഘടനയിലേക്ക് എത്തുകയും മദ്യപാനം എന്ന ദുശ്ശീലം മാറ്റുകയും ചെയ്തു.
കേരളത്തിലും വലിയ രീതിയിൽ ഇന്ന് എ. എയുടെ പ്രവർത്തനം നടക്കുന്നുണ്ട്. കൂടിയതോടുകൂടി കൂട്ടായ്മ പല നാടുകളിലേക്കും വ്യാപിച്ചു. പല നാടുകളിലും ഉള്ള സമാനപ്രശ്നം അഭിമുഖീകരിക്കുന്ന ആളുകൾ സംഘടനയുടെ ഭാഗമായി. സംഘടനയുടെ ഭാഗമായി മദ്യപാനം മാറ്റണമെന്നുള്ള ആളുകൾക്ക് ഏത് നിമിഷവും ഇവരോടൊപ്പം ചേരാൻ കഴിയുന്നതാണ്. ഈ
കൂട്ടായ്മയെ സമീപിക്കാം.