ട്രംപിന് മറുപടി കൊടുക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ. വലിയ രീതിയിലുള്ള പ്രതിസന്ധിയാണ് ഇന്ത്യക്ക് അമേരിക്ക അധിക തീരുവ ചുമത്തിയത് വഴി ഉണ്ടായിരിക്കുന്നത്. കർഷകർ ഉൾപ്പടെ വലിയ പ്രതിസന്ധി ഇതുവഴി നേരിടും. ഈ പ്രതിസന്ധി മറികടക്കാൻ ഇന്ത്യൻ വസ്ത്ര വ്യാപാര മേഖല നാല്പതോളം രാജ്യങ്ങളിൽ ഇന്ത്യൻ കൈത്തറിയെ കുറിച്ചും വസ്ത്രത്തെ കുറിച്ചും പ്രചാരം നടത്താൻ ഒരുങ്ങുകയാണ്. ഇന്ത്യയിൽ നിന്ന് അനവധി വസ്ത്രങ്ങളാണ് യുഎസിലേക്ക് പോയിക്കൊണ്ടിരുന്നത്. ഇത് ഒഴിവാക്കി മറ്റു രാജ്യങ്ങൾ കണ്ടെത്താനുള്ള നടപടിയാണ് അതിവേഗം പുരോഗമിക്കുന്നത്.
ലോകത്ത് തന്നെ ഏറ്റവും കൂടുതൽ വസ്ത്രം ഉത്പാദിപ്പിക്കുന്ന സ്ഥലങ്ങളിൽ രണ്ടെണ്ണം ഇന്ത്യയിലാണ്. അത് ഗുജറാത്തിലെ സൂറത്ത് എന്ന സ്ഥലവും തമിഴ്നാട്ടിലെ തിരുപ്പൂർ എന്ന സ്ഥലവുമാണ്. ഇവിടുന്ന് ഉൾപ്പെടെ വസ്ത്രങ്ങൾ യുഎസിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. എടീ ഈ വ്യാപാര മേഖലയിൽ അടിമുടി മാറ്റം തന്നെയാണ് കേന്ദ്രസർക്കാരും ആഗ്രഹിക്കുന്നത്.യുകെ, ജപ്പാൻ, ദക്ഷിണ കൊറിയ, ജർമനി, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ, യുഎഇ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ ഇന്ത്യൻ വസ്ത്രവൈവിധ്യത്തെക്കുറിച്ചു പ്രചാരണം നടത്താനാണു തീരുമാനം.
ഇവിടെ നിന്നും ഉത്പാദിപ്പിക്കുന്ന വസ്ത്രങ്ങൾക്ക് പുറമേ പാദരക്ഷങ്ങളും അന്യരാജ്യങ്ങളിൽ കൂടുതൽ മേളകൾ ഉൾപ്പെടെ നടത്തി അവർക്കുള്ളിൽ പ്രചാരം സൃഷ്ടിച്ചശേഷം കച്ചവടം നടത്തുവാൻ ആണ് ഇന്ത്യയുടെ ശ്രമം. എന്നാൽ ഇവിടെ പ്രതിസന്ധി സൃഷ്ടിക്കുന്ന മറ്റൊരു കാര്യം ഇന്ത്യയിൽ നിന്നും ലഭിക്കുന്നതിന് അപേക്ഷിച്ചു കുറഞ്ഞ നിരക്കിൽ ബംഗ്ലാദേശ് വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ നിന്നും വസ്ത്രം പല രാജ്യങ്ങൾക്കും ലഭിക്കുന്നുണ്ട്. ഇത്തരം മാർക്കറ്റുകളിൽ കടന്നു കയറുക എന്നത് ഇന്ത്യൻ വസ്ത്രങ്ങൾക്ക് എളുപ്പമാകില്ല. അതുകൊണ്ടുതന്നെ ഇന്ത്യൻ വസ്ത്രങ്ങളുടെ ഗുണം എന്താണെന്ന് രാജ്യക്കാർക്ക് മനസ്സിലാക്കിയശേഷം ആയിരിക്കും കൂടുതൽ വിപുലമായ കച്ചവടത്തിലേക്ക് ഇറങ്ങുക.