കഴിഞ്ഞ ആഴ്ചയായിരുന്നു പണം ഉൾപ്പെട്ടിട്ടുള്ള ഓൺലൈൻ ആപ്ലിക്കേഷൻ കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തിയത്. ഇതോടുകൂടി വലിയ രീതിയിലുള്ള പ്രതിസന്ധി നേരിടുന്ന മേഖലകളിൽ ഒന്ന് ക്രിക്കറ്റ് മേഖലയാണ്. കോടികളുടെ നഷ്ടമാണ് ക്രിക്കറ്റ് മേഖലയിൽ മാത്രം ഇത്തരം ആപ്പുകളുടെ നിരോധനം മൂലം ഉണ്ടായിരിക്കുന്നത്. പണം ഉൾപ്പെട്ടിരിക്കുന്ന ആപ്ലിക്കേഷനുകൾ അഡിക്ഷൻ വരുത്തിവെക്കുന്നു എന്നും ഇത് രാജ്യത്തിൽ തലമുറകൾക്ക് ഭൂഷണമല്ല എന്നും ചൂണ്ടിക്കാണിച്ചായിരുന്നു പുത്തൻ ബില്ല് പാസാക്കി നിരോധന പ്രക്രിയയിലേക്ക് കടന്നത്.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രധാന സ്പോൺസർ മാറിൽ ഒരാളാണ് ഡ്രീം ഇലവൻ. നിരോധനം ഏർപ്പെട്ടിരിക്കുന്നതിൽ പ്രധാനപ്പെട്ട ആപ്ലിക്കേഷണിൽ ഒന്ന് ഇതുതന്നെ. ഇന്ത്യ ടീമിന്റെ ജേഴ്സിയിൽ ഉൾപ്പെടെ ഡ്രീം ഇലവന്റെ പേര് കാണാൻ കഴിയും. ഡ്രീം ഇലവന് നിരോധനം വരുന്നതോടുകൂടി വലിയ പ്രതിസന്ധിയാണ് നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം നേരിടുന്നത്. ഇന്ത്യയുടെ സ്പോൺസർ സ്ഥാനം ഏറ്റെടുക്കാനായി ടൊയോട്ട രംഗത്തേക്ക് വന്നിട്ടുണ്ട് എന്നുള്ള സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിക്കുന്നുണ്ട് എങ്കിലും ഡ്രീം ഇലവൻ ഇല്ലാതായത് ക്രിക്കറ്റ് താരങ്ങൾക്കും വലിയ രീതിയിലുള്ള പ്രതിസന്ധി സൃഷ്ടിക്കും.
ഓടിക്കണക്കിന് രൂപയുടെ പരസ്യമാണ് ഡ്രീം ഇലവന്റേതായി ക്രിക്കറ്റ് താരങ്ങൾ ചെയ്തുകൂട്ടുന്നത്. ആപ്ലിക്കേഷൻ ഇല്ലാതാവുന്നതോടുകൂടി ഇത്തരം പരസ്യങ്ങൾ പൂർണമായും നിൽക്കും. ഇന്ത്യയിലെ പ്രധാന കളിക്കാരായ രോഹിത് ശർമ, വിരാട് കോഹ്ലി, സഞ്ജു സാംസൺ, രവിചന്ദ്രൻ അശ്വിൻ തുടങ്ങിയ പ്രമുഖ താരങ്ങളൊക്കെ ഡ്രീം ഇലവന്റെ പരസ്യത്തിൽ ഉണ്ട്. പരസ്യം ഇല്ലാതാകുന്നതോടുകൂടി കോടിക്കണക്കിന് രൂപയുടെ അധിക വരുമാനം ഇവർക്ക് നഷ്ടമാകും. ഇതോടൊപ്പം തന്നെ ഇതേ പോലെയുള്ള മൈ ഇലവൻ സർക്കിൾ എന്ന ആപ്ലിക്കേഷനും നിരോധിച്ചിട്ടുണ്ട്.
മൈ ഇലവൻ സർക്കിൾ എന്ന ആപ്ലിക്കേഷനിൽ പരസ്യവുമായി എത്തുന്നത് സൗരവ് ഗാംഗുലിയെ പോലെയുള്ള മുൻ താരങ്ങളാണ്. ആപ്ലിക്കേഷനുകൾ ഇല്ലാതാകുന്നതോടുകൂടി ഇവർക്കും വലിയ നഷ്ടം സാമ്പത്തികപരമായി സംഭവിക്കും. ഡ്രീം ഇലവൻ മൈ ഇലവൻ സർക്കിൾ എന്നീ ആപ്പുകൾക്ക് പുറമേ ജംഗ്ളീ റമ്മി, മൊബൈൽ പ്രീമിയർ ലീഗ്, പോക്കർ ഭാസി തുടങ്ങിയ നിരവധി ആപ്പുകൾ നിരോധന പരിധിയിൽ ഇപ്പോൾ വരും. ഇതിനോടകം നിരോധനം നടപ്പിലായി തുടങ്ങി. ഡ്രീം ഇലവൻ ഇപ്പോൾ ആളുകൾക്ക് പണം വിഡ്രോ ചെയ്യാൻ പറ്റുന്ന അവസ്ഥയിൽ മാത്രമാണ് ഉള്ളത്. മറ്റ് ആപ്പുകളുടെയും അവസ്ഥ ഇതുതന്നെ.