കേരളത്തിലെ ഏറ്റവും വലിയ മാരിടൈം സംഗമമായ കേരള മാരിടൈം സമിറ്റ് 2025ന്റെ ഔദ്യോഗിക ലോഗോ കേന്ദ്ര തുറമുഖം, കപ്പൽഗതാഗതം, ജലപാത വകുപ്പ് മന്ത്രി ശ്രീ. സർബാനന്ദ സോനോവൽ പ്രകാശനം ചെയ്തു. കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ പ്രസിഡന്റ് വിനീഷ് വിദ്യാധരൻ, സെക്രട്ടറി സിറാജുദ്ദീൻ ഇല്ലത്തൊടി, ശുഭം എൻറർപ്റൈസസ് ഉടമ ഡോ. സുന്ദർരാജ് പൊന്നുസ്വാമി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും ,നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ക്യാലിക്കട്ട് (NIT-C)യും സംയുക്തമായാണ് കേരള മാരിടൈം സമിറ്റ് സംഘടിപ്പിക്കുന്നത്. DG Shipping, കേരള മാരിടൈം ബോർഡ്, സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ്, എം.ജി. സർവകലാശാല, ആദാനി പോർട്ട്‌സ് സമിറ്റ് ൻറെ ഭാഗമാവും.
കേരളത്തിന്റെ സമുദ്ര-വാണിജ്യ സാധ്യതകൾ, തുറമുഖ അടിസ്ഥാന സൗകര്യങ്ങൾ, ഗ്രീൻ ഷിപ്പിംഗ്, ലോജിസ്റ്റിക്സ്, കോസ്റ്റൽ ഇക്കണമി എന്നിവയിൽ ആശയവിനിമയം നടത്തുകയും നിക്ഷേപാവസരങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്യുന്ന സുപ്രധാന വേദിയായിരിക്കും ഈ സമിറ്റ്. ബ്ലൂ എക്കണോമി രംഗത്ത് കേരളത്തിന്റെ പങ്ക് ശക്തിപ്പെടുത്താൻ കേന്ദ്ര സർക്കാർ മുഴുവൻ പിന്തുണ നൽകും എന്നു വ്യക്തമാക്കി.കേരളത്തിന്റെ സമുദ്രചരിത്രത്തിൽ പുതിയൊരു മൈൽസ്റ്റോൺ കുറിക്കുന്ന കേരള മാരിടൈം സമിറ്റ് 2025, വ്യാപാര-മാരിടൈം മേഖലയിലെ കേരളത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തും