മലയാളികൾക്കിടനീളം വലിയ ആശങ്ക ഉണ്ടാക്കുന്നതായിരുന്നു വെളിച്ചെണ്ണയുടെ വില വർദ്ധനവ്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ നേരിയ വിലക്കുറവ് വെളിച്ചെണ്ണയുടെ വിലയ്ക്ക് ഉണ്ടായിട്ടുണ്ട്. 500 രൂപയ്ക്ക് അടുത്ത് എത്തിയിരുന്ന വെളിച്ചെണ്ണ വില ഇപ്പോൾ 400 രൂപയ്ക്ക് അടുത്താണ് പലസ്ഥലങ്ങളിലും. ചില സ്ഥലങ്ങളിൽ 390 രൂപ മുതൽ വെളിച്ചെണ്ണ ഇപ്പോൾ ലിറ്ററിന് ലഭ്യമാണ്. ഓണം വരാനിരിക്കെ വെളിച്ചെണ്ണയുടെ വിലയിൽ നേരിയ കുറവുണ്ടായാലും മലയാളികൾക്ക് വലിയ ആശ്വാസമാകും. എന്നാൽ വെളിച്ചെണ്ണ വിലയിലെ വർദ്ധനവ് കൃത്യമായ രീതിയിൽ ഉപയോഗിക്കുകയാണ് മാർക്കറ്റിൽ അപരന്മാർ.
ഒറിജിനൽ ഏത് ഡ്യൂപ്ലിക്കേറ്റ് ഏത് എന്ന് തിരിച്ചറിയാൻ ആകാത്ത വിധത്തിലാണ് ഇപ്പോൾ വെളിച്ചെണ്ണയുടെ അപരന്മാർ അരങ്ങുവാഴുന്നത്. കണ്ടാൽ ഒരുപോലെ ഇരിക്കും എങ്കിലും വെളിച്ചെണ്ണയുടെ ഗുണമേന്മയോ രുചിയോ ഇല്ലാത്ത രീതിയിലുള്ള അപരന്മാരാണ് ഇപ്പോൾ മാർക്കറ്റ് വാഴുന്നത്. ഇത്തരത്തിൽ വെളിച്ചെണ്ണയുടെ ഡ്യൂപ്ലിക്കേറ്റ് പതിപ്പ് വെളിച്ചെണ്ണ കാൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കും എന്നതിനാൽ പല ആളുകളും അത് വാങ്ങാനായി താല്പര്യപ്പെടുന്നു. എന്നാൽ ഇത് ഉപയോഗിക്കുന്ന ആളുകളെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ്.
സാധാരണ പാമോയിൽ ഇനി മോഡിഫൈ ചെയ്തുകൊണ്ട് അതിൽ വെളിച്ചെണ്ണയുടെ രുചി ലഭിക്കാനായി എസൻസും നിറം ലഭിക്കാനായി കളറിങ് ഏജൻസും ചേർത്താണ് പല ആളുകളും ഇത്തരത്തിൽ വെളിച്ചെണ്ണയുടെ അപരന്മാരെ സൃഷ്ടിക്കുന്നത്. രണ്ടു വർഷങ്ങൾക്കുമുമ്പ് കേരള സർക്കാരിനെ നേതൃത്വത്തിൽ വെളിച്ചെണ്ണയുടെ അപരന്മാരെ കണ്ടെത്താനായി വലിയ രീതിയിലുള്ള റെയ്ഡും മറ്റു കാര്യങ്ങളും നടത്തി ഡ്യൂപ്ലിക്കേറ്റ് വെളിച്ചെണ്ണകളെ നിരോധിക്കുകയും മായം കലർത്തിയ വെളിച്ചെണ്ണയെ കണ്ടെത്തുകയും ചെയ്തിരുന്നു.
എന്നാൽ വെളിച്ചെണ്ണയുടെ വില വർദ്ധനവ് വീണ്ടും ഇത്തരത്തിൽ മായം ചേർത്ത് വെളിച്ചെണ്ണ നാടുനീളെ നിറയാൻ കാരണമാവുകയാണ്. ഓണം വരാൻ എനിക്ക് ഇത്തരത്തിൽ മായം ചേർത്ത് വെളിച്ചെണ്ണ കൂടുതലായി മാർക്കറ്റിലേക്ക് എത്താനുള്ള സാധ്യത ഭക്ഷ്യസുരക്ഷാ വകുപ്പ് തള്ളിക്കളയുന്നില്ല. കഴിഞ്ഞ ഒരു മാസത്തിനിടെ വെളിച്ചെണ്ണയുടെ വില വർദ്ധനവ് കാരണം മിക്ക ഹോട്ടലുകളിലും ഭക്ഷണപദാർത്ഥങ്ങൾക്കും വിലകൂടിയിരുന്നു. പക്ഷേ മുമ്പുണ്ടായിരുന്നതുപോലെ മായം ചേർത്ത വെളിച്ചെണ്ണ മാർക്കറ്റിൽ തിരിച്ചറിയാൻ വേണ്ട നടപടികൾ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല എന്നുള്ള വിമർശനം ഒരുഭാഗത്ത് നിന്നും ഉയരുന്നുണ്ട്.
ഓണം വരാനിരിക്കെ വെളിച്ചെണ്ണയ്ക്ക് വില കുറയാനുള്ള സാധ്യതയാണ് കാണുന്നത്. ഇപ്പോഴുള്ളതിനേക്കാൾ 30 മുതൽ 40 രൂപ വരെ ഓണത്തോട് അടുക്കുമ്പോൾ വെളിച്ചെണ്ണക്ക് കുറയാൻ സാധ്യത കാണുന്നുണ്ട്. അപ്രതീക്ഷിതമായി നേരത്തെ എത്തിയ മഴ വെളിച്ചെണ്ണ വിലയെ ഒരു പരിധിവരെ സ്വാധീനിച്ചിട്ടുണ്ട്. ഇതുകൂടാതെ തേങ്ങ മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതും തമിഴ്നാട് കർണാടക ആന്ധ്രപ്രദേശ് പോലുള്ള സ്ഥലങ്ങളിൽ നിന്നും തേങ്ങ ഉൽപാദനം കുറഞ്ഞതും വെളിച്ചെണ്ണ വിലയെ വലിയ രീതിയിൽ ബാധിച്ചു.
കാര്യമായ നടപടി ഒന്നും വെളിച്ചെണ്ണ വില പിടിച്ചു നിർത്താൻ സർക്കാരിന്റെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ല എങ്കിലും ഓണം വിപണി ലക്ഷ്യമാക്കി അത്തരം നടപടികളിലേക്ക് സർക്കാർ കടക്കും എന്നുള്ള വാർത്തകളാണ് പുറത്തേക്ക് വരുന്നത്. സപ്ലൈകോ വഴി സബ്സിഡി നിരക്കിൽ 2 ലിറ്റർ വെളിച്ചെണ്ണ വരെ ഒരാൾക്ക് ലഭിക്കും. ഈയടുത്ത് ലുലു ഹൈപ്പർമാർക്കറ്റിൽ ഡിസ്കൗണ്ട് ഓഫർ നടന്നപ്പോൾ വെളിച്ചെണ്ണ വില ₹500 ഉണ്ടായിരുന്ന സമയത്ത് 300 രൂപയ്ക്ക് വെളിച്ചെണ്ണ വിറ്റിരുന്നു. എന്നാൽ താരതമ്യ ഒരു ലിറ്റർ വെളിച്ചെണ്ണ വാങ്ങണമെങ്കിൽ വലിയ തുക മുടക്കേണ്ട അവസ്ഥയാണ് ജനങ്ങൾക്ക്. വെറും ദിവസങ്ങളിൽ ഓണം വരാനിരിക്കെ വെളിച്ചെണ്ണ വില കുറയുമെന്ന് പ്രതീക്ഷയിലാണ് സാധാരണ മലയാളികൾ.