ഓണം പടിവാതിലിൽ എത്തിയിരിക്കുകയാണ്. സെപ്റ്റംബർ നാലിനാണ് തിരുവോണം മലയാളികൾ ആഘോഷിക്കുന്നത്. കർക്കടകം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. കേരളത്തിൽ അങ്ങോളമിങ്ങോളം മഴയും വലിയ രീതിയിൽ മാറി നിന്നതോടു കൂടി മെല്ലെ ഓണം മാർക്കറ്റ് ഉണരുകയാണ്. ഇത്തവണ ഓണം വിപണി ലക്ഷ്യമിട്ടുകൊണ്ട് കുടുംബശ്രീയും മറ്റ് സർക്കാർ സ്ഥാപനങ്ങളും ഉൾപ്പെടെ ചെണ്ടുമല്ലി കൃഷി തുടങ്ങിയിട്ടുണ്ട്. വരുംദിവസങ്ങളിൽ ഇത് വിളവെടുത്ത് ചിങ്ങം തുടങ്ങിയാൽ ഉടൻ മാർക്കറ്റുകളിലേക്ക് എത്തിത്തുടങ്ങും. പൂക്കളം എന്നത് മലയാളികൾക്ക് ഓണത്തിന് ഒഴിവാക്കാൻ പറ്റാത്ത ഒരു കാര്യമാണ്.
ഇതിനുപുറമേ അന്യസംസ്ഥാനത്ത് നിന്നും ഓണത്തോട് അനുബന്ധിച്ച് പൂക്കൾ എത്തും. കോടിക്കണക്കിന് രൂപയുടെ ബിസിനസ്സാണ് ഓണത്തിന് മാർക്കറ്റ് മാത്രം ഉന്നം വയ്ക്കുന്നത്. കഴിഞ്ഞവർഷവും കേരളത്തിൽ നിന്ന് തന്നെ പൂ ഉത്പാദനം ഉണ്ടായിരുന്നു. ഇക്കുറി അതു തുടർന്നതിനോടൊപ്പം മലബാർ മേഖലയിൽ വീരാജ് പേട്ട, കൂർഗ് തുടങ്ങിയ മേഖലകളിൽ നിന്നും പൂക്കൾ എത്തും. ഓണത്തിന് മുന്നോടിയായി പല പ്രമുഖ നഗരങ്ങളിലും ഫെയറുകൾ ആരംഭിച്ചിട്ടുണ്ട്. ഇതുവരെ ഫെയർ ആരംഭിക്കാത്ത പ്രധാന നഗരങ്ങളിൽ വരും ദിവസങ്ങളിൽ ഫെയർ ആരംഭിക്കുകയും ചെയ്യും.
ഓണത്തിന് ഉണരാൻ പോകുന്ന മറ്റൊരു വിപണി കേരള സർക്കാറിന്റെ തന്നെ വലിയൊരു പ്രതീക്ഷയാണ്. അതു മദ്യവിപണിയാണ്. ഓരോ വർഷവും കഴിഞ്ഞ വർഷത്തെ മദ്യ വില്പനയുടെ റെക്കോർഡ് തിരുത്തിക്കുറിക്കാറുണ്ട്. കോടിക്കണക്കിന് രൂപയുടെ ബിസിനസാണ് മദ്യവിപണിയിൽ ഓണത്തോടനുബന്ധിച്ച് നടക്കുന്നത്. മദ്യത്തിന് കേരളത്തിൽ പകുതിയിലേറെ സർക്കാരിന്റെ നികുതിയാണ്. അതുകൊണ്ടുതന്നെ മദ്യ വില്പന ഉയരുന്നത് സർക്കാരിനെ സംബന്ധിച്ചിടത്തോളം ഖജനാവ് നറിക്കാനുള്ള ഒരു മാർഗ്ഗം കൂടിയാണ്. ബെവ്‌കോ ഓൺലൈൻ മദ്യ വില്പനയുമായി ബന്ധപ്പെട്ട് പ്രൊപ്പോസൽ സർക്കാറിനു മുമ്പിൽ സമർപ്പിച്ചു കഴിഞ്ഞു.
സർക്കാർ പ്രൊപ്പോസൽ സമ്മതിച്ചാൽ 10 ദിവസത്തിനുള്ളിൽ തന്നെ ആപ്പ് തയ്യാറാക്കി മദ്യ വില്പന ഓൺലൈൻ ആകും. പക്ഷേ ഇലക്ഷൻ ഒരു വർഷത്തിനുള്ളിൽ വരാനിരിക്കുന്നതിനാൽ തന്നെ സർക്കാർ ഇത് സമ്മതിക്കുമോ എന്ന് കണ്ടു തന്നെ അറിയണം. ഓൺലൈൻ ബുക്കിംഗ് ചെയ്യുന്ന മദ്യം വീടുകളിലേക്ക് എത്തിക്കാനും ആളുകൾ താല്പര്യ പ്രകടിപ്പിച്ച് എത്തിയിട്ടുണ്ട്. ഓണവിപണി ഉണരാൻ ഇരിക്കുന്നതുകൊണ്ടാണ് ഏറ്റവും കൂടുതൽ മദ്യം വിൽക്കപ്പെടുന്ന ജില്ലകളിൽ ഒന്നായ തൃശ്ശൂരിൽ ഹൈടെക് മദ്യ വില്പന കേന്ദ്രം കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്തത്. അതുകൊണ്ടുതന്നെ ഓണവിപണിയിൽ മദ്യം ഒഴുകും എന്നുള്ള കാര്യം ഏകദേശം ഉറപ്പാണ്.
വലിയ രീതിയിൽ വിലക്കയറ്റം ഉണ്ടായിരുന്ന കോഴിക്ക് ഇപ്പോൾ വില കുറഞ്ഞിട്ടുണ്ട്. ഒരു ദിവസങ്ങളിൽ കോഴിയുടെ വില കുറയാൻ സാധ്യതയില്ല എങ്കിലും ഇതേ പടി തുടരുകയാണെങ്കിൽ സദ്യയിൽ കോഴി ഒഴിവാക്കാൻ പറ്റാത്ത മലബാറുകാർക്ക് വലിയ ആശ്വാസമാകും. 120 രൂപയാണ് മലബാറിൽ മിക്ക സ്ഥലങ്ങളിലും കോഴിക്ക് ഇന്നത്തെ വില. പച്ചക്കറിക്ക് വലിയ രീതിയിലുള്ള വിലക്കയറ്റമാണ് നിലവിൽ ഉണ്ടാക്കുന്നത്. മിക്ക പച്ചക്കറികളുടെയും വില ഉയർന്നു തന്നെയാണ്. ധാരാളമായി പച്ചക്കറി വന്നുകൊണ്ടിരുന്ന അന്യസംസ്ഥാനത്ത് ഉൽപാദനം കുറഞ്ഞതാണ് പച്ചക്കറി വിലയിൽ വലിയ ഉയർച്ച ഉണ്ടാകാൻ കാരണമായിരിക്കുന്നത്. ഇത് കുറയും എന്നുള്ള പ്രതീക്ഷയാണ് ഓണത്തിന് മുമ്പേ മലയാളികൾക്കുള്ളത്.
വലിയ രീതിയിൽ ഉയർന്നിരുന്ന വെളിച്ചെണ്ണ വില കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ചെറിയ രീതിയിൽ കുറഞ്ഞിട്ടുണ്ട്. സപ്ലൈകോ വഴി സർക്കാർ സബ്സിഡി നിരക്കിൽ വെളിച്ചെണ്ണ കൊടുക്കാനും ആലോചിക്കുന്നതിനാൽ തന്നെ വെളിച്ചെണ്ണ വില ഓണസമയം ആകുമ്പോൾ വലിയ രീതിയിൽ കുറയും എന്നാണ് ഇപ്പോൾ ഉള്ള പ്രതീക്ഷ. 500 അടുത്തെത്തിയ വെളിച്ചെണ്ണ വില ഇപ്പോൾ 400 ൽ താഴെയായിട്ടുണ്ട്. ഇനി കാര്യമായ വില വർദ്ധനവ് തേങ്ങയിലും വെളിച്ചെണ്ണയിലും ഉണ്ടാകില്ല എന്നാണ് കരുതപ്പെടുന്നത്. വെളിച്ചെണ്ണയുടെ വില വർദ്ധനവ് ഹോട്ടൽ വിപണിയെയും കാര്യമായി ബാധിച്ചിരുന്നു. ഇപ്പോൾ വെളിച്ചെണ്ണ വിലയിലുണ്ടാകുന്ന കുറവ് ഹോട്ടലിൽ വിലവർധനവ് ഉണ്ടായിരുന്ന സാധനങ്ങൾ പ്രതിഫലിക്കുമോ എന്ന് കണ്ടു തന്നെ അറിയണം.
ഓണം വിപണി ലക്ഷ്യമിട്ടുകൊണ്ട് അന്യസംസ്ഥാനത്തുനിന്നും തുണികൾ ഇതിനോടകം കച്ചവട സ്ഥാപനങ്ങളിലേക്ക് എത്തിക്കഴിഞ്ഞു. ചെറിയ തുകയ്ക്ക് തിരുപ്പൂരിൽ നിന്നും സൂറത്തിൽ നിന്നും ഉൾപ്പെടെ വ്യാപാരികൾ നേരിട്ട് ചെന്ന് നിരവധി റോഡുകളാണ് ഇതിനോടകം കേരളത്തിലേക്ക് എത്തിച്ചിരിക്കുന്നത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് തുണി കച്ചവടത്തിലും ഒരു ഉയർത്തെഴുന്നേൽപ്പ് ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. വയനാട് ദുരന്തം കഴിഞ്ഞ വർഷത്തെ തുണി മാർക്കറ്റിന് വലിയ രീതിയിൽ പിടിച്ചു കുലുക്കി ഇരുന്നു. ഇക്കുറി ശാന്തമായ ഒരു ഓണമാണ് തുണി മാർക്കറ്റ് ലക്ഷ്യം വെക്കുന്നത്. ഓൺലൈനിലും വലിയ രീതിയിലുള്ള തുണിത്തരങ്ങൾ വ്യാപാരം ചെയ്യപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഉത്രാടം തിരുവോണം അവിട്ടം എന്നിങ്ങനെ മൂന്നു ദിവസങ്ങളാണ് മലയാളികൾ കാര്യമായ രീതിയിൽ ഓണം കൊണ്ടാടുന്നത്. ഇതിൽ മലയാളികൾക്ക് പ്രിയം സദ്യയും പൂക്കളവും ആണ്. മാവേലി മലയാളികളെ കാണാനായി വർഷത്തിൽ ഒരു ദിവസം എത്തും എന്നതാണ് ഐതിഹ്യം. ഈ ഐതിഹ്യമാണ് നമ്മൾ ഓണമായി കൊണ്ടാടുന്നത്. അതുകൊണ്ടുതന്നെ ഓണ ദിവസങ്ങൾക്കു മുന്നോടിയായി വലിയ രീതിയിലുള്ള ബിസിനസ് ഉണ്ടാകാൻ സാധ്യതയുള്ള ഒരു വിപണി കണ്ടൻന്റ് ക്രിയേഷനാണ്. ഓണത്തിന് മുന്നോടിയായി ഓൺലൈൻ സ്ട്രീമിങ് വഴിയും യൂട്യൂബ് വഴിയും ഇൻസ്റ്റാഗ്രാം വഴിയും ഒത്തിരി അധികം കണ്ടന്റ് ബിസിനസ് ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്. കോടിക്കണക്കിന് രൂപയുടെ കണ്ടെന്റുകളാണ് ഓൺലൈനിൽ ഓണാഘോഷവുമായി ബന്ധപ്പെട്ട് നിർമ്മിക്കപ്പെടാൻ സാധ്യത.
ഇതേപോലെ തന്നെ ഓ ടിടി പ്ലാറ്റ്ഫോമുകളിലും വലിയ രീതിയിലുള്ള സിനിമകളുടെ വിൽപ്പന നടക്കാൻ സാധ്യതയുണ്ട്. ടിവി ചാനലുകളിലും കോടിക്കണക്കിന് രൂപ വാങ്ങിച്ച് സിനിമ വാങ്ങുകയും അത് ടെലികാസ്റ്റ് ചെയ്യപ്പെടുകയും ചെയ്യും. തുണിക്കളുകളെ പോലെ തന്നെ ചെരുപ്പ് കടകളിലും ഓണത്തോടനുബന്ധിച്ച് പുതിയ സ്റ്റോക്കുകൾ എത്തും. 1000 കോടിക്കു മുകളിലുള്ള ബിസിനസ് ആണ് ഓണക്കാലത്ത് കേരള വിപണിയിൽ 14 ജില്ലകളിലുമായി പ്രതീക്ഷിക്കപ്പെടുന്നത്. എല്ലാ വിഭാഗങ്ങളിൽ നിന്നുമാണ് ഇത്രയും വലിയ ബിസിനസ് പ്രതീക്ഷിക്കപ്പെടുന്നത്. ഓണം ആഘോഷിക്കാൻ മലയാളികൾ ഏതായാലും തയ്യാറെടുത്തുകഴിഞ്ഞു എന്നതിന്റെ സൂചനയാണ് വിപണിയിൽ ഉണ്ടാകുന്ന പുത്തൻ ഉണർവ്.