ഇന്ത്യയിലെ മുട്ടകൾ പ്രധാനമായും കയറ്റി അയക്കുന്നത് അമേരിക്കയിലേക്കാണ്. എന്നാൽ ട്രംപ് വീണ്ടും അധികാരത്തിൽ എത്തിയശേഷം വലിയ മാറ്റമാണ് അമേരിക്കൻ ടാക്സ് നയങ്ങളിൽ ഉണ്ടാകുന്നത്. ഈ ടാക്സ് നയങ്ങൾ ഇന്ത്യക്ക് വലിയ രീതിയിലുള്ള പ്രതിസന്ധിയാണ് ഇപ്പോൾ സൃഷ്ടിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മുട്ട ഉത്പാദിപ്പിക്കുന്ന സ്ഥലങ്ങളിൽ ഒന്ന് നാമക്കൽ ആണ്. കേരളത്തിലെ ഉൾപ്പെടെ നിരവധി മുട്ടകളാണ് ഇവിടെ നിന്നും എത്തുന്നത്. എന്നാൽ ഇവർ അമേരിക്കയിലേക്ക് കൂടുതൽ മുട്ടകൾ കയറ്റി അയക്കാൻ തുടങ്ങിയത് വലിയ ലാഭം മുന്നിൽ കണ്ടുകൊണ്ടാണ്. ഈ അതിബുദ്ധി ഇപ്പോൾ വലിയ രീതിയിലുള്ള വിനയാണ് ഇവർക്ക് വരുത്തി വെച്ചിരിക്കുന്നത്.
കയറ്റുമതിക്കുള്ള 1.20 കോടി മുട്ടകൾ ആണ് ഇപ്പോൾ ഇവിടെ കെട്ടിക്കിടക്കുകയാണ്.4.50 രൂപ വിലയുള്ള മുട്ട 7.50 രൂപയ്ക്കാണ് യുഎസിലേക്കു കയറ്റി അയയ്ക്കുന്നത്. 16 രൂപയ്ക്കു മുകളിലാണു യുഎസിലെ വില. വലിയ ലാഭം മുന്നിൽ കണ്ടുകൊണ്ടാണ് ഇന്ത്യയിൽ കച്ചവടം ചെയ്യുന്നതുപോലെ തന്നെ അമേരിക്കയിലും വലിയ മാർക്കറ്റ് ഇവർ സൃഷ്ടിച്ചത്. ട്രംപിന് മുന്നേ ജോ ബൈഡൻ പ്രസിഡന്റ് ആയിരുന്നു സമയത്ത് കാര്യമായ പ്രശ്നം ഒന്നും ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന സാധനങ്ങൾക്ക് അമേരിക്കയിൽ നേരിട്ടിരുന്നില്ല. എന്നാൽ ഇന്ത്യയ്ക്ക് മേൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതാണ് ട്രംപിന്റെ പുത്തൻ ടാക്സ് തീരുമാനങ്ങൾ.
ഇന്ത്യയിൽ ലഭിക്കുന്നതിനേക്കാൾ ഇരട്ടി ലാഭമാണ് നാമക്കൽ മുട്ട ഉത്പാദകർക്ക് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്താൽ ഉണ്ടാകുന്നത്. നിരവധി ആളുകളാണ് അമേരിക്കയിലേക്ക് മുട്ട കയറ്റുമതി ചെയ്യുന്നത് സ്വപ്നം കണ്ടുകൊണ്ട് ഇവിടെ കൃഷി ചെയ്യുന്നത്. എന്നാൽ ഇത്തരത്തിൽ വലിയ മുതൽമുടക്ക് ഇറക്കി മുട്ടക്കോഴികളെ കൃഷി ചെയ്ത ആളുകൾ വലിയ പ്രതിസന്ധിയിലായി. അപ്രതീക്ഷിതമായി ട്രംപ് ഇന്ത്യക്ക് മേൽ സമ്മർദ്ദം യഥാർത്ഥത്തിൽ ബുദ്ധിമുട്ടിലാകുന്നത് സാധാരണക്കാരായ ജനങ്ങളാണ്. ഇനി അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാൻ ഉത്പാദിപ്പിച്ച മുട്ട ആഭ്യന്തരമായി തന്നെ കച്ചവടം ചെയ്യുക എന്നുള്ള നിലയിലേക്ക് ഇവിടെയുള്ള കൃഷിക്കാർ എത്തേണ്ടി വരും.