തിരുപ്പൂർ എന്ന നഗരത്തെക്കുറിച്ച് എത്രപേർ കേട്ടിട്ടുണ്ട്? ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമ കണ്ടവർ ഒരുപക്ഷേ തിരിപ്പൂരിനെ മറന്നുകാണില്ല. തിരുപ്പൂരിൽ ആണ് മുകേഷും ദുൽഖർ സൽമാനും നാട് വിട്ട് ഈ ചിത്രത്തിൽ പോകുന്നത്. അവിടെ ചെന്ന് ദുൽഖർ സൽമാൻ ചെയ്യുന്നതാവട്ടെ ഹോൾസെയിൽ ആയി തുണിക്കച്ചവടവും. ദുൽഖർ സൽമാനെ ഇവിടത്തേക്ക് അയച്ചതിൽ സത്യമാണെന്ന് സംവിധായകൻ ചെയ്ത ഒരു ബ്രില്ല്യൻസ് ഉണ്ട്. അത് തിരിപ്പൂർ എന്ന നഗരത്തെ കൃത്യമായി പഠിച്ച ശേഷം ചെയ്തതാണ്. തിരുപ്പൂർ എന്നത് തുണികളുടെ നഗരമാണ്.
പാലക്കാടിനോട് ചേർന്ന കോയമ്പത്തൂരിൽ നിന്നും വെറും ഒന്നരമണിക്കൂർ മാത്രം കാറിൽ യാത്ര ചെയ്തെത്താൻ കഴിയുന്ന നഗരം. ഇവിടെ യാത്ര ചെയ്ത് എത്തുക മലയാളികളെ കാത്തിരിക്കുന്നത് തുണികളുടെ അത്ഭുതലോകമാണ്. ആയിരക്കണക്കിന് തുണി കച്ചവടക്കാരാണ് ഇവിടെ ഉള്ളത്. ഓരോ വീടുകളിലും ഇവിടെ നെയ്ത്തുണ്ട്. 80 ശതമാനത്തിനു മുകളിൽ ആളുകൾ ഇവിടെ ഉപജീവനമാർഗം കണ്ടെത്തുന്നത് തുണികൾ നെയ്ത് ആ തുണി കച്ചവടം ചെയ്താണ്. ഇവിടെ നിന്നുമാണ് കേരളത്തിലേക്ക് നിരവധി ആളുകൾ തുണി കൊണ്ടുവരുന്നത്.
വെറും തുണി ഉണ്ടാക്കി കച്ചവടം ചെയ്യുന്ന സ്ഥലം മാത്രമല്ല തിരുപ്പൂർ. വളരെ വില കുറവിൽ തുണി ലഭിക്കുന്ന സ്ഥലം കൂടിയാണ്. നിരവധി തുണി കടകളാണ് ഇവിടെയുള്ളത്. ഇവിടെ തുണികൾക്കായി നിരവധി ഹോൾസെയിൽ മാർക്കറ്റുകൾ ഉണ്ട്. വളരെ ചെറിയ തുകയിലാണ് ഇവിടെ തുണിത്തരങ്ങൾ വിൽക്കുന്നത്. ചെറിയ തുക എന്ന് പറയുമ്പോൾ രണ്ട് രൂപ മുതൽ കുട്ടികളുടെ തുണിത്തരങ്ങൾ ഇവിടെ വിൽക്കപ്പെടും. മിക്ക കടകളിലും ഏറ്റവും ഉയർന്ന തുകയ്ക്ക് ലഭിക്കുന്ന തുണിക്കായി ചെലവാക്കേണ്ടി വരുന്നത് 300 രൂപ മാത്രമായിരിക്കും. അത്രത്തോളം വില കുറവാണ് ഇവിടെ തുണികൾക്ക്.
നമ്മുടെ നാട്ടിൽ തുണി കച്ചവടം ചെയ്യാൻ ഉദ്ദേശിക്കുന്ന ആളുകൾ ഇവിടെ ചെന്ന് ബൾക്കായി തുണി നാട്ടിലേക്ക് കൊണ്ടു വരികയാണ് പതിവ്. 30 ഉം 40 ഉം 50ഉം നൂറു രൂപയ്ക്കാണ് ഇവിടെ ടീഷർട്ടുകൾ ലഭിക്കുന്നത്. ജീൻസ് പാന്റുകൾക്ക് വരെ 100 മുതൽ 150 – 200 രൂപയാണ് ഇവിടെ ചെലവാക്കേണ്ടി വരുന്നത്. സാരികൾക്കാവട്ടെ വലിയ വില കുറവാണ് തിരുപ്പൂരിൽ ഉള്ളത്. ഇത്രയും വിലകുറഞ്ഞ ഇവർക്ക് സാധനങ്ങൾ വിൽക്കാൻ കഴിയുന്നത് ഇവർ തന്നെ നെയ്തെടുക്കുന്ന തുണിയിൽ നിർമ്മിക്കുന്ന സാധനങ്ങളാണ് ഇത് എന്നുള്ളത് കൊണ്ടാണ്. ചിലയാളുകൾ സൂറത്തിൽ നിന്നും ഇവിടത്തേക്ക് തുണിത്തരങ്ങൾ കൊണ്ടുവരുന്നുമുണ്ട്.
കല്യാണ ആവശ്യങ്ങൾക്ക് മലയാളികൾക്ക് വലിയ തുകയാണ് തുണിത്തരങ്ങൾ കേരളത്തിൽനിന്ന് വാങ്ങുമ്പോൾ ചിലവാക്കേണ്ടി വരുന്നത്. എന്നാൽ തിരുപ്പൂരിൽ പോയി വാങ്ങുകയാണ് എങ്കിൽ ഇവിടെ ചെലവാക്കേണ്ടി വരുത്തുന്ന തുകയേക്കാൾ വളരെ കുറവ് മാത്രമായിരിക്കും ചിലവാക്കേണ്ടി വരിക. യാത്ര ഒരു പ്രശ്നമാണ് എങ്കിലും മലബാറിൽ നിന്നും ട്രെയിൻ മാർഗ്ഗം അർദ്ധരാത്രി പുറപ്പെട്ടാൽ രാവിലെ അവിടെ എത്തിപ്പെടാം. തിരികെ രാത്രി പുറപ്പെട്ടാൽ പിറ്റേദിവസം രാവിലെ നാട്ടിലേക്ക് എത്തുകയും ചെയ്യാം.
യാത്ര എന്നത് ഒരു പ്രശ്നം അല്ലെങ്കിൽ മലയാളികൾക്കും ഇവിടെ ചെന്ന് വളരെ ചെറിയ തുകയ്ക്ക് തുണിത്തരങ്ങൾ വാങ്ങാൻ കഴിയും. ഹോൾസെയിൽ ആയി സാധനങ്ങൾ ഒത്തിരി അധികം ഇവിടെ നിന്ന് വിൽക്കുന്നത് കൊണ്ട് തന്നെ വളരെ ലാഭത്തിലാണ് തിരുപ്പൂരിലെ തുണി കച്ചവടം. ഇവർ വീട്ടിൽ നിന്നും നിർമ്മിക്കുന്ന തുണിത്തരങ്ങൾ ഇവരുടെ തന്നെ കടകളിൽ എത്തിക്കുകയാണ് പതിവ്. ചിലയാളുകൾ വീട്ടിൽ നിന്നുതന്നെ തുണി കച്ചവടവും ചെയ്യുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ സക്സസ് ഫുൾ ആയാണ് ഇവിടെയുള്ള ഡ്രസ്സ് ബിസിനസ് നടക്കുന്നത്. വളരെ ചെറിയ വിലയ്ക്ക് സാധനങ്ങൾ നൽകിയിട്ടും ഇവിടെയുള്ള ബിസിനസ് സക്സസ്ഫുൾ ആണ്.