ഇന്ത്യയിൽ മൊബൈൽ ഫോൺ എന്നത് തികച്ചും ആവശ്യമായി മാറിയിരിക്കുന്ന സാഹചര്യമാണ് ജനങ്ങൾക്ക്. പ്രത്യേകിച്ച് സ്മാർട്ട്ഫോൺ ഇല്ലാതെ ആർക്കും കാര്യങ്ങൾ മുമ്പോട്ടേക്ക് നീക്കാൻ കഴിയില്ല എന്ന വിധത്തിലേക്കായി ഇന്ത്യയിൽ ചെറു ഗ്രാമങ്ങളിൽ പോലും കാര്യങ്ങൾ. ഇന്ന് നമ്മൾ ഒരു സ്ഥലത്ത് പോയി കഴിഞ്ഞാൽ ഗൂഗിൾ മാപ്പ് ഉപയോഗിച്ചാണ് സ്ഥലം പോലും വ്യക്തമായി മനസ്സിലാക്കുന്നത്. അത്രത്തോളം ഫോൺ നമ്മളുടെ ജീവിത ഭാഗമായി മാറി എന്നർത്ഥം. ഇന്ത്യയിൽ ഫോൺ വിപണത്തിൽ എത്തുന്ന മിക്ക കമ്പനികൾക്കും വൻ നേട്ടമാണ്.
കണക്കുകൾ പ്രകാരം എല്ലാ ഫോൺ ബാങ്കുകളും ഇന്ത്യയിൽ നല്ല പബ്ലിസിറ്റി ചെയ്യുന്നുണ്ട് എങ്കിൽ വിജയിക്കുന്നു എന്നാണ് പറയുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നേട്ടം കൊയ്ത് സാധാരണക്കാരുടെ ഫോൺ ലാവയാണ്. താരതമ്യേന മറ്റു ഫോണുകൾ അപേക്ഷിച്ചു കുറഞ്ഞ തുകയ്ക്ക് ലഭിക്കാൻ കഴിയുന്ന ഈ ഫോൺ ഇന്ത്യക്കാരുടെ ഫോൺ ആണ്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ലാവ ഇന്ത്യയിൽ വലിയ രീതിയിൽ മാർക്കറ്റ് ഉണ്ടാക്കി എന്നാണ് പറയപ്പെടുന്നത്. ലാവ ബ്രാൻഡിനെ പോലെ തന്നെ കഴിഞ്ഞവർഷം ഇന്ത്യയിൽ വളർന്ന മറ്റൊരു ബ്രാൻഡ് ആണ് ഇൻഫിനിക്സ്.
ഇൻഫിനിക്സ് ഫോണുകളും കഴിഞ്ഞവർഷം താരതമ്യേന ഓൺലൈൻ സെയിൽസിന്റെ കാര്യത്തിൽ മുൻപന്തിയിലാണ് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞവർഷം വിവോയും ഓപ്പോയും വലിയ നേട്ടം കൊയ്തു. ഇന്ത്യൻ മാർക്കറ്റിൽ വലിയ നേട്ടം കൊയ്തിരുന്ന ഫോണാണ് റെഡ്മി എന്ന ബ്രാൻഡ് പുറത്തിറക്കിയിരുന്ന ഫോണുകൾ. എന്നാൽ കഴിഞ്ഞ വർഷങ്ങളിൽ റെഡ്മി ബ്രാൻഡ് പുറത്തിറക്കിയ ഫോണുകൾക്ക് ഇന്ത്യൻ മാർക്കറ്റിൽ കാര്യമായ ചലനം ഉണ്ടാക്കാൻ കഴിഞ്ഞില്ല. എന്നാൽ റിയൽ മി എന്ന ബ്രാൻഡ് താരതമ്യേന ഇന്ത്യയിൽ നേട്ടം കൊയ്തിട്ടുണ്ട്.
ഈ ബ്രാൻഡുകൾക്ക് പുറമേ പോക്കോ എന്ന ബ്രാൻഡും ഇന്ത്യയിൽ നേട്ടം കൊയ്തവയിൽ ഉൾപ്പെടുന്നു. ഒരു സമയം ഫീൽഡ് ഔട്ട് ആയിപ്പോയ മോട്ടോറോള മെല്ലെ മാർക്കറ്റിലേക്ക് സജീവമായി തിരിച്ചു വരുന്നു എന്നും അത്യാവശ്യം മാർക്കറ്റിൽ കച്ചവടം ഉണ്ടാക്കി എന്നും കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്. നത്തിംഗ് എന്ന ബ്രാൻഡിന്റെ ഫോണുകളും ഇന്ത്യയിൽ കുഴപ്പമില്ലാത്ത കച്ചവടം നേടി. വലിയ രീതിയിലുള്ള ഇടിവ് കഴിഞ്ഞവർഷത്തിനെ അപേക്ഷിച്ച് നേടിയ മറ്റൊരു ബ്രാൻഡ് വൺ പ്ലസ് ആണ്. മുമ്പ് മാർക്കറ്റിൽ സജീവമായിരുന്ന മൈക്രോമാക്സ്, ഇൻഡക്സ് എന്നിവയ്ക്ക് ഇന്ത്യയിൽ ഇടിവ് സംഭവിച്ചിട്ടുണ്ട്.
മൈക്രോമാക്സ് ഇന്ത്യയിൽ വലിയൊരു തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഈ ബ്രാൻഡുകളെ പോലെ തന്നെ വലിയ സംഭവമായിരുന്ന എന്നാൽ പെട്ടെന്ന് ഫീൽഡ് ഔട്ട് ആയിപ്പോയ ബ്രാൻഡുകളിൽ ഒന്നാണ് നോക്കിയ. കണക്കുകൾ പ്രകാരം ആഡംബര ഫോണുകൾ വിൽക്കുന്ന കാര്യത്തിൽ ഇന്ത്യ മുൻപന്തിയിൽ തന്നെയാണ്. സാംസങ് ഐഫോണും ആണ് ഈ വിഭാഗത്തിൽ ഇന്ത്യക്കാരുടെ പ്രിയം. സാംസങ്ങിന്റെ എസ് സീരീസ് ഫോണുകൾ മിക്ക ആളുകളും വാങ്ങാൻ താല്പര്യപ്പെടുന്നു എന്നും കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്. ഐഫോൺ 17 വരാനിരിക്കെ വലിയ മാർക്കറ്റാണ് ഈ ഫോണിനും ഐഫോൺ പ്രതീക്ഷിക്കുന്നത്.