ഓണത്തിന് ഇനി ഒരു മാസത്തോളം സമയം മാത്രമേ ഉള്ളൂ എന്നിരിക്കെ വലിയ രീതിയിലുള്ള വിലക്കയറ്റം ആണ് വരാൻ പോകുന്നത്. മഴ പ്രതീക്ഷിച്ചതിലും കൂടുതലാണ് ഇക്കുറി ലഭിച്ചത് എന്ന് തന്നെയാണ് കേരളത്തിലെ പ്രധാനമായും ബാധിക്കുന്ന കാര്യം. വലിയ രീതിയിലുള്ള വിലക്കയറ്റം ഉണ്ടാകുമെന്നാണ് ഇന്ത്യൻ മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നത്. കർണാടകയിലും തമിഴ്നാട്ടിലും വേണ്ട രീതിയിലുള്ള ഉത്പാദനം പല സാധനങ്ങൾക്കും ഇക്കുറി ഉണ്ടായില്ല എന്നത് വിലക്കയറ്റത്തിന്റെ ആഴം കൂട്ടുമെന്നും പല ന്യൂസ് റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു.
ഇതിനോടകം തന്നെ പല സഹോദരങ്ങൾക്കും വിലക്കയറ്റം ആരംഭിച്ചിരിക്കുകയാണ്. ഓണത്തിന് ഇനി വെറും 35 ദിവസത്തിൽ താഴെ മാത്രമേ ഉള്ളൂ എന്നതാണ് മലയാളികൾക്ക് വിലക്കായത്തിൽ കൂടുതൽ ആശങ്ക ഉണ്ടാക്കുന്ന കാര്യം. ഇതിൽ വിലക്കയറ്റം സ്റ്റാർ എന്ന് വിളിക്കാൻ പറ്റുന്നത് വെളിച്ചെണ്ണയാണ്. ഇന്നത്തെ വെളിച്ചെണ്ണയുടെ മാർക്കറ്റ് പ്രൈസ് ലിറ്ററിന് 410 മുതൽ 470 രൂപ വരെയാണ്. കേരളത്തിലെ പല ജില്ലകളിലും പല വിലയാണ്. സാധാരണ വിലക്കുറവ് ഉണ്ടാകുന്ന ഓൺലൈനിൽ നിന്നും വെളിച്ചെണ്ണ വാങ്ങാം എന്ന് വിചാരിച്ചാൽ അവിടെ 500 നു മുകളിലാണ് പല കമ്പനികളുടെ എണ്ണയ്ക്കും വില. ഓണത്തിന് മലയാളികൾക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് വെളിച്ചെണ്ണ.
സവാളയ്ക്ക് 37 മുതൽ 41 രൂപ വരെയാണ് പല മാർക്കറ്റിലും വില. എന്നാൽ ചില സൂപ്പർമാർക്കറ്റുകളിൽ ഓഫർ പ്രൈസ് ആയി 25 മുതൽ 30 രൂപയ്ക്ക് സവാള ലഭിക്കുന്നുണ്ട്. ചെറിയ ഉള്ളിക്ക് 63 മുതൽ 70 രൂപയാണ് കിലോയ്ക്ക് വില. തക്കാളി 32 മുതൽ 36 രൂപയാണ് പല സ്ഥലങ്ങളിലും. ബോംബെയിൽ നിന്നും ഹരിയാനയിൽ നിന്നും തക്കാളി കയറ്റുമതി വെറും ദിവസങ്ങളിൽ വലിയ രീതിയിൽ കുറയാൻ സാധ്യതയുണ്ട് എന്നും പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നുണ്ട്. അവിടെ തക്കാളി ഉത്പാദനം കുറയുവാനായി കാരണമായിരിക്കുന്നത് അപ്രതീക്ഷിതമായി ഉണ്ടായ കാലാവസ്ഥ വ്യതിയാനമാണ്. പച്ചമുളക് 48 മുതൽ 53 വരെയാണ് നിരക്ക്.
ബീട്രൂട്ടിന് 33 മുതൽ 37 രൂപയും ഉരുളക്കിഴങ്ങിന് 36 മുതൽ 39 രൂപയും ഇന്ന് മാർക്കറ്റിൽ സാധാരണമായി നൽകണം. വഴുതനങ്ങക്ക് 4 4 മുതൽ 48 രൂപ തിരുവനന്തപുരം മുതൽ കാസർകോട് പല സ്ഥലങ്ങളിലും വാങ്ങുന്നുണ്ട്. വലുപ്പത്തിനും കളറിനും അനുസരിച്ച് വിലയിൽ അംഗങ്ങൾ മാറ്റങ്ങൾ അനുഭവപ്പെടുന്നതായും പറയുന്നു. വെളുത്തുള്ളി വില പലസ്ഥലങ്ങളിലും പലതാണ് എങ്കിലും 130 രൂപ വരെ വെളുത്തുള്ളിക്ക് കിലോയ്ക്ക് വാങ്ങുന്ന സ്ഥലങ്ങൾ കേരളത്തിലുണ്ട്. കേരറ്റ് 44 മുതൽ 48 രൂപ വരെയാണ് സാധാരണ പ്രൈസ്. പച്ചക്കറി മലയാളികൾക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഭാഗമായതിനാൽ എത്ര വില കൊടുത്തു അവർ പച്ചക്കറി വാങ്ങും എന്നുള്ള കാര്യം തീർച്ച.
മാംസത്തിനും വിലവർദ്ധനവ് നിലവിലുണ്ട്. കോഴിക്ക് സാധാരണ നിലയിൽ 140 മുതൽ 160 രൂപ വരെ പലസ്ഥലങ്ങളിലും നൽകണമെങ്കിൽ ഫുൾ ചിക്കൻ മീറ്റിന് 190 മുതൽ 240 രൂപ വരെ പല സ്ഥലങ്ങളിലും വാങ്ങുന്നുണ്ട്. ബീഫിന് പലസ്ഥലങ്ങളിലും പല വിലയാണ് എങ്കിലും അനുസരിച്ച് 280 മുതൽ 600 രൂപ വരെ ബീഫിന് നൽകണം. മട്ടാണ് 650 ന് കുറച്ചു മുകളിലാണ് സൂപ്പർമാർക്കറ്റുകളിലും മാളുകളിലും വാങ്ങുന്നത് എങ്കിൽ ചെറു കടകളിൽ 700 മുതൽ 1000 രൂപ വരെ മട്ടന്റെ പല ഭാഗങ്ങൾക്കും നൽകണം. മത്സ്യത്തിലും വലിയ രീതിയിലുള്ള വിലക്കയറ്റം ആണ് നിലവിലുള്ളത്.
ഇപ്പോഴുള്ള വിലയാണ് ഇത് എങ്കിലും ഒരു ദിവസങ്ങളിൽ വില എല്ലാ സാധനങ്ങൾക്കും കൂടും എന്നുള്ള കാര്യം ആണ് പല മാധ്യമങ്ങളും പറയുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം വില വർദ്ധനവ് തിരിച്ചറിയാവുന്നതും ഓണം എന്ന കേരളത്തിലെ ഏറ്റവും വലിയ ഉത്സവം വരാനിരിക്കുന്നത് കൊണ്ടാണ്. സദ്യ എന്നത് ഓണത്തിന് മലയാളികൾക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ്. മലബാറുകാർ ആണെങ്കിൽ സദ്യക്ക് പകരം ബിരിയാണിയോ അല്ലെങ്കിൽ സദ്യക്കൊപ്പം മത്സ്യമോ ചിക്കനോ ബീഫോ ഉണ്ടാകും. അതുകൊണ്ടുതന്നെ ഇതൊക്കെ മാറ്റിവെച്ചുകൊണ്ട് ഒരു ഓണം മലയാളികൾക്ക് ചിന്തിക്കാൻ കഴിയില്ല. ഇവിടെയാണ് വിലവർധനവ് എന്നത് മലയാളികൾക്ക് മുമ്പിൽ ചോദ്യചിഹ്നമായി നിൽക്കുന്നത്.
മലയാളികളുടെ പ്രതീക്ഷ പ്രകാരം വില ഒന്നുകൂടിയ ശേഷം ഓണമൊക്കെയാകുമ്പോൾ ചിലപ്പോൾ കുറയുമായിരിക്കും എന്നതാണ്. എന്നാൽ പല റിപ്പോർട്ടുകളും പ്രകാരം ഒക്ടോബർ മാസം വരെ വെളിച്ചെണ്ണ വിലയിൽ മാറ്റം ഉണ്ടാകില്ല. വെളിച്ചെണ്ണ വില 600 വരെ ഒക്ടോബറിന് മുന്നേ എത്തും എന്ന് പറയുന്ന ആളുകളുമുണ്ട്. സെപ്റ്റംബർ ആദ്യ ആഴ്ചയിലാണ് ഓണം എന്നതിനാൽ തന്നെ ഓണസമയത്ത് ചിലപ്പോൾ വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 500 മുകളിൽ കൊടുക്കേണ്ടി വന്നാൽ അത്ഭുതപ്പെടാനില്ല. എല്ലാ സാധനങ്ങൾക്കും വില വർദ്ധനവ് ഉണ്ട് എങ്കിലും ഓണം ആഘോഷിക്കാതിരിക്കാൻ മലയാളികൾക്ക് സാധിക്കില്ല. വില വർദ്ധനവിന് ശേഷം വിലക്കുറവ് ഉണ്ടാകും എന്നതാണ് മലയാളികളുടെ പ്രതീക്ഷ.