ബാംഗ്ലൂരിലെ രാമേശ്വരം കഫയുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുകയാണ്. ബാംഗ്ലൂർ രാമേശ്വരം കഫയിൽ നിന്ന് പൊങ്കൽ വാങ്ങിയ ഒരു ഉപഭോക്താവിന് ഭക്ഷണത്തിൽ നിന്ന് ലഭിച്ചത് പുഴുവാണ് എന്ന് പറഞ്ഞ് കേസ് നൽകിയിരുന്നു. ജൂലൈ 24ന് രാവിലെ ആയിരുന്നു സംഭവം. ഒരു സംഘം എത്തി പൊങ്കൽ വാങ്ങുകയും പൊങ്കലിൽ നിന്ന് പ്രാണിയെ കണ്ടെത്തിയെന്ന് ആരോപിക്കുകയും ചെയ്തു. തുടർന്ന് സംഭവം വലിയ വിവാദമാവുകയും വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് സംഘം പറയുകയും ചെയ്തു.
എന്നാൽ സംഭവം വ്യാജമാണ് എന്നാണ് രാമേശ്വരം കഫെയുടെ അവകാശവാദം. സംഭവവുമായി ബന്ധപ്പെട്ട് കേസ് ഉൾപ്പെടെ രജിസ്റ്റർ ചെയ്ത സാഹചര്യത്തിലാണ് രാമേശ്വരം കഫെ അവകാശവാദവുമായി രംഗത്തെത്തിയത്. എന്നാൽ സംഭവത്തിൽ യുവാക്കൾ ഫോട്ടോ ഉൾപ്പെടെ എടുത്തതിനാൽ രാമേശ്വരം കഫയുടെ അവകാശവാദം എത്രത്തോളം കോടതിയിൽ നിലനിൽക്കും എന്ന് കണ്ടു തന്നെ അറിയണം. ഇരുവിഭാഗവും ഇപ്പോൾ സംഭവവുമായി ബന്ധപ്പെട്ട് ബ്ലാക്ക്മെയിലിങ്ങും പണം തട്ടാനുള്ള ലക്ഷ്യവും ഉൾപ്പെടെ ആരോപിച്ച് കേസ് നൽകിയിരിക്കുകയാണ്.
ബാംഗ്ലൂരിലെ പ്രശസ്തമായ ഹോട്ടൽ ശ്രിങ്കലയാണ് രാമേശ്വരം കഫെ. ബാംഗ്ലൂരിൽ തന്നെ ഏറ്റവും കൂടുതൽ കച്ചവടമുള്ള ഹോട്ടലുകളിൽ ഒന്നാണിത്. ഇവർക്കെതിരെ വന്ന ആരോപണം തികച്ചും പേര് നശിപ്പിക്കുന്നതിനും പണം തട്ടുന്നതിനും ആണ് എന്നാണ് കഫെ അധികൃതർ പറയുന്നത്. കഫെ പറയുന്നത് പ്രകാരം 25 ലക്ഷം രൂപ നൽകിയില്ലെങ്കിൽ വീഡിയോ പ്രചരിപ്പിക്കും എന്നാണ് യുവാക്കൾ പറഞ്ഞത് എന്നാണ്. ഇതാണ് ഇവരുടെ വാദം വ്യാജമാണ് എന്ന് കഫെ അധികൃതർ പറയുവാനുള്ള പ്രധാന കാരണമാകുന്നത്.
ഫോൺ കോളിലൂടെയാണ് പണം ആവശ്യപ്പെട്ടതെന്നും പണം ബ്രിഗേഡ് റോഡിൽ എത്തിക്കാൻ വിളിച്ചയാൾ നിർദ്ദേശിച്ചതായും പരാതിയിൽ പറയുന്നു. എയർപോർട്ടിലുള്ള രാമേശ്വരം കഫയുടെ ഔട്ട്ലെറ്റിൽ നിന്നാണ് ഇത്തരം ഒരു സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പോലീസ് സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ലോകനാഥ് എന്ന ഉപഭോക്താവ് തന്റെ ഭക്ഷണത്തിൽ ഒരു പ്രാണിയെ കണ്ടെത്തിയതായി അവകാശപ്പെട്ടതിനെ തുടർന്നാണ് സംഭവം ആദ്യം പുറത്തുവന്നത്. സംഭവം റിപ്പോർട്ട് ചെയ്ത ശേഷം രാമേശ്വരം കഫയിൽ ഉപഭോക്താക്കളുടെ കുറവ് ഉണ്ടായിട്ടുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.