ഐസ്ക്രീം എന്നത് കേരളത്തിൽ എപ്പോഴും വലിയ ബിസിനസ് കൊയ്യുന്ന ഒരു വ്യവസായമാണ്. എന്നാൽ ഇത്തവണ ഐസ്ക്രീം വ്യവസായത്തിന് അത്ര നല്ല കാലമല്ല. കേരളത്തിൽ ഐസ്ക്രീം വ്യവസായം വലിയ രീതിയിലുള്ള തിരിച്ചടിയാണ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞവർഷം ജൂലൈ കഴിയുമ്പോൾ ഉണ്ടായതിനേക്കാൾ പകുതിയോളം ആണ് 2025 എത്തിനിൽക്കുമ്പോൾ ഐസ്ക്രീം വിപണിയിൽ ഉണ്ടായിരിക്കുന്ന ഇടിവ്. കോടികൾ ഇൻവെസ്റ്റ് ചെയ്ത് ഐസ്ക്രീം വ്യവസായം നടത്തുന്ന നിരവധി കമ്പനികൾ കേരളത്തിൽ ഉണ്ട്. ഇവർക്ക് വലിയ തിരിച്ചടിയാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്.
അപ്രതീക്ഷിതമായി കാലാവസ്ഥയിൽ ഉണ്ടായ മാറ്റമാണ് ഐസ്ക്രീം വിപണിയെ വലിയ രീതിയിൽ ബാധിച്ചത് എന്നാണ് മനസ്സിലാക്കുന്നത്. 2024ലെ മൺസൂൺ ശേഷം കേരളത്തിൽ മഴ പെയ്യാതിരുന്നത് വെറും രണ്ടുമാസം മാത്രമാണ്. ചുരുക്കിപ്പറഞ്ഞാൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഒഴികെ മറ്റ് എല്ലാമാസവും കേരളത്തിൽ മഴ പെയ്തിട്ടുണ്ട്. മെയ് മാസം പകുതിയാകുമ്പോഴേക്കും ഇത്തവണ കേരളത്തിൽ കാലവർഷം എത്തി. ആദ്യം ന്യൂനമർദ്ദമായാണ് മഴ എത്തിയത് എങ്കിൽ ന്യൂനമർദ്ദം കഴിയുന്നതിനുള്ളിൽ തന്നെ മഴക്കാലവും എത്തി. ഇതോടെ ഐസ്ക്രീം വിപണിയെ വലിയ രീതിയിൽ മഴ പിന്നോട്ടടിച്ചു.
കേരളത്തിൽ ലഭ്യമാകുന്ന മിക്ക ഐസ്ക്രീം ബാന്റുകളിലും വലിയ രീതിയിലുള്ള തിരിച്ചടി ഉണ്ടായിട്ടുണ്ട് എന്നതാണ് കണക്കുകൾ. കേരളത്തിൽ ലഭ്യമാകുന്ന ഐസ്ക്രീം ബ്രാൻഡുകൾ ആയ ലാസ, ജോയ്, കിവി, ക്രാംബറി, മേരി ബോയ്, മെർസ്ലീസ്, വെസ്റ്റ, അമൂൽ, അരുൺ, അങ്കിൾ ജോൺ തുടങ്ങിയ ഐസ്ക്രീം ബാന്റുകളിൽ എല്ലാം കുറവ് ഉണ്ടായിട്ടുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മഴ വരും ദിവസങ്ങളിലും ശക്തമാകും എന്നതിനാൽ ഇതിന് മാറ്റമുണ്ടാകാൻ സാധ്യതയില്ല എന്നും മാർക്കറ്റിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. സൂപ്പർ മാർക്കറ്റുകൾ മുഖേന പലരീതിയിലുള്ള ഓഫറുകൾ ഐസ്ക്രീം കമ്പനികൾ ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിച്ചു എങ്കിലും വിൽപ്പനയിൽ വർദ്ധനവ് ഉണ്ടായിട്ടില്ല.
മഴക്കാലമായതിനാൽ ആളുകൾ ഐസ്ക്രീം കഴിക്കാൻ വിമുഖത കാണിക്കുന്നതിനോടൊപ്പം തണുപ്പ് എന്നത് വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളും മഴക്കാലത്ത് ഉണ്ടാക്കുന്നു. ഇതാണ് സെയിൽസിൽ ഉണ്ടായ കുറവിന് പ്രധാനകാരണം. ഫാമിലി പാക്ക് ഐസ്ക്രീമുകളിലും ചെറു ഐസ്ക്രീം പാക്കറ്റുകൾ ആയ കോണിലും കപ്പിലും ചോക്കോബാറിലും ഉൾപ്പെടെ കുറവ് വിൽപ്പനയാണ് നടന്നിരിക്കുന്നത്. ഇത് വലിയ രീതിയിൽ ബാധിച്ചിരിക്കുന്ന മറ്റൊരു വിഭാഗം കൂൾബാർ നടത്തുന്ന സാധാരണക്കാരായ മനുഷ്യരെയാണ്. മഴക്കാലമായതിനാൽ വലിയ രീതിയിലുള്ള കഷ്ടതയാണ് ഇത്തരത്തിൽ കൂൾബാർ നടത്തി ബിസിനസ് ചെയ്യുന്ന ആളുകൾക്ക് ഉണ്ടാകുന്നത്.
മിക്ക കൂൾബാറുകളും ഇപ്പോൾ ആളൊഴിഞ്ഞ നിലയിലാണ്. കാലാവസ്ഥ പ്രവചനം പ്രകാരം വെറും ദിവസങ്ങളിലും മഴ തുടരും. കാലാവസ്ഥ പ്രവചനം ഇത്തരത്തിൽ ആയതിനാൽ ഐസ്ക്രീം വിപണി അടുത്തകാലത്ത് എങ്ങും ഉണരുമെന്ന് വിദഗ്ധർ കരുതുന്നില്ല. സ്കൂൾ പരിസരത്ത് വിൽക്കുന്ന സിപ്പപ്പിന്റെ കച്ചവടം ഉൾപ്പെടെ വലിയ രീതിയിൽ ഇടിഞ്ഞിട്ടുണ്ട്. ഐസ്ക്രീം വിപണിയിൽ ഇടിവ് സംഭവിച്ചതിനാൽ പല പ്രമുഖ ബ്രാൻഡുകളും പ്രൊഡക്ഷൻ ഇപ്പോൾ കുറച്ചിരിക്കുകയാണ്. പ്രമോഷൻ കൊണ്ടും കാര്യത്തിൽ മാറ്റം ഉണ്ടാകുന്നില്ല എന്നതാണ് വസ്തുത. മഴ മാറി വീണ്ടും മാർക്കറ്റ് പിടിക്കുന്ന ഒരു സമയം കാത്തു നിൽക്കുകയാണ് ഐസ്ക്രീമിനെ ആശ്രയിച്ച് ജീവിക്കുന്ന നിരവധി ആളുകൾ.