അർജന്റീന ബ്രസീൽ എന്നത് പണ്ടുമുതലായി ഫുട്ബോൾ രംഗത്ത് സജീവമായി തുടർന്നു വരുന്ന വൈരികളാണ്. മറഡോണ – പെലെ എന്ന രണ്ടു ഫുട്ബോൾ ലെജൻസ് കളിച്ചിരുന്ന കാലം മുതൽ തന്നെ ഇരു ടീമുകൾക്കും കേരളത്തിലും ഏറെ ഫാൻസ് ഉണ്ട്. ഇന്ന് കാലം മാറുന്നതിനനുസരിച്ച് ഇരു ടീമുകൾക്കും ഫ്രാൻസിന്റെ എണ്ണത്തിൽ യാതൊരു കോട്ടവും തട്ടിയില്ല. അർജന്റീന ബ്രസീൽ എന്ന ടീമുകൾക്കൊപ്പം തന്നെ മറ്റു പല ടീമുകളും കേരളത്തിൽ ജനപ്രിയത നേടിയെങ്കിലും ഇന്നും അർജന്റീന ബ്രസീൽ ഫാൻസ് തന്നെയാണ് കേരളത്തിൽ കൂടുതൽ. മലയാളികളായ അർജന്റീനയുടെ ഫാൻസിന് സന്തോഷ വാർത്തയായി പുറത്തേക്ക് വരുന്നത് ഒരു സ്പോൺസർഷിപ്പ് വാർത്തയാണ്.
അർജന്റീനയുടെ ഫുട്ബോൾ ടീമിന്റെ സ്പോൺസർമാരിൽ ഒരാളാവുകയാണ് ലുലു. ലുലു എക്സ്ചേഞ്ച് ആണ് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ റീജനൽ ഫിൻടെക്ക് പാർട്ണർ ആയത്. ഈ പാർട്ണർഷിപ്പ് കൊണ്ട് പത്ത് രാജ്യങ്ങളിൽ അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ മത്സരങ്ങളിൽ ലുലു ഔദ്യോഗിക പങ്കാളികളാകും. ഇന്ത്യയിൽ ലുലു ഫോറെക്സ്, ലുലു ഫിൻസർവ് എന്നിവരും മലേഷ്യ ഫിലിപ്പൈൻ സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ ലുലു മണിയും ആയിരിക്കും മേഖല പങ്കാളികൾ. അടുത്തവർഷം നടക്കുന്ന ലോകകപ്പ് ഫുട്ബോൾ വരെ ആയിരിക്കും കരാറിന്റെ കാലാവധി.
എല്ലാതരത്തിലും ലുലു മാർക്കറ്റിൽ വലിയൊരു സാന്നിധ്യമായി മാറുകയാണ്. പല രീതിയിലുള്ള ബിസിനസുകളും ഇന്ന് ലുലു ഗ്രൂപ്പിനുണ്ട്. മാളുകളും ഹൈപ്പർമാർക്കെറ്റുകളും തുടങ്ങി മിക്ക മേഖലകളിലും ലുലു ഇന്ന് സജീവസാന്നിധ്യമായി മാറുകയാണ്. ലുലു ഗ്രൂപ്പിന്റെ മറ്റൊരു ഘട്ടത്തിലേക്കുള്ള ചുവടുവെപ്പായാണ് വിദഗ്ധർ ഈ അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ സ്പോൺസർഷിപ്പ് ഏറ്റെടുക്കുന്നതിനെ വിലയിരുത്തുന്നത്. ലുലു ഗ്രൂപ്പ് എന്ന ഗ്രൂപ്പ് വലിയ വളർച്ചയും സാമ്പത്തിക നേട്ടവുമാണ് കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ കൈവരിച്ചത്. ഈ കോൺഫിഡൻസ് ആണ് അവരെ പുത്തൻ കരാറിൽ ഒപ്പുവെക്കാൻ പ്രേരിപ്പിച്ചത്.
അർജന്റീനയുടെ ഫുട്ബോൾ ടീം കേരളത്തിലേക്ക് വരുന്നു എന്നുള്ള ഗോസിപ്പുകൾ ശക്തമാകുന്ന സാഹചര്യവും കൂടി നിലവിലുണ്ട്. കൂടാതെ മറ്റു പല രാജ്യങ്ങളിലും അർജന്റീനയുടെ ഫുട്ബോൾ ടീം സൗഹൃദം മത്സരങ്ങൾ കളിക്കാനുള്ള പ്രൊപ്പോസലും നിലവിലുണ്ട്. പല മത്സരങ്ങൾ പല രാജ്യങ്ങളിൽ ചെന്ന് കളിക്കുന്നതിൽ പൂർണമായും ഒരു സ്ഥിരീകരണം വന്നിട്ടില്ല എങ്കിലും പല രാജ്യങ്ങളിലും എന്ന ബ്രാൻഡ് അറിയപ്പെടാനായി ഈ സ്പോൺസർഷിപ്പ് ഒരു പരിധി വരെ സഹായിക്കും. അർജന്റീന ഫുട്ബോൾ പരിശീലകൻ ലയണൽ സ്കലോണി, ലുലു എക്സ്ചേഞ്ച് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ അദീബ് അഹമ്മദ് എന്നിവർ കരാർ ഒപ്പിടുന്ന ചടങ്ങിൽ പങ്കെടുത്തു.