കഴിഞ്ഞ കുറച്ചധികം മാസങ്ങളായി ഉയർന്നുനിൽക്കുന്ന സ്വർണ്ണവില യാതൊരു മാറ്റവും ഇല്ലാതെ ഉയർന്നു തന്നെ തുടരുകയാണ്. കഴിഞ്ഞ ഒരു മാസമായി കാര്യമായ ഉയർച്ച മുൻ മാസങ്ങളിൽ ഉണ്ടായിരുന്നതുപോലെ സ്വർണ്ണവിലയിൽ ഉണ്ടായിട്ടില്ല എങ്കിലും ഇപ്പോഴും സ്വർണ്ണവില 75000 രൂപയോട് ചേർന്ന് നിൽക്കുകയാണ്. നിലവിൽ ഒരു പവന്റെ സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങണമെങ്കിൽ 74,280 രൂപയാണ് മാർക്കറ്റ് വില. ഇതിനൊപ്പം പണിക്കൂലിയും മറ്റ് ചിലവുകളും ഒക്കെയാകുമ്പോൾ 80,000 രൂപയ്ക്ക് മുകളിലാകും ഒരു പവൻ സ്വർണത്തിന് നിലവിൽ നൽകേണ്ടി വരുന്ന വില.
വെളിച്ചെണ്ണ വില കുതിക്കുമ്പോൾ കഴിഞ്ഞ ഒരു മാസമായി സ്വർണ്ണവിലയിൽ ഉണ്ടാകുന്ന വർധനവും കുറവും വലിയ ചർച്ചകൾക്ക് ഇടവച്ചിരുന്നില്ല. എന്നാൽ മലയാളികൾക്ക് ആശ്വാസം ഇല്ലാത്ത രീതിയിലാണ് സ്വർണ്ണവില തുടരുന്നത്. വലിയ തലവേദനയാണ് സ്വർണ്ണവിലയിൽ ഉണ്ടായ വർദ്ധനവ് മലയാളികൾക്ക് സൃഷ്ടിക്കുന്നത്. കഴിഞ്ഞ 8 മാസത്തിനിടെ 25000 നു മുകളിലാണ് സ്വർണ്ണവിലയിൽ പവന് മാത്രം ഉണ്ടായ വർദ്ധനവ്. ഈ വർഷം കഴിയുന്നതിനിടയിൽ സ്വർണ്ണവിലയിൽ ഒരു ലക്ഷം കടക്കുമെന്ന് പല വിദഗ്ധരും പ്രവചിച്ചിരുന്നു. എന്നാൽ നിലവിൽ അതിനു സാധ്യതയില്ല എന്നാണ് ഇപ്പോൾ വിദഗ്ധർ പറയുന്നത്.
കഴിഞ്ഞ ഒന്നരമാസുമായി സ്വർണ്ണവില കൂടിയും കുറഞ്ഞും നിൽക്കുകയാണ്. ചിങ്ങമാസം വരാനിരിക്കെ കേരളത്തിൽ കല്യാണ സീസൺ ആവുകയാണ്. കേരളത്തിൽ സാധാരണ ഏറ്റവും കൂടുതൽ കല്യാണം നടക്കുന്ന മാസമാണ് ചിങ്ങമാസം. ഇത്തവണയും നിരവധി കല്യാണമാണ് ചിങ്ങമാസത്തിൽ പല ദിവസങ്ങളിലായി ഷെഡ്യൂൾ ചെയ്യപ്പെട്ടിരിക്കുന്നത്. ഗുരുവായൂരിൽ ഉൾപ്പെടെ ആളുകൾ നിറയുന്ന സമയമാണ് ചിങ്ങമാസം. ഈ സമയങ്ങളിൽ സ്വർണ്ണ വ്യാപാരം കേരളത്തിൽ അധികമാകുന്ന കാഴ്ചയാണ് കഴിഞ്ഞ വർഷങ്ങളിൽ കണ്ടത്. മറ്റൊരു ചിങ്ങമാസം കൂടി വരാനിരിക്കെ സ്വർണ്ണവിലയിൽ ഉണ്ടായ വർദ്ധനവ് ഗോൾഡ് മാർക്കറ്റിന് എങ്ങനെ സ്വാധീനിക്കുന്നു എന്ന് കണ്ടു തന്നെ അറിയേണ്ടിവരും.
വിവാഹ സമയങ്ങളിൽ മലയാളികൾക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് സ്വർണം. സ്ത്രീധനം വാങ്ങുന്ന കാലത്ത് നിന്നും മലയാളികൾ ഒത്തിരി മുന്നോട്ടു സഞ്ചരിച്ചു എങ്കിലും ഒളിഞ്ഞും മറഞ്ഞും പലസ്ഥലങ്ങളിലും സ്ത്രീധനം ഇന്നും വാങ്ങുന്നുണ്ട്. ഇത്തരക്കാർക്ക് സ്വർണ്ണവിലയുടെ വർദ്ധനവ് വലിയ തലവേദന സൃഷ്ടിക്കും എന്നുള്ള കാര്യം തീർച്ച. പ്രത്യേകിച്ച് വിവാഹ സമയങ്ങളിൽ പെണ്ണിന് പൊന്നു വേണം എന്ന കോൺസെപ്റ്റ് കൊണ്ടുനടക്കുന്ന മലയാളികൾക്ക് സ്വർണ്ണവില തിരിച്ചടി തന്നെയാണ്. താലികെട്ടും മെഹറു കൊടുക്കലും ഒക്കെയായി പല ജാതിയിലും മതങ്ങളിലും പല ആചാരങ്ങൾ ഉണ്ട്.
മതങ്ങൾ ഏതായാലും വിവാഹത്തിന് സ്വർണം അത്യാവശ്യം ആണ് എന്നു പറയുന്നതിലേക്ക് നമ്മുടെ തലമുറ എത്തിനിൽക്കുകയാണ്. ഇവിടെ ഇപ്പോൾ സ്വർണം വാങ്ങാൻ സാമ്പത്തികം വലിയൊരു മാനദണ്ഡം കൂടിയായി മാറുന്ന കാഴ്ചയാണ് കാണുന്നത്. അമേരിക്കക്കാരനായ ട്രംപിന്റെ പല ഭരണപരിഷ്കാരങ്ങളും ആണ് സ്വർണ്ണവില കുതിച്ചു ഉയരാൻ കാരണമായ ഒരു ഘടകം. ട്രമ്പിന് അറിയില്ലല്ലോ മലയാളികളുടെ സ്വർണമോഹം! എന്തായാലും സ്വർണ്ണവിലയിലെ വർദ്ധനവ് ഇതുവരെ കാര്യമായി സ്വർണ്ണ മാർക്കറ്റിനെ ബാധിച്ചിട്ടില്ല. ഇപ്പോഴും സ്വർണ്ണ വ്യാപാരം തകൃതിയായി കേരളത്തിൽ നടക്കുന്നുണ്ട്.
മറ്റൊരു വിവാഹക്കാലം കൂടി വന്നെത്തി നിൽക്കെ മലയാളികൾക്ക് സ്വർണ്ണവിലയിലെ വർദ്ധനവ് തലവേദന സൃഷ്ടിക്കുന്നുണ്ട് എങ്കിലും സ്വർണ്ണം പാടി ഉപേക്ഷിക്കാൻ മലയാളികൾ തയ്യാറാവില്ല. കേരളത്തിൽ മുക്കിന് മുക്കിന് ജ്വല്ലറികൾ പൊടിച്ചു വന്ന കാലഘട്ടത്തിൽ സ്വർണ്ണവില 75,000 ത്തിൽ എത്തിനിൽക്കുന്ന സന്ദർഭത്തിൽ വരുന്ന ഒരു ചിങ്ങമാസം എങ്ങനെ സ്വർണ മാർക്കറ്റ് റിയാക്ട് ചെയ്യും എന്ന് അറിയാനാണ് വിദഗ്ധർ കാത്തിരിക്കുന്നത്.