Wednesday, July 23, 2025
23.6 C
Kerala

പത്തുവർഷങ്ങൾക്ക് ശേഷം സൂപ്പർതാരങ്ങൾ മലയാളത്തിൽ സജീവമാകുന്നു

മലയാള സിനിമ എന്നു പറയുമ്പോൾ തന്നെ അതിൽ നിലവിൽ അഞ്ചുപേർ കഴിഞ്ഞു മാത്രമേ മറ്റാരുമുള്ളൂ. അതായത് എത്രയൊക്കെ ഉപകാരങ്ങൾ വന്നാലും മലയാളത്തിലെ സീനിയേഴ്സ് കഴിഞ്ഞു മാത്രമേ ജൂനിയേഴ്സ് ഉള്ളൂ. അത്തരത്തിൽ 2025ന്റെ അവസാന പകുതി മലയാളത്തിലെ സീനിയർ താരങ്ങൾ വീണ്ടും കളം വാഴുന്ന ഒന്നായിരിക്കും. അതായത് ഒരു ഇടവേളക്ക് ശേഷം കൃത്യമായി പറഞ്ഞാൽ 10 വർഷങ്ങൾക്കുശേഷമാണ് മലയാളത്തിലെ അഞ്ച് സൂപ്പർ താരങ്ങളും നായകന്മാരായ അഭിനയിക്കുന്ന സിനിമ ഒരു വർഷം റിലീസ് ആകുന്നത്. മലയാള സിനിമ വ്യവസായത്തിലും മലയാള സിനിമ ആരാധകർക്കും ഇത് ഏറെ സന്തോഷം നൽകുന്ന ഒന്നാണ്.

 2025ൽ മലയാളത്തിലെ അഞ്ച് സൂപ്പർ താരങ്ങളുടെയും സിനിമ തിയേറ്ററുകളിലേക്ക് എത്തും. ഈ വർഷം ഇതിനുമുമ്പേതന്നെ സിനിമ തീയറ്ററിലേക്ക് എത്തിച്ച സൂപ്പർതാരങ്ങൾ ഉണ്ട്. ഈ വർഷം ഇതുവരെ മമ്മൂട്ടിയുടെതായ് ബസൂംക്ക, ഡൊമിനിക് ആൻഡ് ലേഡി പേഴ്സ് തുടങ്ങിയ സിനിമകൾ തിയേറ്ററിലേക്ക് എത്തിയെങ്കിലും രണ്ടും വലിയ വിജയമായില്ല. മോഹൻലാൽ ചിത്രം എമ്പുരാൻ, തുടരും തുടങ്ങിയ സിനിമകൾ തിയേറ്ററിലേക്ക് എത്തുകയും വൻ വിജയമാവുകയും ചെയ്തു. ദിലീപ് ചിത്രം പ്രിൻസ് ആൻഡ് ഫാമിലിയും തിയേറ്ററിൽ വിജയിച്ചു. സുരേഷ് ഗോപി ചിത്രം ജാനകി വി Vs സ്റ്റേറ്റ് ഓഫ് കേരള ഇപ്പോൾ തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുന്നു.

 ഇനി ഈ വർഷം വരാനിരിക്കുന്നതിൽ പ്രമുഖ സൂപ്പർതാര ചിത്രങ്ങൾ വേറെയുമുണ്ട്. സുരേഷ് ഗോപി ചിത്രം ജെ എസ് കെക്ക് പുറമേ അദ്ദേഹം നായകനായ ഒറ്റക്കൊമ്പൻ ഈ വർഷം അവസാനം റിലീസിന് എത്തും. അദ്ദേഹം നായകനായി ജയരാജ് സംവിധാനം ചെയ്യുന്ന പേരും കളിയാട്ടം എന്ന സിനിമയും ഈ വർഷം റിലീസ് ചെയ്യാൻ സാധ്യത ഏറെയാണ്. സിനിമയുടെ ഷൂട്ടിംഗ് തീർത്തിട്ട് ഒരു വർഷത്തോളമായി. കളിയാട്ടം എന്ന സുരേഷ് ഗോപി ചിത്രത്തിന്റെ തുടർച്ചയാണ് എന്ന് ആദ്യം വാർത്തകൾ വന്നിരുന്നു എങ്കിലും പെരും കളിയാട്ടം ജയരാജന്റെ അടുത്തിടെ ഇറങ്ങിയ സിനിമകളിൽ നിന്നും മാറി വീണ്ടും അദ്ദേഹം കമേഷ്യൽ സിനിമ പരീക്ഷിക്കുന്ന ഒന്നായിരിക്കും. അതായത് കളിയാട്ടത്തിന്റെ തുടർച്ചയായിരിക്കില്ല. മറിച്ച് തികച്ചും ഒരു എന്റർടൈനർ ആയിരിക്കും ഈ ചിത്രം എന്നർത്ഥം.

 ഈ വർഷം മോഹൻലാലിന്റെതായി നായക വേഷത്തിൽ പുറത്തിറങ്ങാൻ സാധ്യതയുള്ളത് ഒരേ ഒരു ചിത്രം മാത്രമാണ്. വലിയൊരു ഇടവേളയ്ക്കുശേഷം സത്യൻ അന്തിക്കാട് മോഹൻലാൽ കൂട്ടുകെട്ട് ഒന്നിക്കുന്ന ഹൃദയപൂർവ്വം ഈ വർഷം തന്നെ പുറത്തിറങ്ങി. വലിയ പ്രതീക്ഷയോടെയാണ് മോഹൻലാലിന്റെ ആരാധകർ ഈ സിനിമയെ കാത്തിരിക്കുന്നത്. മോഹൻലാൽ നായകനായി മറ്റൊരു സിനിമയും ഈ വർഷം റിലീസിന് സാധ്യതയില്ല എങ്കിലും ഹൃദയപൂർവ്വം വലിയ വിജയമാകും എന്നാണ് ആരാധകർ കരുതുന്നത്. വലിയ ഇടവേളക്ക് ശേഷം ജയറാം നായകനാകുന്ന  ആശകൾ ആയിരം എന്ന ചിത്രവും ഈ വർഷം ഒടുവിൽ റിലീസ് ആകും. സിനിമയിൽ ജയറാമിന് പുറമേ കാളിദാസ് ജയറാമും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.

 ആശകൾ ആയിരം എന്ന സിനിമയ്ക്ക് കാത്തിരിക്കാനായി ജയറാം ആരാധകർക്ക് 100 കാരണങ്ങളുണ്ട്. അതിൽ പ്രധാനം അച്ഛനും മകനും മലയാളത്തിൽ വലിയൊരു ഇടവേളക്കുശേഷം ഒന്നിക്കുന്നു എന്നുള്ള കാര്യമാണ്. ഈ കൂട്ടുകെട്ടിൽ മലയാളത്തിൽ ഇറങ്ങിയ എന്റെ വീട് അപ്പുവിനെയും എന്ന സിനിമയും, കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സിനിമയും വലിയ വിജയമായിരുന്നു. 2018 എന്ന സിനിമയുടെ വിജയത്തിനുശേഷം ജൂഡ് ആന്റണി ഭാഗമാകുന്നു സിനിമ കൂടിയാണിത്. അദ്ദേഹത്തിന്റെതാണ് സിനിമയുടെ കഥ. വർഷങ്ങൾക്കു മുമ്പേ മലയാളികൾ വലിയ രീതിയിൽ ആഘോഷിച്ച ഒരു വടക്കൻ സെൽഫി എന്ന സിനിമയുടെ സംവിധായകൻ ജി പ്രജിത്താണ് സിനിമ സംവിധാനം ചെയ്യുക. എല്ലാംകൊണ്ടും ഓസ്ലർ എന്ന സിനിമയ്ക്ക് ശേഷം ജയറാം ആരാധകർക്ക് ഏറെ പ്രതീക്ഷയുള്ള മലയാള സിനിമയാകും ഇത്.

 മമ്മൂട്ടിയുടെ ഈ വർഷം ഒരു സിനിമ മാത്രമാകും ഇനി പുറത്തിറങ്ങാൻ സാധ്യത. ആരോഗ്യ പ്രശ്നങ്ങളാൽ സിനിമയിൽ നിന്നും താൽക്കാലികമായി വിട്ടുനിൽക്കുകയാണ് അദ്ദേഹം. ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്ന മമ്മൂട്ടി മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങാൻ സാധ്യതയുള്ള സിനിമ അടുത്ത വർഷമായിരിക്കും ജനങ്ങളിലേക്ക് എത്തുക. ഈ വർഷം മമ്മൂട്ടിയുടെ കളങ്കാവൽ എന്ന ചിത്രം തിയേറ്ററുകളിലേക്ക് എത്തും. ചിത്രത്തിൽ വിനായകനും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. നെഗറ്റീവ് ടച്ചുള്ള നായക വേഷം ആയിരിക്കും മമ്മൂട്ടി സിനിമയിൽ കൈകാര്യം ചെയ്യുക എന്നാണ് പുറത്തേക്ക് വരുന്ന വിവരം. രജിഷ വിജയൻ ഉൾപ്പെടെ പത്തിന് മുകളിൽ നായികമാർ സിനിമയിൽ ഉണ്ടായിരിക്കും എന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.

 ഇനി ഈ വർഷത്തെ ഏറ്റവും കൂടുതൽ ജനങ്ങൾ കാത്തിരിക്കുന്നത് മറ്റൊരു സിനിമയ്ക്കാണ്. പ്രിൻസ് ആൻഡ് ഫാമിലി എന്ന സിനിമയിലൂടെ വീണ്ടും കളം പിടിച്ച ദിലീപ് നായകനാകുന്ന ഭ. ഭ. ബ യാണ് ബുക്ക് മൈ ഷോ പ്രകാരം ഈ വർഷത്തെ ഏറ്റവും ജനങ്ങൾ കാത്തിരിക്കുന്ന സിനിമ. സിനിമയുടെ ടീസർ രണ്ടാഴ്ചക്ക് മുംബൈ ഇറങ്ങി വൻ ഹിറ്റ് ആയിരുന്നു. ധനംജയ് ശങ്കർ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഏറെക്കാലം ബിനീഷ് ശ്രീനിവാസിന്റെ സഹസംവിധായകനായിരുന്നു ഇദ്ദേഹം. ഫാഹിം സഫർ, നൂറിൻ സർവീസ് താരതമ്പതികൾ ആണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. 

 ഒരിടവേളക്ക് ശേഷം പഴയ ഫോമിലുള്ള ദിലീപിനെ ചിത്രത്തിലൂടെ കാണാൻ കഴിയും എന്നാണ് ആരാധകർ കരുതുന്നത്. ദിലീപ് നായക ചിത്രത്തിൽ ദിലീപിന് പുറമേ വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, സിദ്ധാർത്ഥ ഭരതൻ, അശ്വന്ത്, ബൈജു സന്തോഷ്, ബാലു വർഗീസ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങൾ ഒക്കെയുണ്ട്. ഇനി ആരാധകർ ഈ സിനിമക്കായി കാത്തിരിക്കുന്നതിന് മറ്റൊരു പ്രധാനപ്പെട്ട കാരണം കൂടിയുണ്ട്. സിനിമയിൽ എക്സ്റ്റൻഡഡ് ക്യാമിയോ വേഷത്തിൽ സാക്ഷാൽ മോഹൻലാൽ എത്തുന്നു എന്നതാണ്. മോഹൻലാൽ സിനിമയോടൊപ്പം ചേർന്നു കഴിഞ്ഞു. മോഹൻലാൽ ഉൾപ്പെടുന്ന അവസാന ഷെഡ്യൂൾ ഇപ്പോൾ പാലക്കാട് പുരോഗമിക്കുകയാണ്.

 സ്ഥിരീകരിക്കാത്ത വിവരം പ്രകാരം മോഹൻലാൽ നസ്ലിൻ ദിലീപ് തമന്ന തുടങ്ങിയവർ നൃത്തം ചെയ്യുന്ന ഒരു പാട്ട് സീൻ ഷൂട്ട് ചെയ്തു കഴിഞ്ഞു എന്നതാണ്. ഈ കാര്യം സ്ഥിരീകരിച്ചില്ല എങ്കിലും മലയാളികളെ സംബന്ധിച്ചിടത്തോളം വലിയ ആഘോഷം ആകാൻ സാധ്യതയുള്ള സിനിമയാണ് ഭയം ഭക്തി ബഹുമാനം. വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ഈ സിനിമ നിർമ്മിക്കുന്നത് ഗോകുലം ഗോപാലനാണ്. ഈ അഞ്ചു സൂപ്പർതാരങ്ങളും വീണ്ടും തിയേറ്ററിലേക്ക് എത്തുന്നു എന്നതിനപ്പുറം ഈ വർഷം വേറെയും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകൾ മലയാളത്തിലുണ്ട്. ഇനി ആറുമാസത്തിനുള്ളിൽ തന്നെ മിക്ക പ്രമുഖ യുവതാരങ്ങൾ നായകന്മാരാണ് സിനിമയും  തിയേറ്ററിലേക്ക് എത്തും.

 നിവിൻ പോളി നായകനാകുന്ന സർവ്വം മായ, ബേബി ഗേൾ ആസിഫ് അലി ചിത്രം ടിക്കി ടാക്ക, ഫഹദ് ഫാസിലിന്റെ തമിഴ് ചിത്രം മാരീശൻ, ഫഹദ് നായകനാകുന്ന മലയാളം ചിത്രം ഓടും കുതിര ചാടും കുതിര, മൂന്നുവർഷത്തിനു മുകളിലായി മലയാള സിനിമ ചെയ്യാതിരുന്ന ജയസൂര്യൻ നായകനാകുന്ന ആട് 3, അദ്ദേഹത്തിന്റെ നിന്നെ കത്തരാർ എന്ന മലയാളത്തിലെ ഏറ്റവും ചെലവുള്ള ചിത്രം, പൃഥ്വിരാജിന്റെ വിലായദ് ബുദ്ധ, കുഞ്ചാക്കോ ബോബൻ നായകനാകുന്ന പേര് പുറത്തേക്ക് വിടാത്ത രണ്ടു ചിത്രങ്ങൾ, നരേൻ പ്രധാന കഥാപാത്രത്തിൽ എത്തുന്ന സാഹസം, ഷറഫുദ്ദീൻ നായകനാകുന്ന പെറ്റ് ഡിറ്റക്റ്റീവ്, ടോവിനോ നായകനാകുന്ന പള്ളിച്ചട്ടമ്പി, തുടങ്ങി അനവധി സിനിമകളാണ് ഈ വർഷം റിലീസ് എത്തുന്നത്.

 മലയാള സിനിമ വീണ്ടും മെല്ലെ ട്രാക്കിലേക്ക് കയറുന്നു എന്നുള്ള ഉദാഹരണമാണ് അനവധി സിനിമകൾ ഈ വർഷം റിലീസിന് എത്തുന്നത് സൂചിപ്പിക്കുന്നത്. തുടരും പ്രിൻസ് ആൻഡ് ഫാമിലി തുടങ്ങിയ സിനിമകളുടെ വിജയത്തിനുശേഷം കാര്യമായി മലയാള സിനിമകൾ വിജയിച്ചിരുന്നില്ല. ഇപ്പോൾ സുരേഷ് ഗോപി ചിത്രം ജെ എസ് കെ തിയേറ്ററിൽ ഉണ്ടെങ്കിലും സിനിമയുടെ ഭാവി വരും ദിവസങ്ങളിൽ മാത്രമേ മനസ്സിലാവുകയുള്ളൂ. അണിയറയിൽ വേറെയും വലിയ സിനിമകൾ ഒരുങ്ങുന്നുണ്ട്. ദുൽഖർ സൽമാൻ നായകനാകുന്ന വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഐ അം ഗെയിം ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. 150 ദിവസത്തിന് മുകളിലാണ് സിനിമയുടെ ഷൂട്ടിംഗ് എന്നതിനാൽ അടുത്ത വർഷമായിരിക്കും സിനിമ തിയേറ്ററിലേക്ക് എത്തുക. അനവധി സിനിമകൾ ഇത്തരത്തിൽ മലയാളത്തിൽ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Hot this week

വെളിച്ചെണ്ണ വില കുതിക്കുമ്പോൾ കിതക്കുന്ന ജനം; വിലവർധനവ് ചൂഷണം ചെയ്യപ്പെടുമ്പോൾ…

ഇന്നത്തെ വെളിച്ചെണ്ണ വില കേരള മാർക്കറ്റിൽ 425-450 രൂപ വരെയാണ് ശരാശരി....

വേറിട്ട വഴിയിലൂടെ സഞ്ചരിച്ച് മോഹൻലാലിന്റെ സ്വന്തം വിൻസ്മെറ പരസ്യം

കഴിഞ്ഞ കുറച്ച് അധിക ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് മോഹൻലാലാണ്. അതിലെ...

ജവാദ് എന്ന യുവാവും ടി എൻ എം ഓൺലൈൻ സൊലൂഷൻസും!

ഒരു സാധാരണ കണ്ണൂരുകാരനിൽ നിന്ന് ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ഐടി...

കേരളത്തിൽ സോളാറിന് തിരിച്ചടി; ഡിമാൻഡ് കുറയുന്നതായി കണക്കുകൾ

കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിൽ ഏറെ പ്രചാരം കിട്ടിയ ഒന്നാണ് വീട്ടിനു മുകളിലെ...

വിഎസ് അച്യുതാനന്ദൻ വിട വാങ്ങുമ്പോൾ അദ്ദേഹം കേരളത്തിൽ കൊണ്ടുവന്ന പ്രധാന വികസനങ്ങൾ എന്തെല്ലാം?

തന്റെ 101ആം വയസ്സിൽ വിഎസ് അച്യുതാനന്ദൻ വിട വാങ്ങുകയാണ്. ഒരുപക്ഷേ കേരളത്തിൽ...

Topics

വെളിച്ചെണ്ണ വില കുതിക്കുമ്പോൾ കിതക്കുന്ന ജനം; വിലവർധനവ് ചൂഷണം ചെയ്യപ്പെടുമ്പോൾ…

ഇന്നത്തെ വെളിച്ചെണ്ണ വില കേരള മാർക്കറ്റിൽ 425-450 രൂപ വരെയാണ് ശരാശരി....

വേറിട്ട വഴിയിലൂടെ സഞ്ചരിച്ച് മോഹൻലാലിന്റെ സ്വന്തം വിൻസ്മെറ പരസ്യം

കഴിഞ്ഞ കുറച്ച് അധിക ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് മോഹൻലാലാണ്. അതിലെ...

ജവാദ് എന്ന യുവാവും ടി എൻ എം ഓൺലൈൻ സൊലൂഷൻസും!

ഒരു സാധാരണ കണ്ണൂരുകാരനിൽ നിന്ന് ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ഐടി...

കേരളത്തിൽ സോളാറിന് തിരിച്ചടി; ഡിമാൻഡ് കുറയുന്നതായി കണക്കുകൾ

കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിൽ ഏറെ പ്രചാരം കിട്ടിയ ഒന്നാണ് വീട്ടിനു മുകളിലെ...

വിഎസ് അച്യുതാനന്ദൻ വിട വാങ്ങുമ്പോൾ അദ്ദേഹം കേരളത്തിൽ കൊണ്ടുവന്ന പ്രധാന വികസനങ്ങൾ എന്തെല്ലാം?

തന്റെ 101ആം വയസ്സിൽ വിഎസ് അച്യുതാനന്ദൻ വിട വാങ്ങുകയാണ്. ഒരുപക്ഷേ കേരളത്തിൽ...

കേരളത്തിൽ ഐടി സെക്ടറിൽ വൻവർദ്ധനവ്  

കേരളത്തിൽ കോവിഡ് തുടങ്ങിയതിനുശേഷം ഐടി മേഖലയിൽ തൊഴിൽ ചെയ്യുന്ന ആളുകളുടെ എണ്ണത്തിൽ...

മെല്ലെ മെല്ലെ മാഞ്ഞുപോയ ഡിവിഡി പ്ലെയറും വിസിഡിയും…

കഴിഞ്ഞ 10 വർഷത്തിനുള്ളിൽ നമ്മളുടെ ടിവി കാണുന്ന സമ്പ്രദായം ഉൾപ്പെടെ വലിയ...

റിലയന്‍സിന്റെ പേര് ദുരുപയോഗം ചെയ്തവർക്കെതിരെ ഡെൽഹി ഹൈക്കോടതിയുടെ നടപടി.

വലിയ നടപടിയുമായി ഹൈക്കോടതി. റിലയൻസ് ഗ്രൂപ്പിന്റെ പേരുകളും ലോഗോയും ഉൾപ്പെടെ ദുരുപയോഗം...
spot_img

Related Articles

Popular Categories

spot_imgspot_img