കഴിഞ്ഞ ആഴ്ചയായിരുന്നു ലുലുവിന്റെ ട്വിൻ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങൾക്ക് സമർപ്പിച്ചത്. ലുലു എന്നത് കേരളത്തിൽ പുതിയ മാറ്റം കൊണ്ടുവന്ന സ്ഥാപനമാണ്. കേരളത്തിൽ അതിനുമുമ്പ് മാളുകൾ ഉണ്ടായിരുന്നുവെങ്കിലും കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ കച്ചവട മുന്നേറ്റം കൊണ്ടുവന്നത് കൊച്ചിയിൽ ലുലു ആണ്. കൊച്ചി ഇടപ്പള്ളിയിൽ ലുലുമാൾ വന്നതുമുതലാണ് മാൾ സമ്പ്രദായത്തിലേക്ക് നമ്മൾ കൂടുതലായി അടുത്തത്. അതിനുമുമ്പ് നിരവധി മാളുകൾ കേരളത്തിൽ ഉണ്ടായിരുന്നു എങ്കിലും മാൾ വലിപ്പം കൊണ്ട് അത്ഭുതം ആക്കിയത് ലുലു ആണ്.
അതിനുശേഷം തിരുവനന്തപുരത്തും പാലക്കാടും കോഴിക്കോടും ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ കേരളത്തിൽ തന്നെ ലുലു മാൾ ആരംഭിച്ചു. മാൾ കേരളത്തിൽ പല സ്ഥലങ്ങളിലും ആരംഭിക്കുമ്പോഴും കേരളത്തിന് പുറത്തും ഇന്ത്യക്ക് പുറത്തും ലുലു അവരുടേതായ സ്ഥാനം പിടിച്ചു വാങ്ങിയിരുന്നു. സ്മാർട്ട് സിറ്റി എന്നത് കേരളത്തിലെ സ്വപ്ന പദ്ധതിയാണ്. സ്മാർട്ട് സിറ്റിക്ക് ലുലുവിന്റെ പുത്തൻ ട്വിൻ ടവർ കൊച്ചിയിൽ ആരംഭിക്കുന്നത് വഴി പുതുജീവൻ ഉണ്ടാവുകയാണ്. നിക്ഷേപ അനുകൂല സംസ്ഥാനമല്ല കേരളം എന്നുള്ള ഒരു വിഭാഗത്തിന്റെ വാദം പൊളിക്കുന്നതാണ് കൊച്ചിയിൽ ലുലു ട്വിൻ ടവറുമായി എത്തിയതു വഴി കാണാൻ സാധിക്കുന്നത്.
അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ട്വിൻ ടവർ കേരളത്തിന്റെ വളർച്ചയ്ക്ക് വളരെ പ്രധാനപ്പെട്ട സ്ഥാനം നിർവഹിക്കാൻ പോകുന്ന ഒന്നാണ് എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പല അന്താരാഷ്ട്ര കമ്പനികളും ട്വിൻ ടവറിൽ എത്തി അവരുടെ ബിസിനസ് കൊച്ചിയിലേക്ക് കൂടി വ്യാപിപ്പിക്കും. ഇതുവഴി നിരവധി ആളുകൾക്ക് തൊഴിൽ ലഭിക്കും എന്നതിനപ്പുറം കേരളത്തിന്റെ ബിസിനസ് സാധ്യത അല്പം കൂടി വലുതാകും എന്നത് തീർച്ച. മറ്റുള്ള കമ്പനികൾ ഇതേപോലെ വലിയ സാധ്യതകൾ തേടി കേരളത്തിലേക്ക് എത്തുന്നതിന് മാതൃക സെറ്റ് ചെയ്യാൻ വരെ ട്വിൻ ടവറിനെ കൊണ്ട് സാധിക്കും.
യൂസഫലിയുടെ ഒരു സ്വപ്നം എന്നതിനപ്പുറം കേരളത്തിന്റെയും ഒരു സ്വപ്നമായി ട്വിൻ ടവർ മാറും. തൊഴിലില്ലായ്മ എന്നത് കേരളത്തിൽ ഒരു സമയത്ത് വലിയ പ്രശ്നമായിരുന്നു. ഇന്ന് തൊഴിലായ്മയിൽ നിന്ന് മാറി വിദ്യാഭ്യാസത്തിനൊത്ത തൊഴിൽ ലഭിക്കാത്തതായി പ്രശ്നം. ഈ പ്രശ്നത്തിനും ഒരു പരിധിവരെ നിരവധി ആളുകൾക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതു വഴി ലുലുവിന്റെ ടവറിനെ കൊണ്ട് സാധിക്കും എന്നാണ് കരുതുന്നത്. വരും വർഷങ്ങളിൽ നിരവധി കമ്പനി ഇവിടെയെത്തും. വിഴിഞ്ഞം പോലെ തന്നെ കേരളത്തിന്റെ മറ്റൊരു രീതിയിലുള്ള സാധ്യതകൾ തുറന്നിടുന്നതാണ് ട്വിൻ ടവർ.