വലിയ സിനിമകളാണ് ഇനി ഈ വർഷം മലയാളത്തിൽ റിലീസിന് ഒരുങ്ങുന്നത്. വലിയ രീതിയിലുള്ള ബിസിനസ് ഈ വർഷം മലയാള സിനിമയിൽ നടക്കും എന്നതാണ് വലിയ റിലീസുകൾ ഒരുങ്ങുന്നതിനാൽ സിനിമ ലോകത്തിന്റെ പ്രതീക്ഷ. 2025ൽ ഇതുവരെ വളരെ ചുരുക്കം സിനിമകൾ മാത്രമാണ് തിയറ്ററിൽ വലിയ വിജയമായത് എങ്കിലും മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളായി തുടരും, എ മ്പുരാൻ തുടങ്ങിയ സിനിമകൾ മാറിയ വർഷം കൂടിയാണ് 2025. ഈ സിനിമകൾക്ക് പുറമേ ഓഫീസർ ഓൺ ഡ്യൂട്ടിയും, ആലപ്പുഴ ജിംഖാനയും, പടക്കളവും, പ്രിൻസ് ആൻഡ് ഫാമിലിയും, രേഖ ചിത്രവും, മരണമാസ്സും, നരി വേട്ടയും, ഡിക്ടറ്റീവ് ഉജ്ജ്വലനും, ഒരു ജാതി ജാതകവും, പൊന്മാനും സാമ്പത്തികമായി ലാഭം കൊയ്തു.
2025 അവസാന 6 മാസത്തേക്ക് കടക്കുമ്പോൾ മലയാള സിനിമ ലോകത്തിൽ ഉണ്ടാകുന്ന പ്രതീക്ഷകൾ ഏറെയാണ്. മലയാള സിനിമയിൽ തന്നെ ഏറ്റവും ബഡ്ജറ്റ് ചിലവാക്കി ഇറങ്ങാൻ പോകുന്ന സിനിമകൾ ഒരുങ്ങുന്ന സമയം കൂടിയാണ് ഇനി വരുന്ന ആറു മാസങ്ങൾ. വർഷങ്ങളുടെ ഇടവേളക്ക് ശേഷം മമ്മൂട്ടി മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രം ഈ വർഷം റിലീസിന് ഒരുങ്ങുന്നു എന്നുള്ള വാർത്തകൾ ഉണ്ട്. മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതിന് അനുസരിച്ചായിരിക്കും സിനിമയുടെ ബാക്കി ഷൂട്ടിങ്ങും റിലീസും. ഇവർക്ക് പുറമേ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തും. മമ്മൂട്ടി ചിത്രം കളങ്കാവലും ഉടൻതന്നെ റിലീസ് ചെയ്യും.
നിവിൻ പോളി അഖിൽസത്യം ചിത്രം നിവിൻ പോളിയുടെ തിരിച്ചുവരവാകും എന്നാണ് ആരാധകർ കരുതുന്നത്. ക്രിസ്മസിന് ആയിരിക്കും ചിത്രം തിയേറ്ററിലേക്ക് എത്തുക എന്നുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. വലിയ ഇടവേളക്ക് ശേഷം മോഹൻലാൽ സത്യൻകാർഡ് കൂട്ടുകെട്ട് ഒന്നിക്കുന്ന ഹൃദയപൂർവ്വം എന്ന സിനിമയായിരിക്കും മോഹൻലാലിന്റെതായി ഈ വർഷം റിലീസിന് ഒരുങ്ങുന്ന മറ്റൊരു വലിയ സിനിമ. സാധാരണ ഫീൽ ഗുഡ് സിനിമ ആയിരിക്കും ഇത് എന്ന് പറയപ്പെടുന്നുണ്ട് എങ്കിലും മോഹൻലാലിന്റെ ഇപ്പോഴുള്ള ഫോം മികച്ചതാണ്. അതുകൊണ്ടുതന്നെ ഈ സിനിമയുടെ മുകളിൽ ആരാധകർക്കുള്ള പ്രതീക്ഷയും ഏറെ.
ഈ വർഷത്തെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നാകാൻ പോകുന്ന സിനിമ ദിലീപ് നായകനാകുന്ന ബ ബ് ഭാ യാണ്. ഒരുപക്ഷേ ഈ വർഷം റിലീസ് ഉള്ളതിൽ ഏറ്റവും കൂടുതൽ ഹൈപ് ലഭിക്കുന്ന സിനിമയും ഇതുതന്നെ. ഗാനംജെസ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിലീപിനെ കൂടാതെ വിനീഷ് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും ബൈജു സന്തോഷും മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തും. ചിത്രത്തിൽ അതിഥി താരമായി മോഹൻലാലും എത്തുന്നു എന്നതാണ് സിനിമയുടെ എക്സ് ഫാക്ടർ. പ്രിൻസ് ആൻഡ് ഫാമിലിയിലൂടെ വലിയ തിരിച്ചുവരവ് നടത്തിയ ദിലീപ് എന്ന നടന്റെ കരിയറിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട സിനിമയാണിത്. വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമ ഒരു പരീക്ഷണ തമാശ ചിത്രമായിരിക്കും എന്നാണ് പുറത്തേക്ക് വരുന്ന വിവരം.
ഈ സിനിമയ്ക്ക് പുറമേ മലയാളത്തിലെ തന്നെ എക്കാലത്തെയും വലിയ സിനിമയായി മാറാൻ പോകുന്ന കത്തനാർ എന്ന ചിത്രം മിക്കവാറും ഈ വർഷം എത്തും. ഷൂട്ടിംഗ് പൂർത്തിയായ ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ജോലിയിലാണ്. ജയസൂര്യ നായകനാകുന്ന ചിത്രത്തിൽ താരം അനുഷ്ക ഷെട്ടി യക്ഷിയുടെ വേഷത്തിൽ എത്തുമെന്ന് ആണ് പ്രത്യേകത. ചിത്രത്തിൽ തരം പ്രഭുദേവയും മറ്റൊരു പ്രധാന കഥാപാത്രമായി എത്തും. അവതാർ പോലുള്ള സിനിമകളിൽ ഉപയോഗിച്ച മോഷൻ ഗ്രാഫിക്സ് ടെക്നോളജിയിൽ ആണ് സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. വലിയ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. മൂന്ന് വർഷത്തിനു മുകളിലായി ജയസൂര്യ മറ്റൊരു സിനിമയും ചെയ്യാതെയാണ് ഈ സിനിമ പൂർത്തിയാക്കിയത്. ആസിഫ് അലി ചിത്രം ടിക്കി ടാക്കയും പുരോഗമിക്കുകയാണ്.
ഹൈപ്പ് വരും ദിവസങ്ങളിൽ കൂടാൻ പോകുന്ന മറ്റൊരു പ്രധാനപ്പെട്ട ചിത്രം ആട് ത്രീ ആണ്. ചിത്രം ടൈം ട്രാവൽ സിനിമയായിരിക്കും എന്ന് സ്ഥിരീകരിക്കാത്ത വിവരങ്ങൾ പുറത്തേക്ക് വരുന്നുണ്ട്. വലിയ ബഡ്ജറ്റിൽ ഒരുക്കുന്ന ഈ ചിത്രത്തിലെ ഷൂട്ടിങ് തുടങ്ങി കഴിഞ്ഞു. ക്രിസ്മസ് റിലീസായിരിക്കും ആട് 3. സുരേഷ് ഗോപി നായകനാകുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രവും ഈ വർഷം തന്നെ റിലീസിൽ ഉണ്ടാകും. മുൻപ് വലിയ വിവാദങ്ങൾ ഉണ്ടായ സിനിമയായിരുന്നു ഒറ്റക്കൊമ്പൻ. ചിത്രത്തിന്റെ കഥ പൃഥ്വിരാജ് നായകനായ കടുവയുമായി സാമ്യമുണ്ട് എന്നുള്ള രീതിയിലുള്ള വിവാഹങ്ങൾ ഉൾപ്പെടെ ഉണ്ടായിരുന്നുവെങ്കിലും ഇതൊക്കെ തരണം ചെയ്തു കൊണ്ടാണ് സിനിമ ഇപ്പോൾ ചിത്രീകരണം തുടർന്നുകൊണ്ടിരിക്കുന്നത്.
ഈ വലിയ സിനിമകൾക്ക് പുറമേ പെറ്റ് ഡീറ്റെക്റ്റീവ്, ഇപ്പോൾ വിവാഹം നടന്നുകൊണ്ടിരിക്കുന്ന ജാനകി വേർസ് സ്റ്റേറ്റ് ഓഫ് കേരള, ധീരൻ, ചത്താപ്പച്ച, സുമതി വളവ് പെണ്ണു കേസ്, വമ്പത്തി തുടങ്ങിയ നിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. ദുൽഖർ സൽമാൻ കുറച്ച് കാലത്തിനുശേഷം മലയാളത്തിൽ ചെയ്യുന്ന ചിത്രവും അണിയറയിൽ ഒരുങ്ങുകയാണ്. നിവിൻ പോളിയുടെ തിരിച്ചുവരവ് ആവാൻ സാധ്യതയുള്ള ഡോൾബി രമേശൻ, ബേബി ഗേൾ, തുടങ്ങിയ സിനിമകളും ഫഹദ് ഫാസിൽ നായകനാകുന്ന ഓടും കുതിര ചാടും കുതിര എന്ന സിനിമയും ദുൽഖർ നിർമിക്കുന്ന ലോക എന്ന ചിത്രവും ഈ വർഷം തന്നെ ഉണ്ടാകും.
വലിയ വിജയങ്ങൾ ഉണ്ടാകാതെ പോയ ജൂൺ മാസത്തിൽ നിന്ന് ജൂലൈയിലേക്ക് കടക്കുമ്പോൾ പ്രതീക്ഷകൾ ഉണ്ടാകുന്ന സിനിമകൾ ഏറെയാണ്. വീണ്ടും വിദ്യാർത്ഥികൾക്ക് സ്കൂൾ തുറന്നതിനാൽ തിയേറ്ററിലേക്ക് തള്ളിക്കയറ്റം ഇപ്പോൾ ഉണ്ടാകുന്നില്ല എന്നത് യാഥാർത്ഥ്യമാണ് എങ്കിലും വമ്പൻ റിലീസുകൾ തിയേറ്ററിലേക്ക് എത്താൻ ഒരുങ്ങുമ്പോൾ ആളുകളും തിയേറ്ററിലേക്ക് എത്തും എന്നുള്ള പ്രതീക്ഷയിലാണ് സിനിമ വ്യവസായം. ഒരുപക്ഷേ കേരളത്തിൽ ഇത്രയധികം പണം ഒഴുകുന്ന മറ്റൊരു വ്യവസായം ഉണ്ടാകില്ല. എന്നാൽ വിജയശതമാനം വളരെ കുറവാണ് താനും. ബിസിനസ് എന്നുള്ള രീതിയിൽ കാണുമ്പോൾ തന്നെ മലയാള സിനിമ ലോകത്തുനിന്നും സിനിമകൾക്ക് പ്രോഫിറ്റബിൾ റിട്ടേൺ ഉണ്ടാകേണ്ടത് സിനിമ ലോകത്തിന് പുറമേ ബിസിനസ് ലോകത്തിന്റെയും ഒരു ആവശ്യമാണ്.