പെട്രോൾ വാഹനങ്ങളും ഡീസൽ വാഹനങ്ങളും ഉപയോഗിക്കുന്നതായിരുന്നു മലയാളികളുടെ ഒരു ട്രെൻഡ്. കൂടുതലായി ഇലക്ട്രിക് വാഹനങ്ങൾ പല രാജ്യത്തും ഉപയോഗിക്കുമ്പോഴും മലയാളികൾ ഇലക്ട്രിക് വാഹനങ്ങൾക്ക് നേരെ മുഖം തിരിച്ചു നിൽക്കൽ ആയിരുന്നു പതിവ്. എന്നാൽ ഈയൊരു ട്രെൻഡ് വരുന്ന അഞ്ചുവർഷത്തിനുള്ളിൽ പൂർണമായും മാറും എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പുത്തൻ ട്രെൻഡ് നമ്മളുടെ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ കൊണ്ട് ഉണ്ടാകുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
ചിലയാളുകൾ പെട്രോൾ ഡീസൽ വാഹനങ്ങൾക്ക് പുറമേ സിഎൻജി വാഹനങ്ങൾ ഉൾപ്പെടെ കഴിഞ്ഞ വർഷങ്ങളിൽ ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ വലിയ രീതിയിൽ സിഎൻജി പമ്പുകൾ കേരളത്തിൽ ഇല്ല. അതുകൊണ്ടുതന്നെ സിഎൻജി വാഹനം വാങ്ങുന്ന ഒരാൾ കിലോമീറ്റർ സഞ്ചരിച്ചിട്ട് വേണം അതിൽ ഇന്ധനം നിറയ്ക്കാൻ എന്നതായിരുന്നു ഇവിടെ വെല്ലുവിളി. എന്നാൽ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷൻ ഇന്ന് കേരളത്തിൽ മുക്കിന് മുക്കിന് വരുന്ന കാഴ്ചയാണ് കാണുന്നത്. കൂടാതെ പല ആളുകളും വീടുകളിൽ സോളാർ ഉൾപ്പെടെ ഇൻസ്റ്റാൾ ചെയ്യുന്ന രീതിയിലേക്കും നമ്മുടെ നാട്ടിലെ ട്രെൻഡ് മാറി.
ഈ ട്രെൻഡുകൾ ഒക്കെ സൂചിപ്പിക്കുന്നത് വെറും വർഷങ്ങളിൽ ഇലക്ട്രിക് വാഹന വിപണിയിൽ വലിയ വളർച്ച ഉണ്ടാകും എന്നതാണ്. ഇതിനോടൊപ്പം തന്നെ ചില കമ്പനികൾ പെട്രോൾ ഡീസൽ വാഹനങ്ങൾ പുറത്തിറക്കാതെ ഇലക്ട്രിക് വാഹനങ്ങൾ മാത്രം പുറത്തിറക്കാൻ തുടങ്ങിയെന്നത് ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ വളർച്ചയ്ക്ക് ഇന്ധനം നൽകുന്ന കാര്യമാണ്. എംജിയുടെ കോർമറ്റും വിൻസറും പോലെയുള്ള വാഹനങ്ങൾ ഇലക്ട്രിക് വേരിയന്റ് മാത്രമാണ് ഇറക്കിയത്. ഇത് ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയിൽ വളരാൻ പോകുന്നു എന്നുള്ള മുൻവിധിയും മുൻധാരണയും കൊണ്ടാണ്.
പല സൂചകങ്ങളും പ്രകാരം കാര്യങ്ങൾ നോക്കുമ്പോൾ ഇലക്ട്രിക് വാഹനം വലിയ രീതിയിൽ അടുത്ത അഞ്ചു വർഷത്തിൽ ഇന്ത്യയിൽ പെരുകും. കാറുകൾക്ക് പുറമേ ടൂവീലറുകളിലും ഇലക്ട്രിക് വാഹനങ്ങൾ മാത്രം പുറത്തിറക്കുന്ന അനവധി ബ്രാൻഡുകൾ ഇന്ത്യയിൽ എത്തി. കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിലാണ് ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ കൂടുതലായി വന്നു തുടങ്ങിയത്. അടുത്ത അഞ്ചുവർഷം മുന്നിൽ കാണുമ്പോൾ പെട്രോൾ ഡീസൽ വാഹനങ്ങൾ വാങ്ങുന്നത് കുറഞ്ഞ് ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ ആളുകൾ വാങ്ങും എന്നതാണ് പൊതുവിലുള്ള വിദഗ്ധരുടെ വിപണി വിലയിരുത്തൽ.