ഇന്ത്യയിലെ യുവാക്കൾ പഠിച്ചു കഴിഞ്ഞാലും നേരിട്ട് ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങളിൽ നിന്ന് തൊഴിൽ ലഭിക്കുന്നില്ല എന്നതാണ്. എന്നാൽ ഈ പരാതിക്ക് ഇപ്പോൾ വലിയ രീതിയിലുള്ള കുറവ് ഉണ്ടാകുന്നുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മുൻപ് പഠിച്ചു കഴിഞ്ഞാൽ തൊഴിലവസരമില്ല എന്നതാണ് സ്ഥിതി എങ്കിൽ ഇന്ന് പഠിപ്പിക്കുന്ന അവസരം ഇല്ല എന്നുള്ള രീതിയിലേക്ക് കാലം മാറിയിരിക്കുന്നു. പക്ഷേ പട്ടിണിയുടെ അളവിൽ ഉൾപ്പെടെ വലിയ കുറവാണ് ഇന്ത്യയിലെ കണക്കുകൾ പ്രകാരം ഉണ്ടായിരിക്കുന്നത്.
പട്ടിണിയിൽ ഉണ്ടായിരിക്കുന്ന കുറവിന്റെ പ്രധാന കാരണമായി പറയപ്പെടുന്നത് തൊഴിലവസരങ്ങൾ സൃഷ്ടിച്ചിരിക്കുന്നതാണ്. മനുഷ്യന്റെ മടിയാണ് ഏറ്റവും വലിയ ബിസിനസ് എന്ന് പ്രമുഖർ പറയുന്ന കാലഘട്ടത്തിലേക്ക് നമ്മൾ എത്തിയിരിക്കുന്നു. മനുഷ്യന്റെ മടി കൃത്യമായ രീതിയിൽ ബിസിനസ് അവസരം ആക്കിയ നിരവധി സംരംഭങ്ങളാണ് ഇന്ന് ഇന്ത്യയിൽ ഒട്ടാകെ വളർന്നുനിൽക്കുന്നത്. മിക്ക ആളുകൾക്കും യുവാക്കളെ ആവശ്യമാണ്. അതുകൊണ്ടുതന്നെ തൊഴിലവസരത്തിൽ വലിയ വർദ്ധനവും ഉണ്ടായിരിക്കുന്നു.
ലോകമെമ്പാടും നിരവധി ഐടി പാർക്കുകളാണ് കഴിഞ്ഞ 10 വർഷത്തിനുള്ളിൽ വന്നിരിക്കുന്നത്. നിരവധി ആപ്ലിക്കേഷൻ മൊബൈൽ ഫോണിലേക്ക് സുലഭമായി. സ്വിഗ്ഗി, സോമാറ്റോ, സെപ്ടോ, ഓല, യൂബർ തുടങ്ങിയ നിരവധി ആപ്ലിക്കേഷനുകൾ ഇന്ത്യയിൽ ഒട്ടാകെ സുലഭമായപ്പോൾ സൃഷ്ടിക്കപ്പെട്ടത് അനവധി തൊഴിൽ അവസരങ്ങൾ കൂടിയാണ്. ഇരുചക്ര വാഹനം ഓടിക്കാൻ അറിയുന്നവർക്ക് ഇന്ന് ഡെലിവറി ബോയ്സ് ആയി നിരവധി അവസരങ്ങളാണ് ലഭിക്കുന്നത്. കൃത്യമായ രീതിയിൽ തൊഴിൽ ചെയ്യാൻ മനസ്സുണ്ടെങ്കിൽ ദിനംപ്രതി ആയിരത്തിനു മുകളിൽ രൂപ വരെ ഇന്ന് സമ്പാദിക്കാൻ കഴിയും എന്ന കാര്യങ്ങൾ മാറി.
കേരളത്തിലും സ്ഥിതി മറ്റൊന്നുമല്ല. നിരവധി സ്ഥലത്ത് പുതിയ ഐടി പാർട്ടുകൾ വരുന്നു എന്നുള്ള വാർത്തകൾ വരുമ്പോഴും തൊഴിൽ അവസരങ്ങൾ കൂടുതലായി സൃഷ്ടിക്കപ്പെടുന്നു എന്നുള്ള കാര്യം കൂടി ഓർക്കേണ്ടതുണ്ട്. കേരളത്തിൽ നിരവധി തൊഴിൽ അവസരങ്ങളാണ് ഇന്ന് സൃഷ്ടിക്കപ്പെടുന്നത്. പരമ്പരാഗത തൊഴിലുകൾ ചെയ്യാൻ യുവാക്കൾ മടിക്കുന്നുണ്ട് എങ്കിലും തൊഴിലുകളിലേക്ക് ആളുകൾ എത്തുന്നത് നിരവധിയാണ്. അവിടെയും ആശങ്കയായി നിൽക്കുന്നത് കൃഷി എന്നുള്ള ആളുകൾക്ക് ഏറ്റവും ആവശ്യമായ തൊഴിൽ മേഖലയിലേക്ക് ആളുകൾ കൂടുതലായി വരാത്തതാണ്. എന്തിരുന്നാലും കേരളത്തിലും ഇന്ത്യയിലും തൊഴിലവസരങ്ങൾ കൂടിക്കൊണ്ടിരിക്കുകയാണ്.