കേരള മന്ത്രിസഭയിൽ ടൂറിസം മന്ത്രി എപ്പോഴും പറയുന്ന കാര്യങ്ങളിൽ ഒന്ന് കേരളത്തിന്റെ ടൂറിസം സാധ്യത വർദ്ധിപ്പിക്കുക എന്നതാണ്. വലിയ രീതിയിൽ ക്ഷേത്രങ്ങളിലേക്കുള്ള ടൂറിസം സാധ്യത വർദ്ധിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ശബരിമല ഗുരുവായൂർ തുടങ്ങിയ ക്ഷേത്രങ്ങളിലേക്ക് വൻജനപ്രവാഹം ആണ് സീസൺ സമയങ്ങളിൽ ഉണ്ടാകുന്നത്. ഇതിനുപുറമേ കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിലേക്ക് സാധാരണ ഉള്ളതിലും ജനപ്രവാഹം ഉണ്ടാകുന്നുണ്ട് എന്നാണ് സൂചനകൾ. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അന്വേഷിച്ച് വിദേശത്തുനിന്നു പോലും ആളുകൾ ഇപ്പോൾ എത്തുന്നുണ്ട്.
കണ്ണൂരിലെ കൊട്ടിയൂർ ക്ഷേത്രത്തിലേക്കുള്ള പ്രവേശനം ഒരാഴ്ചക്ക് മുമ്പേ ആരംഭിച്ചിരുന്നു. വലിയ രീതിയിലുള്ള ജനപ്രവാഹം ആണ് കൊട്ടിയൂർ ക്ഷേത്രദർശനത്തിനായി കേരളത്തിലെ വിവിധ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഇതിനുപുറമേ അന്യസംസ്ഥാനത്തുനിന്ന് ഉൾപ്പെടെ ആളുകൾ കൊട്ടിയൂർ ദർശനത്തിനായി എത്തുന്നുണ്ട് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. എറണാകുളത്തെ ചോറ്റാനിക്കര ക്ഷേത്രദർശനത്തിനും വലിയ രീതിയിൽ ഭക്തജനങ്ങൾ എത്തുന്നുണ്ട്.
ചോറ്റാനിക്കര ക്ഷേത്രത്തിനു പുറമേ ആലപ്പുഴ ജില്ലയിൽ സ്ഥിതിചെയ്യുന്ന അമ്പലപ്പുഴ ക്ഷേത്രത്തിലേക്കും ജനപ്രവാഹം വർദ്ധിച്ചിട്ടുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലേക്കും ആളുകൾ കൂടുതലായി എത്തുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലേക്കും വലിയ രീതിയിൽ ജലത്തിന്റെ ഒഴുക്ക് ഉണ്ടാകുന്നുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സാധാരണയുള്ള ജനപ്രവാഹത്തിന് പുറമേ ചെറിയൊരു വർദ്ധനവ് കഴിഞ്ഞ ഒരു വർഷത്തെ കണക്കുകൾ സൂചിപ്പിക്കുന്നു.
നമ്മുടെ നാട്ടിലെ ക്ഷേത്രങ്ങളെ കുറിച്ചു അതുമായി ബന്ധപ്പെട്ട ടൂറിസം സാധ്യതകളെക്കുറിച്ചും വലിയ രീതിയിൽ ഇന്ന് അന്യസംസ്ഥാനത്തും മറ്റു രാജ്യങ്ങളും മാർക്കറ്റ് ചെയ്യപ്പെടുന്നുണ്ട്. ഇതിന് പുറമേ തന്നെ കണ്ണൂർ ജില്ലയിലെ പ്രമുഖമായ തെയ്യം കാണാനും പല രാജ്യത്തുനിന്നും ആളുകൾ എത്തുന്നുണ്ട്. തെയ്യത്തിന്റെ മനംമയക്കുന്ന മുഖത്തെഴുത്തും തെയ്യത്തിന്റെ തോറ്റംപാട്ടും ഒക്കെ കാണാനായി പല സ്ഥലങ്ങളിൽ നിന്നും കണ്ണൂരിലേക്ക് കേട്ടറിഞ്ഞും കണ്ടറിഞ്ഞും ആളുകൾ എത്തുന്നുണ്ട്. മുകളിൽ പറഞ്ഞിരിക്കുന്ന ക്ഷേത്രങ്ങൾക്ക് പുറമേ കേരളത്തിലെ ചെറിയ ക്ഷേത്രങ്ങളിലും വലിയ രീതിയിലുള്ള മാറ്റം ആളുകളുടെ ഒഴുക്കിന്റെ കാര്യത്തിൽ ഉണ്ടാകുന്നുണ്ട്.
കാലം മാറിയതും സോഷ്യൽ മീഡിയ ഒക്കെ ഉപയോഗിച്ച് ക്ഷേത്രം മറ്റുള്ള ആളുകളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നതുമാണ് പോസിറ്റീവായ ഈ മാറ്റത്തിന് കാരണമായി പറയുന്നത്. നമ്മൾ അന്യ സംസ്ഥാനത്തിലെ ക്ഷേത്രങ്ങളിൽ ദർശനത്തിന് പോകുന്ന പോലെ ഇന്ന് കേരളം ലക്ഷ്യമാക്കിയും അന്യസംസ്ഥാനത്തുനിന്ന് ആളുകൾ ക്ഷേത്ര ദർശനത്തിന് എത്തുന്നു. പല ടൂർ കമ്പനികളും ഇന്ന് കേരളത്തിലെ ക്ഷേത്രദർശനത്തിനായി പാക്കേജുകളും മറ്റുകാര്യങ്ങളുമായി മുന്നോട്ടേക്ക് എത്തുന്നതും കേരളത്തിലെ ക്ഷേത്രവുമായി ബന്ധപ്പെട്ട ടൂറിസത്തിന് വളം വയ്ക്കുന്ന കാര്യമാണ്.