കഴിഞ്ഞ ഒരു വർഷം ഗോവൻ ടൂറിസത്തിൽ വലിയ ഇടിവാണ് സംഭവിക്കുന്നത്. മുൻപ് പട്ടായ എന്ന ആഗ്രഹത്തിന് മുൻപ് മലയാളികളുടെ ചെറു ആഗ്രഹം ആയിരുന്നു ഗോവൻ ട്രിപ്പ്. മദ്യപാനവും ആഘോഷവും ഒക്കെയായി ഗോവൻ രാവുകൾ മലയാളികൾ സ്വപ്നം കണ്ട സമയം ഉണ്ടായിരുന്നു. എന്നാൽ ഈ ചിന്തയിൽ നിന്നും മലയാളികളും ഇന്ത്യക്കാരും ലോകമെമ്പാടുമുള്ള ആളുകളും മാറുകയാണ് എന്നുള്ള സൂചനയാണ് ഗോവൽ ടൂറിസത്തിൽ ഉണ്ടായിരിക്കുന്ന ഇടിവ് സൂചിപ്പിക്കുന്നത്.
മിക്ക ബീച്ചുകളിലും വലിയ തിരക്ക് അനുഭവപ്പെടുന്നതും പ്രൈവസി ലഭിക്കാത്തതും മാലിന്യം നിറഞ്ഞുനിൽക്കുന്നതും പട്ടി ശല്യവും ഒക്കെ ഗോവൻ ടൂറിസത്തെ കാര്യമായി ബാധിച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടൊപ്പം തന്നെ വലിയ രീതിയിലുള്ള തട്ടിപ്പുകളും ഗോവയിൽ ടൂറിസ്റ്റുകളെ ഇരയാക്കി നടക്കുന്നുണ്ട്. എന്ന ഗോവയിൽ അനുവദനീയമായ ഗെയിമിംഗ് സമ്പ്രദായം ഉപയോഗിച്ച് നടക്കുന്ന തട്ടിപ്പുകൾക്ക് പുറമേ പോക്കറ്റടിയും അമിത ചാർജ് ഈടാക്കലും ഒക്കെ ടൂറിസ്റ്റുകൾ ഗോവയിലേക്ക് എത്തുന്ന കാര്യത്തിൽ തിരിച്ചടി സമ്മാനിക്കുന്നുണ്ട് എന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്.
മദ്യത്തിന് താരതമ്യേന ഗോവയിൽ വില കുറവാണ്. കേരളത്തിൽ ലഭിക്കുന്നതിന്റെ പകുതി തുകയ്ക്ക് മാഹിയിൽ ലഭിക്കുന്നതുപോലെ ഗോവയിലും മദ്യം ലഭിക്കും. എന്നാൽ മാഹിയിൽ ബോർഡറുകളിൽ ചെക്കിങ് ഉള്ളതുപോലെ ഗോവയിൽ നിന്നും മറ്റ് സംസ്ഥാനത്തിലേക്ക് മദ്യം കൊണ്ടുവരാൻ പോലും സാധിക്കില്ല. അതിന് ശക്തമായ നിയമങ്ങളാണ് കാരണം. ഈ കാരണങ്ങളൊക്കെ ഉള്ളതുകൊണ്ടുതന്നെ മദ്യം കഴിക്കാനായി ആളുകൾ ഗോവയിലേക്ക് ഇപ്പോൾ പോകുന്നില്ല എന്നാണ് പല അന്താരാഷ്ട്ര മാധ്യമങ്ങളും ഇന്ത്യൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തത്.
ഗോവയിൽ തിരക്കിന് പുറമേ ബീച്ചുകൾ ഇന്ന് വൃത്തി ഇല്ലാതായി മാറിയിരിക്കുന്നു. മാലിന്യം നിറഞ്ഞതോടുകൂടി പട്ടി ശല്യവും ഗോവയിൽ ബീച്ചുകളിൽ രൂക്ഷമാണ്. ഈ സാഹചര്യങ്ങളൊക്കെ കണക്കിലെടുക്കുമ്പോൾ ആളുകൾ ഗോവയിൽ നിന്നും മാറി ഉഡുപ്പിയിലേക്കും വർക്കലയിലേക്കും യാത്ര ചെയ്യാൻ ആരംഭിച്ചിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബീച്ച് ആസ്വദിക്കാനാണ് ഇവർ ഉടുപ്പിയേയും വർക്കലയേയും ഗോകർണത്തെയും ആശ്രയിക്കുന്നത്. മദ്യത്തിന് കോവി അപേക്ഷിച്ചു വില കൂടുതലാണ് എങ്കിലും മദ്യം മാത്രമല്ലല്ലോ ടൂറിസം. അതുകൊണ്ടുതന്നെ മറ്റുള്ള സ്ഥലങ്ങളിലെ ടൂറിസത്തിൽ വലിയ ഇമ്പ്രൂവ്മെന്റ് ഉണ്ടാവുന്നത് എന്നാണ് സൂചനകൾ.