നിർമ്മിത ബുദ്ധി അഥവാ എഐ എന്നത് ഇന്ന് വളരെ സുലഭമായി കൊണ്ട് നിൽക്കുന്ന കാലഘട്ടത്തിലാണ് നമ്മൾ ഉള്ളത്. മിക്ക ആളുകളും എഐ എന്നത് വളരെ നെഗറ്റീവായി കാണുന്നു എങ്കിലും അനവധി പോസിറ്റീവുകൾ ഉണ്ട്. കൃത്യമായ രീതിയിൽ വിനിയോഗിച്ചു കഴിഞ്ഞാൽ വലിയ രീതിയിലുള്ള ഗുണത്തിൽ പല രീതിയിലുള്ള ജോലി മേഖലയിലും ഉപയോഗിക്കാൻ സാധിക്കും.
ഇമേജുകളും നമുക്ക് ആവശ്യമുള്ള കണ്ടുകളും ഉൾപ്പെടെ എഐ നമുക്ക് തരുന്ന കാലഘട്ടത്തിലേക്ക് നീങ്ങുകയാണ്. വലിയ ഒരു നെഗറ്റീവ് സൈഡ് ആയി ഉപയോഗിച്ച് ആളുകളുടെ പലരീതിയിലുള്ള വീഡിയോ നിർമ്മിക്കുന്നതും എഐഎ വളരെ മോശമായ രീതിയിൽ ഉപയോഗിക്കുന്നതും ആളുകൾ പറയുന്നുണ്ട് എങ്കിലും പോസിറ്റീവ് ആയി നോക്കി കഴിഞ്ഞാൽ എഐക്ക് അനവധി പോസിറ്റീവ് ഉണ്ട്. അതിൽ പ്രധാനം ഒരാൾക്ക് വേണ്ട രീതിയിൽ കസ്റ്റമൈസ് ചെയ്യാൻ കഴിയും എന്നത് തന്നെയാണ്.
കൃത്യമായ രീതിയിൽ ഒരു ബിസിനസ് സംവിധാനത്തിൽ ഉപയോഗിച്ചു കഴിഞ്ഞാൽ വലിയ നേട്ടം ഉണ്ടാക്കാൻ കഴിയും. അതിൽ പ്രധാനം ai ഉപയോഗിച്ച് ഒരു ചാക്ക്പോട്ട് നിർമ്മിച്ച ആളുകളുമായി ഉള്ള സംവാദത്തിനായി ഉപയോഗിക്കുക എന്നതാണ്. ഒരു ബിസിനസിന് വെബ്സൈറ്റ് ഉണ്ടെങ്കിൽ അതിൽ ചാറ്റ് ബോട്ട് ഉപയോഗിച്ച് നിർമിക്കാവുന്നതാണ്. ഒരു ആളില്ലാതെ നിർമ്മിത ബുദ്ധി തന്നെ ആവശ്യക്കാർക്കുള്ള മറുപടി നൽകി. ഇനിയല്ല വാട്സാപ്പിലൂടെയും ഇത്തരത്തിൽ എഐ ഉപയോഗിച്ച് സംവദിക്കാൻ കഴിയും.
സാധാരണക്കാർക്ക് ബാങ്കിംഗ് സംവിധാനം എന്നത് മിക്കപ്പോഴും സങ്കീർണമാണ്. അത്തരത്തിൽ സങ്കീർണമായ ബാങ്കിംഗ് സംവിധാനങ്ങളെ വളരെ എളുപ്പത്തിൽ സാധാരണക്കാർക്ക് ഉപയോഗപ്രദമാക്കാൻ നിർമ്മിത ബുദ്ധിയെക്കൊണ്ട് കഴിയും. ഇത്തരത്തിലുള്ള ചാറ്റ് ബോട്ട് വഴി വളരെ സങ്കീർണമായ കാര്യത്തെ സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ എഐ പറഞ്ഞു നൽകും. ആവശ്യക്കാരുടെ ചോദ്യം മനസ്സിലാക്കി അതിനുള്ള പ്രതികരണം കൃത്യമായ രീതിയിൽ എഐ മനസ്സിലാക്കി നൽകും.
ഭാവി നോക്കുകയാണെങ്കിൽ ഒരു ഉപഭോക്താവിനെ മനസ്സിലാക്കി അയാൾ എന്തു വാങ്ങുന്നു എങ്ങനെ വാങ്ങുന്നു എന്തിനു വാങ്ങുന്നു എന്നുള്ള കാര്യങ്ങൾ ഉൾപ്പെടെ നിർമ്മിത ബുദ്ധി മനസ്സിലാക്കും. ഇത് മനസ്സിലാക്കുന്നത് വഴി ഉപയോഗത്തിന് അനുസരിച്ച് ഭാവിയിലെ സാധനം വാങ്ങുന്നത് എത്തരത്തിൽ ആകണം എന്നുള്ള കാര്യങ്ങൾ ഉൾപ്പെടെ പറഞ്ഞു നൽകാൻ നിർമ്മിത ബുദ്ധിക്ക് വരുംകാലത്ത് കഴിയും. ഇപ്പോൾ തന്നെ അത്തരത്തിലുള്ള പരീക്ഷണങ്ങൾ വലിയ രീതിയിൽ തുടങ്ങിയ വിജയം കണ്ടു കഴിഞ്ഞു.
ഇനി അല്ല ചില്ലറ വ്യാപാരികൾ ആണെങ്കിൽ സ്റ്റോക്ക് കുറവാണോ അല്ല കൂടുതലാണോ കഴിയാറായോ എന്നുള്ള കാര്യങ്ങൾ ഉൾപ്പെടെ മനസ്സിലാക്കാനായി നിർമ്മിത ബുദ്ധിയെ ഉപയോഗിക്കാം. ഇതുകൂടാതെ ബാങ്കിംഗ് സംവിധാനത്തിൽ ക്രെഡിറ്റുമായി ബന്ധപ്പെട്ട എങ്ങനെ ക്രെഡിറ്റ് എടുക്കാം ക്രെഡിറ്റ് നൽകുവാൻ അനുയോജ്യമാണോ എന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗിച്ച് മനസ്സിലാക്കാനും പറഞ്ഞു മനസ്സിലാക്കാനും സാധിക്കും.
ആർട്ടിഫിഷൽ ഇന്റലിജൻസ് പവർ റോബോട്ടുകൾ ഉയർന്ന കൃത്യതയോടെ ആവർത്തിച്ചുള്ള ജോലികൾ ചെയ്യാൻ സാധിക്കും. മാത്രമല്ല മനുഷ്യരെ സഹായിക്കാനും സാധിക്കും. മനുഷന് ഉണ്ടാവാൻ സാധ്യതയുള്ള തെറ്റുകൾ ഇതുവഴി ഒഴിവാക്കാൻ സാധിക്കുന്നതാണ്. മാത്രമല്ല ആവർത്തിച്ച് ജോലിചെയ്യാൻ ഇവയ്ക്ക് സാധിക്കും എന്നതിനാൽ തന്നെ തളർച്ച എന്നുള്ളത് അവിടെ ഉണ്ടാകില്ല. ഇതിനപ്പുറം ലോജിസ്റ്റിക് കാര്യങ്ങളിൽ ലോജിസ്റ്റിക് ഡെലിവറി നടത്തേണ്ട റൂട്ടുകൾ മനസ്സിലാക്കി കൃത്യമായി രീതിയിൽ ഗൈഡ് ചെയ്യാൻ ഇവയ്ക്ക് സാധിക്കും. ഇത് അനാവശ്യ ചിലവുകൾ ഒഴിവാക്കാൻ സഹായകരമാണ്.
ഇത്തരത്തിൽ പല രീതിയിൽ നിരവധി മേഖലയിൽ കൃത്യമായ രീതിയിൽ ഉപയോഗിച്ചു കഴിഞ്ഞാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യർക്ക് വളരെ സഹായകരമായി മാറും. എവിടെ എങ്ങനെ എന്തിന് ഉപയോഗിക്കുന്നു എന്നത് കൃത്യമായി മനസ്സിലാക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. അത് കൃത്യമായി വരുംകാലത്ത് മനുഷ്യർക്ക് മനസ്സിലാക്കാൻ സാധിക്കുകയാണ് എങ്കിൽ എഐ മനുഷ്യനെ സഹായിച്ചുകൊണ്ടുതന്നെ ഇവിടെ നിലനിൽക്കും. പക്ഷേ അതിന് കൃത്യമായ രീതിയിൽ എങ്ങനെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കാം എന്നത് മനുഷ്യന് മനസ്സിലാക്കണം എന്ന് മാത്രം.