ഇക്കുറി നേരത്തെ എത്തിയ കാലവർഷം വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് സാധാരണക്കാരായ കച്ചവടക്കാർക്ക് സൃഷ്ടിക്കുന്നത്. സ്കൂൾ വിപണി ഉൾപ്പെടെ തകൃതിയായി നടക്കുന്ന സമയത്ത് നേരത്തെ എത്തിയ കാലവർഷം കാരണം ആളുകൾ മാർക്കറ്റിലേക്ക് എത്താൻ വിമുഖത കാണിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മഴയിൽ പുറത്തിറങ്ങാൻ മടിച്ചുകൂടി നിൽക്കുന്ന മലയാളികളുടെ സ്ഥിരം കാഴ്ചപ്പാടിനെയാണ് സാധാരണ വ്യാപാരത്തിൽ ഉണ്ടാകുന്ന കുറവ് സൂചിപ്പിക്കുന്നത്. എന്നാൽ മഴ കാരണം ഓൺലൈൻ വ്യാപാരികൾക്ക് വലിയ ലോട്ടറിയാണ് അടിച്ചിരിക്കുന്നത്.
മഴ കാരണം പുറത്തിറങ്ങാൻ മടിക്കുന്ന മലയാളികൾ അവശ്യസാധനങ്ങൾ ഉൾപ്പെടെ ഇപ്പോൾ ഓൺലൈനിൽ വാങ്ങുന്നതാണ് കാണുന്നത്. അതിനെ സൂചിപ്പിക്കുന്നതാണ് കണക്കുകളും. കേരളത്തിൽ മാത്രം കഴിഞ്ഞ ഒരാഴ്ചയായി ഓൺലൈൻ വ്യാപാരം അഞ്ച് ശതമാനത്തിൽ കൂടുതൽ വർദ്ധിച്ചു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിന് കാരണമായി മിക്ക സാമ്പത്തിക വിദഗ്ധരും പറയുന്നത് അപ്രതീക്ഷിതമായി എത്തിയ മഴയാണ്. മഴ കാരണം പുറത്തേക്ക് ആളുകൾ ഇറങ്ങാൻ മടിച്ച് ഓൺലൈനിൽ സാധനങ്ങൾ വാങ്ങി കൂട്ടുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
നിത്യോപയോഗ സാധനങ്ങളായ അരിയും, ഗോതമ്പും മുതൽ സ്കൂൾ ബാഗും വാട്ടർ ബോട്ടിലും പാത്രങ്ങളും റെയിൻ കോട്ടുകളും കുടകളും ഉൾപ്പെടെ ഓൺലൈനിൽ വലിയ രീതിയിൽ വിറ്റു പോകുന്നുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പണ്ടുള്ള കാലത്ത് ഓൺലൈനിൽ ഒരു സാധനം വാങ്ങിച്ചാൽ ഡെലിവർ ചെയ്യാനായി കാഴ്ചകൾ എടുക്കുമായിരുന്നു. എന്നാൽ ഇപ്പോൾ ഒരാഴ്ചക്കുള്ളിൽ തന്നെ സാധനങ്ങൾ വീട്ടിൽ എത്തും. ഓൺലൈനിൽ വാങ്ങുന്നത് ഗ്രോസറികൾ ആണ് എങ്കിൽ ഫ്ലിപ്കാർട്ട് ബിഗ് ബാസ്ക്കറ്റ് തുടങ്ങിയ ആപ്ലിക്കേഷൻ സമയമില്ലാതെ സാധനം വീട്ടിലേക്ക് എത്തിക്കും. ബിഗ് ബാസ്കറ്റിൽ മണിക്കൂറുകൾക്കുള്ളിൽ ആണ് സാധനം വീട്ടിലേക്ക് എത്തുന്നത്.
ഫ്ലിപ്കാർട്ട് ഗ്രോസറി ആണ് ആളുകൾ സാധനം വാങ്ങാൻ ഉപയോഗിക്കുന്നത് എങ്കിൽ രണ്ടുദിവസത്തിനുള്ളിൽ കൂടിയത് സാധനം വീട്ടിലേക്ക് എത്തും. ചില സാധനങ്ങളാണ് എങ്കിൽ കൊച്ചി പോലുള്ള നഗരങ്ങളിൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇവർ സാധനങ്ങൾ എത്തിക്കുന്നുണ്ട്. ഇൻസ്റ്റാ മാർക്ക്, വിക്കി പോലുള്ള ആപ്ലിക്കേഷനുകളും മണിക്കൂറുകൾക്കുള്ളിൽ സാധനം വീട്ടിലേക്ക് എത്തിക്കുന്നത് ആളുകളുടെ മടികൂട്ടുന്നു എന്നാണ് കണക്കുകൾ വിരൽ ചൂണ്ടുന്നത്. മഴ കാരണം പുറത്തേക്കിറങ്ങാൻ മടിക്കുന്ന മലയാളികൾക്ക് ആശ്വാസമായി മാറുകയാണ് ഓൺലൈൻ ഷോപ്പിംഗ് ആപ്ലിക്കേഷനുകൾ.
ആമസോൺ ഫ്രെയിമിൽ സാധനം വാങ്ങാനായി 500 രൂപയിൽ കുറവ് ആണ് സാധനങ്ങളുടെ വില എങ്കിൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്. ഈയൊരു മാനദണ്ഡം ഉള്ളതിനാൽ തന്നെ വലിയ സാധനങ്ങൾ ആളുകൾ വാങ്ങാനായി ആമസോൺ തിരഞ്ഞെടുക്കുന്നു എന്നും ചെറുസാധനങ്ങൾ വാങ്ങാനായി ഫ്ലിപ്കാർട്ട്, ബിഗ് ബാസ്ക്കറ്റ് തുടങ്ങിയ ആപ്ലിക്കേഷൻ തിരഞ്ഞെടുക്കുന്നു എന്നും കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഓൺലൈൻ ആപ്ലിക്കേഷനിലെ വർദ്ധനവ് തിരിച്ചടിയാകുന്നത് സാധാരണ കച്ചവടക്കാർക്കാണ്. അന്നെന്നുള്ള അന്നം കണ്ടെത്താനായി കച്ചവടം ചെയ്യുന്ന സാധാരണക്കാർക്ക് വലിയ രീതിയിലുള്ള കുറവാണ് ഉണ്ടായിരിക്കുന്നത്.