വലിയ പ്രതിസന്ധിയിലേക്ക് കൂടി സൂര്യ പാകിസ്ഥാൻ പ്രശ്നം കടന്നു പോയിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞദിവസം ഇന്ത്യ ഓപ്പറേഷൻ സിന്ധുർ എന്ന പേരിൽ പാക്കിസ്ഥാൻ തീവ്രവാദി ക്യാമ്പുകളെ ലക്ഷ്യമാക്കി വലിയൊരു മുന്നേറ്റം നടത്തിയിരുന്നു. മറുപടിയായി പാക്കിസ്ഥാൻ ഇന്ത്യയിലേക്ക് ഡ്രോണുകളും മിസൈലുകളും അയച്ചുവെങ്കിലും അതും ഇന്ത്യൻ സൈന്യം നിർവീര്യമാക്കി. ഇന്ത്യ പാകിസ്ഥാൻ പ്രശ്നത്തിൽ ഏറ്റവും നിർണായകമായ പങ്ക് പറിക്കാൻ പോകുന്നത് ഓപ്പറേഷൻ സിന്ധൂർ എന്ന ഇന്ത്യയുടെ ഓപ്പറേഷന്റെ അടുത്തഘട്ടമാണ്.
ഓപ്പറേഷൻ സിന്ധു അതിന്റെ ഒന്നാംഘട്ടം കഴിഞ്ഞ് രണ്ടാംഘട്ടത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണ്. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്ന അനാവശ്യ പ്രഹരങ്ങൾക്ക് ഇന്ത്യ കനത്ത മറുപടി നൽകുന്നതോടുകൂടി ഓപ്പറേഷൻ സിന്ധൂർ അടുത്തഘട്ടത്തിലേക്ക് കടക്കും. ഈ സാഹചര്യം നിലവിലുള്ളപ്പോഴാണ് ഓപ്പറേഷൻ സിന്ദൂർ എന്ന പേര് ട്രീറ്റ് മാർക്ക് ചെയ്യാനായി പല വമ്പൻ ബിസിനസ് സ്ഥാപനങ്ങളുടെയും നെട്ടോട്ടം. ആഭ്യന്തരമായി വലിയ പ്രശ്നം നടക്കുന്ന സമയത്താണ് ബിസിനസ് എന്ന നിലയിൽ ഓപ്പറേഷൻ സിന്ദൂരിനെ പല വമ്പൻ ബിസിനസ് സ്ഥാപനങ്ങളും കച്ചവടം ചെയ്യാൻ നോക്കുന്നത്.
ഓപ്പറേഷൻ സിന്ധൂർ എന്ന പേരിന്റെ ട്രേഡ് മാർക്ക് ലഭിക്കാനായി മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഉൾപ്പെടെ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ സംഭവം വിവാദമാകാനുള്ള സാധ്യത മനസ്സിലാക്കി അപേക്ഷ പിൻവലിക്കപ്പെട്ടു. വെറും അബദ്ധത്തിൽ സംഭവിച്ചതാണ് എന്നാണ് ഇപ്പോൾ ഇവർ പറയുന്നത്. ജിയോ സ്റ്റുഡിയോസിനു വേണ്ടി നൽകിയ അപേക്ഷയാണ് പിൻവലിക്കപ്പെട്ടത്. ജിയോ സ്റ്റുഡിയോസിന് പുറമേ നിരവധി ആളുകളാണ് ട്രേഡ് മാർക്കിന് വേണ്ടി ഇപ്പോൾ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. മുംബൈ സ്വദേശിയായ മുകേഷ് ഛേത്രം അഗ്രവാൾ, മുൻ വ്യോമസേന ഉദ്യോഗസ്ഥർ കമാൽ സിങ് ഒബേർ, ഡൽഹിയിൽ അഭിഭാഷകനായ അലോക് കോത്താരി തുടങ്ങിയവരും ട്രേഡ്മാർക്ക് സ്വന്തമാക്കാനായി അപേക്ഷിച്ചിട്ടുണ്ട്.
നിലവിൽ ഇന്ത്യൻ സൈന്യത്തിന്റെ ഇത്തരത്തിലുള്ള ഓപ്പറേഷന്റെ പേരുമായി ബന്ധപ്പെട്ട് ട്രേഡ് മാര്‍ക്കിംഗ് സ്വന്തമാക്കാൻ കാര്യമായ നിയമ തടസ്സം ഒന്നുമില്ല. എന്നാൽ ഇത്തരത്തിലുള്ള സാഹചര്യം നിലവിലുള്ളപ്പോൾ ട്രേഡ് മാർക്കിങ്ങിനായി പ്രമുഖ കമ്പനികൾ രംഗത്തെത്തുന്നത് വലിയ രീതിയിലുള്ള വിവാദങ്ങൾക്ക് ഇടവെക്കുന്നുണ്ട്. അപേക്ഷയിൽ അംഗീകാരം ലഭിക്കുന്ന ആളുകൾക്ക് പേര് ഉപയോഗിച്ച് സിനിമ നിർമ്മിക്കുന്നതിനും നിലവിലെ ഇന്ത്യയിലെ സാഹചര്യത്തിൽ നിയമ തടസ്സമില്ല എന്നത് വസ്തുതയാണ് എങ്കിലും സാഹചര്യം നോക്കാതെയുള്ള ഈ മുന്നേറ്റത്തിന് ആണ് പല ഭാഗത്തുനിന്നും വിമർശനം ഉയരുന്നത്.
ഇന്ത്യയിൽ, പ്രത്യേകിച്ച് ബോളിവുഡിൽ ഇത്തരത്തിൽ കാര്യമായ എന്തെങ്കിലും ഒരു മിലിട്ടറി മുന്നേറ്റം ഉണ്ടായിക്കഴിഞ്ഞാൽ അതിന്റെ പേരിൽ സിനിമ നിർമ്മിക്കുന്നത് ഇപ്പോൾ സ്വാഭാവികമായി മാറിയിരിക്കുന്ന അവസ്ഥയാണ്. എന്തെങ്കിലും കാര്യമായ ഒരു മുന്നേറ്റമോ ചെറുത്തുനിൽപ്പോ അല്ലെങ്കിൽ മറുപടി നൽകല്ലോ ഇന്ത്യൻ മിലിട്ടറി ഫോസി ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട് എങ്കിൽ അതിന്റെ പേരിൽ ഇപ്പോൾ ബോളിവുഡ് സിനിമ നിർമ്മിക്കും. മലയാളത്തിലും ഇത്തരത്തിലുള്ള സിനിമ മുൻപ് നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ടേക്ക് ഓഫ് എന്ന മലയാള സിനിമ ഇത്തരത്തിൽ ഉണ്ടായ മറ്റൊരു രാജ്യത്തെ സംഘർഷവുമായി ബന്ധപ്പെട്ട് എടുത്ത സിനിമയാണ്.
അടുത്തകാലത്ത് തന്നെ ബോളിവുഡിൽ പുറത്തിറങ്ങിയ ഉറി എന്ന സിനിമ വലിയ രീതിയിൽ ചർച്ച ആവുകയും കയ്യടി നേടുകയും ചെയ്ത സിനിമകളിൽ ഒന്നാണ്. മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സന്ദീപ് ഉണ്ണികൃഷ്ണന്റെ മികച്ച ചെറുത്തുനിൽപ്പിനെയും അദ്ദേഹത്തിന്റെ ജീവിതത്തെയും അടിസ്ഥാനപ്പെടുത്തിയും ബോളിവുഡിൽ സിനിമ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. മറ്റുള്ള പ്രധാനപ്പെട്ട മറ്റ് സംഭവങ്ങളും ഇന്ത്യൻ സിനിമയിൽ ഏതെങ്കിലും ഒരു ഭാഷയിൽ സിനിമയാക്കപ്പെട്ടിട്ടുണ്ട് എന്നതാണ് യാഥാർത്ഥ്യം. ഇതേ ഫോർമുല പിന്തുടർന്നുകൊണ്ട് ഓപ്പറേഷൻ സിന്ധൂർ എന്ന സിനിമ ഭാവിയിൽ നിർമ്മിക്കാനായി അതിന്റെ ടൈറ്റിൽ ട്രേഡ് മാർക്ക് ചെയ്യാനുള്ള നെട്ടോട്ടമാണ് ഇപ്പോൾ നടക്കുന്നത്.