മിക്ക വീടുകളിലും ഒഴിച്ചുകൂടാൻ പറ്റാത്ത കാര്യങ്ങളിൽ ഒന്നാണ് പാല്. എന്നാൽ പാൽ വിലയിൽ രണ്ട് രൂപ വർദ്ധിപ്പിച്ചിരിക്കുകയാണ് പാൽ കമ്പനികൾ. ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന അമൂൽ, മദേഴ്സ് ഡയറി തുടങ്ങിയ കമ്പനികളാണ് പാലിൽ രണ്ട് രൂപ ഇപ്പോൾ കൂട്ടിയിരിക്കുന്നത്. വിലവർധനവില്ലാതെ മാർക്കറ്റിൽ പിടിച്ചുനിൽക്കാൻ പറ്റില്ല എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പാൽ വില കമ്പനികൾ കൂട്ടിയിരിക്കുന്നത്. പാൽ വിലയ്ക്ക് മാത്രമല്ല ഡയറി പ്രോഡക്റ്റ്സിനും രണ്ടു രൂപ അമൂൽ കൂട്ടിയിട്ടുണ്ട്.
കേരളത്തിൽ വലിയ രീതിയിൽ ഉപയോഗിക്കുന്ന പാലല്ല അമൂൽ എങ്കിലും ഇപ്പോൾ സുലഭമായി മിക്ക സൂപ്പർമാർക്കറ്റുകളിലും അമൂൽ പാലും അമൂൽ ഡയറി പ്രോഡക്ടുകളും ലഭ്യമാണ്. താരതമ്യേന ക്വാളിറ്റി കൂടിയ പാൽ ആണ് അമൂൽ എന്നതിനാൽ തന്നെ മിക്ക ആളുകളും ഇത് വാങ്ങുന്നുണ്ട്. 2024 ജൂണിന് ശേഷം ആദ്യമായാണ് പാൽ വിലയിൽ മാറ്റം ഉണ്ടാകുന്നത്.മദർ ഡയറിയുടെ പാൽ വില വർധന ഏപ്രിൽ 30 മുതൽ പ്രാബല്യത്തിൽ വന്നു.
2025 മെയ് ഒന്നു മുതൽ രാജ്യത്തെ എല്ലാ വിപണികളിലും ഫ്രഷ് പൗച്ച് പാലിൻ്റെ വില ലിറ്ററിന് രണ്ടു രൂപ വർധിച്ചു. അമുൽ 500 മില്ലിക്ക് 36 രൂപയിൽ നിന്ന് 37 രൂപയാണ് കൂടിയത്. ഒരു ലിറ്റർ പാലിന് 71 രൂപയിൽ നിന്ന് 73 രൂപയായി വില ഉയർന്നു. പരാഗ് മിൽക്ക് ഫൂഡ്സും പാൽ വില വർധിപ്പിച്ചിട്ടുണ്ട്. കേരളത്തെ വലിയ രീതിയിൽ പാൽ വിലയുടെ വർദ്ധനവ് ബാധിക്കുകയില്ല എങ്കിലും കേരളത്തിലെ പ്രമുഖ ബ്രാൻഡായ മിൽമയും വില വർദ്ധനവിന് ഒരുങ്ങുന്നു എന്നുള്ള വാർത്തകൾ ഇപ്പോൾ പുറത്തേക്ക് വരുന്നുണ്ട്. മിൽമ പാലിന് വില കൂടുകയാണ് എങ്കിൽ കേരളത്തിലെ ജനങ്ങൾക്ക് വലിയ തിരിച്ചടിയാകും.
താരതമ്യേന ചെറിയ വില കുറവുള്ള പാലാണ് നന്ദിനി. എന്നാൽ മറ്റുള്ള സ്ഥലങ്ങളിൽ ചെറിയ വിലയ്ക്ക് വിൽക്കുന്ന ഈ പാല് കേരളത്തിലേക്ക് എത്തിയപ്പോൾ മിൽമ പാലിന്റെ അതേ വിലക്കാണ് വിൽക്കുന്നത്. കേരളത്തിൽ മിൽമ പാലിന് വില കൂടുകയാണ് എങ്കിൽ കേരളത്തിൽ സുലഭമായി ഉള്ള മറ്റു പാക്കറ്റ് പാലുകൾക്കും വില കൂടും. അങ്ങനെയാണ് കേരളത്തിന്റെ വർക്കിംഗ് സ്ട്രക്ചർ. വയനാട് മിൽക്ക്, എളനാട് പാല്, അഞ്ചരക്കണ്ടി പാല്, മറ്റ് പല കോർപ്പറേറ്റീവ് സൊസൈറ്റികൾ പുറത്തിറക്കുന്ന പാല് തുടങ്ങിയ പാലുക്കൾ ഒക്കെ മിൽമ പാലിന് വില കൂടുകയാണെങ്കിൽ കൂടും. അതുകൊണ്ടുതന്നെ മറ്റുള്ള സ്ഥലങ്ങളിലെ പാൽ വിലയുടെ വർദ്ധനവ് കേരളത്തിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.