ആപ്പിൾ ആരാധകർക്ക് സന്തോഷവാർത്ത. പുതിയ ഐഫോൺ 17 പ്രോ മോഡലുകൾ 8കെ റെസല്യൂഷനിൽ വീഡിയോ റെക്കോർഡിംഗിന്റെ സൗകര്യത്തോടെ വിപണിയിൽ എത്തുന്നു. ഈ ഫീച്ചർ, പ്രൊഫഷണൽ വീഡിയോ നിർമ്മാതാക്കളെയും കണ്ടന്റ് ക്രിയേറ്റർമാരെയും ലക്ഷ്യമിട്ടാണ് അവതരിപ്പിക്കുന്നത്. കൂടുതലായും വീഡിയോ കോളിറ്റി ഉയർത്തുന്നത് വഴി പുതു തരംഗത്തിനൊപ്പം നടക്കാനാണ് ഐഫോൺ തീരുമാനിച്ചിരിക്കുന്നത്. ഉയർന്ന ഗുണമേന്മയുള്ള വീഡിയോ റെക്കോർഡിംഗിന് ഇത് സഹായകമാകും.
ക്യാമറ സവിശേഷതകളിൽ വലിയ പുരോഗതിയാണ് ഈ മോഡലുകളിൽ കാണുന്നത്. 5X സൂം ലെൻസ് ഉൾപ്പെടെയുള്ള പുതിയ അപ്ഡേറ്റുകൾ, ഫോട്ടോഗ്രഫിയിലും വീഡിയോ റെക്കോർഡിംഗിലും മികച്ച പ്രകടനം ഉറപ്പാക്കുന്നു. കൂടാതെ, മുൻ മോഡലുകളെ അപേക്ഷിച്ച് ഫ്രണ്ട് ക്യാമറയുടെ റെസല്യൂഷൻ 12MPൽ നിന്ന് 24MP ആയി വർധിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ഐഫോൺ മോഡലിനെ അപേക്ഷിച്ച് നൂതനമായ മാറ്റം ഉണ്ടാവുക ക്യാമറയിലാണ് എങ്കിലും സാംസങ് എസ് മോഡലുകളോട് ഇടം പിടിക്കാൻ ആണ് ഐഫോൺ ഇപ്പോൾ ശ്രദ്ധ ചെലുത്തുന്നത് എന്നും വാർത്തകൾ ഉണ്ട്.
വിലയിൽ ചെറിയ വർധനവുണ്ടാകുമെന്ന സൂചനകളുണ്ട്. ഐഫോൺ 17 പ്രോയുടെ തുടക്കവില ഏകദേശം ₹99,000 മുതൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. റിപ്പോർട്ടുകൾ ശരിയാകില്ല എന്നും ഒരു വിഭാഗം ആളുകൾ അഭിപ്രായപ്പെടുന്നുണ്ട്. ഒന്നേകാൽ ലക്ഷത്തിന് മുകളിൽ ആയിരിക്കും ഇന്ത്യയിലെ വില എന്നാണ് മറ്റു ചില ആളുകളുടെ അഭിപ്രായം. പുതിയ ഫീച്ചറുകൾ പരിഗണിക്കുമ്പോൾ, ഈ വില വർധനവ് ഉപഭോക്താക്കൾക്ക് ന്യായമായതായി തോന്നും. ആപ്പിൾ, ഈ വർഷം അവസാനത്തോടെ ഐഫോൺ 17 പ്രോ മോഡലുകൾ വിപണിയിൽ അവതരിപ്പിക്കാനാണ് പദ്ധതിയിടുന്നത്.