ഈ വരുന്ന ഞായറാഴ്ച ലോകമെമ്പാടുമുള്ള എല്ലാ ക്രിസ്ത്യൻ മത വിശ്വാസികളും ഈസ്റ്റർ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. നാളെ പെസഹാ വ്യാഴവും മറ്റന്നാൾ ദുഃഖവെള്ളിയും കഴിഞ്ഞ് തൊട്ടടുത്ത ദിവസം ശനിയാഴ്ച. ഇതിനുശേഷം യേശുക്രിസ്തു ഉയർത്തെഴുന്നേറ്റു എന്ന് പറയപ്പെടുന്ന ഞായറാഴ്ച എല്ലാ ആളുകളും ഈസ്റ്റർ ആഘോഷിക്കും. ഈസ്റ്റർ എന്ന് പറയുമ്പോൾ തന്നെ വീഞ്ഞും, മാംസ ഭക്ഷണവുമാണ്. ഇതിനായി വിപണി ഒരുങ്ങിക്കഴിഞ്ഞു.
ക്രിസ്ത്യൻ മത വിശ്വാസികൾ അധികമായി കഴിക്കുന്ന മാംസം ബീഫും പോർക്കും ആണ്. ഇതോടൊപ്പം തന്നെ കോഴിക്കും വലിയ രീതിയിലുള്ള വിപണി ഈസ്റ്റർ സമയങ്ങളിൽ ഉണ്ടാകും. ഒരു മാസത്തോളം ഈസ്റ്ററിന് മുന്നോടിയായി ക്രിസ്ത്യൻ മത വിശ്വാസികൾ നോയമ്പ് നോൽക്കുന്നു. ഇതിനുശേഷം യേശുക്രിസ്തു ഉയർത്തെഴുന്നേറ്റു എന്ന് വിശ്വസിക്കുന്ന ഈസ്റ്റർ ദിവസം ഈ നോയമ്പ് മുറിച്ച് ഈസ്റ്റർ ആഘോഷിക്കുന്നു. ഈസ്റ്റർ മുന്നിൽ കണ്ടുകൊണ്ട് തന്നെ അന്യസംസ്ഥാനത്തുനിന്നും കേരളത്തിലേക്ക് വലിയ രീതിയിൽ കോഴി എത്തിത്തുടങ്ങി.
പല സ്ഥലങ്ങളിലും കോഴിക്ക് പല വിലയാണ് എങ്കിലും 130 മുതൽ 180 രൂപയാണ് ഇപ്പോൾ കിലോയ്ക്ക് നൽകേണ്ടത്. കോഴിയുടെ മാംസം മാത്രമാണ് എങ്കിൽ 40 രൂപയോളം യഥാർത്ഥ ഒരു കിലോ കോഴിയുടെ വിലയിൽ നിന്നും അധികമായും കൊടുക്കേണ്ടിവരും. പോർക്ക് മാംസത്തിന് കിലോയ്ക്ക് 340 മുതൽ 480 രൂപ വരെയാണ് പല സ്ഥലങ്ങളിലും ഇപ്പോൾ. എന്നാൽ പന്നിയുടെ മാംസം ക്രിസ്ത്യൻ മത വിശ്വാസികൾക്ക് വളരെ പ്രിയപ്പെട്ട ഒന്നാണ്. ഇവരുടെ തീൻമേശകളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഭക്ഷ്യ പദാർത്ഥം കൂടിയാണിത്.
ഇതോടൊപ്പം തന്നെ ബീഫും ഇവർക്ക് പ്രിയപ്പെട്ടതാണ്. ഈസ്റ്ററിനെ വരവേൽക്കാനായി ഇത്തരത്തിലുള്ള സാധനസാമഗ്രികൾ ഒക്കെ മാർക്കറ്റിൽ നിരന്നു കഴിഞ്ഞു. ഇതോടൊപ്പം തന്നെ റെഡിമെയ്ഡ് ആയി സ്റ്റേഷനറി കടകളിൽ ഇപ്പോൾ ഈസ്റ്റർ മുട്ടകൾ ഉൾപ്പെടെ എത്തിക്കഴിഞ്ഞു. വീഞ്ഞ് ആൾക്കഹോളിക് – നോൺ ആൽക്കഹോളിക് എന്നിങ്ങനെ രണ്ട് വിഭാഗത്തിലുള്ളത് ഉണ്ട്. ആൽക്കഹോളിക് വീഞ്ഞ് വാങ്ങണമെങ്കിൽ ബീവറേജിലോ ബാറിലോ പോകണം. നോൺ ആർക്ക് ഹോളിൽ കാണണമെങ്കിൽ മിക്ക കടകളിലും ഇന്ന് ലഭ്യമാണ്.
ഇതോടൊപ്പം തന്നെ വീഞ്ഞ് പല വീടുകളിലും ക്രിസ്ത്യൻ മത വിശ്വാസികൾ ഉണ്ടാക്കുകയും ചെയ്യും. പള്ളിയിൽ പോകുക എന്നത് ഈസ്റ്റർ ദിവസം അവർക്ക് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. വീഞ്ഞ് യേശുവിന്റെ രക്തമായുള്ള താരതമ്യം ഉൾപ്പെടെ ചെയ്തുകൊണ്ടാണ് അത് കുടിക്കുന്നത്. ഭക്ഷണമാണ് പ്രധാനപ്പെട്ട ഈസ്റ്റർ സവിശേഷത. ഈസ്റ്റർ പടിവാതിൽ എത്തിനിൽ ഈശ്വരനെ സ്വീകരിക്കാതെ ക്രിസ്ത്യൻ മതവിശ്വാസികളെ പോലെതന്നെ മാർക്കറ്റും ഒരുങ്ങിയിരിക്കുന്നു. കേരളത്തിൽ തന്നെ ക്രിസ്ത്യൻ മത വിശ്വാസികൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളായ മലയോര പ്രദേശങ്ങളിൽ ഉൾപ്പെടെ വലിയ രീതിയിലാണ് ഈസ്റ്റർ ആഘോഷിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ തവണ ഈസ്റ്റർ കളർ ആക്കാനുള്ള എല്ലാ കാര്യങ്ങളും മാർക്കറ്റിൽ ഒരുങ്ങി കഴിഞ്ഞു.