കഴിഞ്ഞ കുറച്ച് അധികം കാലമായി സ്വർണ്ണവില ഉയർന്നു തന്നെ തുടരുകയാണ്. എന്നാൽ ഇതിപ്പോൾ ഏറ്റവും ഉയർന്നു ചരിത്രത്തിൽ തന്നെ ഇതുവരെ ഇല്ലാത്ത റെക്കോർഡിലേക്ക് എത്തിയിരിക്കുകയാണ്. അതായത് സ്വർണ്ണവില ഇപ്പോൾ 70,000 കടന്ന് എഴുപതിനായിരത്തി ഒരുനൂറ്റി അറുപത് രൂപയിൽ എത്തിയിരിക്കുകയാണ്. ചരിത്രത്തിൽ ഒരു പവന് ഇത്രയധികം വില വരുന്നത് ഇത് ആദ്യം. ഗ്രാമിന്റെ വില 8770 രൂപയാണ്. സ്വർണ്ണവില ഉയരാൻ പ്രധാനപ്പെട്ട കാരണമായി പറയുന്നത് ട്രെമ്പിന്റെ നയങ്ങളാണ്.
വരും ദിവസങ്ങളിലും സ്വർണ്ണവില വലിയ രീതിയിൽ ഉയരും എന്നാണ് പ്രവചനം. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ 5000 രൂപയ്ക്ക് അടുത്താണ് സ്വർണ്ണത്തിന് മാത്രം കൂടിയിരിക്കുന്നത്. അടുത്തടുത്തുള്ള ദിവസങ്ങളിൽ ഇത്രയധികം വർദ്ധനവ് ഉണ്ടാകുന്നതും ഇത് ചരിത്രത്തിൽ ആദ്യമാണ്. പല രാജ്യങ്ങൾക്കും കയറ്റുമതിക്കും ഒക്കെ എതിരെ ട്രംപ് പല പുത്തൻ നയങ്ങളും രീതികളും സ്വീകരിച്ചു വരുന്നുണ്ട്. ഈ നയങ്ങൾ രാജ്യങ്ങളിലെ സ്വർണ്ണവിലയിലും വലിയ വർദ്ധനവ് ഉണ്ടാക്കുന്നുണ്ട്. അതിന്റെ പുത്തൻ ഉദാഹരണമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന സ്വർണത്തിലെ വില വർദ്ധനവ്.
സ്വർണ്ണവില വർദ്ധനവ് മലയാളികൾക്ക് തിരിച്ചടി തന്നെയാണ്. ഏത് ആഘോഷത്തിനും സ്വർണം ഉപേക്ഷിക്കാൻ പറ്റാത്ത മലയാളികൾക്ക് വലിയ തിരിച്ചടിയാണ് 70,000 രൂപയോളം കൊടുത്ത് സ്വർണ്ണാഭരണങ്ങൾ വാങ്ങുക എന്നത്. സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായപ്രകാരം 70,000 ത്തിൽ പോലും സ്വർണ്ണവില നിൽക്കാൻ യാതൊരു സാധ്യതയുമില്ല. വെറും ദിവസങ്ങളിലും സ്വർണത്തിന്റെ വർദ്ധനവ് തുടരുക തന്നെ ചെയ്യും. പല പ്രമുഖരുടെയും പ്രവചന പ്രകാരം ഈ വർഷം കഴിയുന്നതിനുള്ളിൽ തന്നെ സ്വർണ്ണവില 100000 രൂപ എത്താൻ സാധ്യതയുണ്ട് എന്നതാണ്. ചുരുക്കി പറഞ്ഞാൽ ആഘോഷങ്ങൾക്ക് സ്വർണ്ണം ഒഴിച്ചുകൂടാൻ പറ്റാത്ത മലയാളികൾക്ക് വലിയ തിരിച്ചടി തന്നെയാണ് സ്വർണ്ണവിലയിലെ വർദ്ധനവ്.