ലോകത്തെ ആദ്യ സമ്പന്നരുടെ പട്ടികയായ ഹുറൂൺ ഗ്ലോബൽ വിച്ച് ലിസ്റ്റിൽ ആദ്യ പത്തിൽ നിന്നും അംബാനി പുറത്ത്. അംബാനിയുടെ ആകെ ആസ്തിയിൽ ഒരു ലക്ഷം കോടി രൂപയുടെ കുറവുണ്ടായി എന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് അംബാനിയെ ആദ്യ പത്തിൽ നിന്നും പിന്തള്ളി. ഇപ്പോഴും ലിസ്റ്റിൽ ഒന്നാമതായി തുടരുന്നത് ടെസ്ലയുടെ ഉടമയായ ഇലോൺ മസ്കാണ്. ആദ്യ പത്തിൽ നിന്ന് പുറത്തായി എങ്കിലും ലിസ്റ്റിൽ അംബാനി തന്നെയാണ് ഇന്ത്യക്കാരിൽ മുന്നിൽ.
ലിസ്റ്റിൽ രണ്ടാമത് ഉള്ളത് ഗൗതം അദാനിയാണ്. വലിയ രീതിയിലുള്ള നേട്ടമാണ് ഗൗതം അദാനി കഴിഞ്ഞ ഒരു വർഷം സ്വന്തമാക്കിയത്.മൊത്ത ആസ്തി 8.4 ലക്ഷം കോടി രൂപയാണ്. ആസ്തിയില്‍ ഒരു വര്‍ഷം കൊണ്ട് 13 ശതമാനം വളർച്ചയാണ് ഇദ്ദേഹം സ്വന്തമാക്കിയത്. അംബാനിക്ക് തിരിച്ചടിയായത് കടം വർദ്ധിച്ചതാണ്. 8.6 ലക്ഷം കോടിയാണ് ഇപ്പോഴും അദ്ദേഹത്തിന്റെ ആസ്തിയെങ്കിലും അദ്ദേഹത്തിന് നിലവിൽ ഉണ്ടായ കടത്തിനേക്കാൾ വലിയ വർദ്ധനവാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉണ്ടായിരിക്കുന്നത്.
അതേസമയം, ഏഷ്യയുടെ ബില്യണയര്‍ തലസ്ഥാനമെന്ന പദവി മുംബൈയ്ക്ക് നഷ്ടമായിട്ടുണ്ട്. പുതിയ ലിസ്റ്റില്‍ ഷാങ്ഹായ് ഇപ്പോൾ മുംബൈയെ പിന്തള്ളി ഒന്നാമത് എത്തിയിട്ടുണ്ട്. 92 ബില്ലിയണയർ ഷാങ്ഹായിൽ ഉള്ളത് എങ്കിൽ മുംബൈയിൽ 90 ബില്യൺർമാർ മാത്രമേയുള്ളൂ. അതേസമയം ലിസ്റ്റിൽ പുതിയ ചരിത്രം സൃഷ്ടിക്കുകയാണ് റോഷ്നി നാടാർ. ലിസ്റ്റിൽ ഗൗതമനിക്ക് ശേഷം മൂന്നാമത്തെ ഇന്ത്യക്കാരി ഇപ്പോൾ റോഷ്നി നാടാർ ആണ്. എച്ച്.സി.എല്‍ ടെക്‌നോളജീസ് ചെയര്‍പേഴ്‌സണ്‍ ആണ് ഇവർ.
വെറും 43 വയസ്സ് മാത്രം ഉള്ള റോഷ്നി നാടാർ ഈ നേട്ടം കൊയ്യുന്ന ആദ്യ ഇന്ത്യൻ വനിതയാണ്. 3.5 ലക്ഷം കോടി രൂപയാണ് അവരുടെ മൊത്തം ആസ്തി. ഈ അടുത്തിടെ ഇ ലോൺ മസ്കിന്റെ സ്ഥാനം നഷ്ടമാകുമെന്നും അദ്ദേഹത്തിന് കടുത്ത എതിരാളികൾ ഉണ്ടാകും എന്നുമുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇ ലോൺ മസ്ക് എതിരാളികൾ ഇല്ലാതെ ഒന്നാം സ്ഥാനത്ത് ലിസ്റ്റിൽ തുടരുകയാണ്. ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത് ആമസോൺ മേധാവി ജെഫ്ബെസോസ് ആണ് എങ്കിൽ മൂന്നാം സ്ഥാനത്ത് എത്തിനിൽക്കുന്നത് മെറ്റയുടെ സ്ഥാപകൻ മാർക്ക് സക്കർബർഗ് ആണ്.