എല്ലാ ആളുകളുടെയും ഭക്ഷണത്തിന്റെ അഭിവാജ്യ ഘടകമാണ് ഉപ്പ്. ഉപ്പില്ലാതെ ഒരു ഭക്ഷണം നമുക്ക് ചിന്തിക്കാൻ പോലും പറ്റില്ല. ഉപ്പു കുറഞ്ഞാലും കൂടിയാലും നമുക്ക് പ്രശ്നമാണ്. എന്നാൽ ഉപ്പ് എന്നത് ആരോഗ്യത്തിന് അത്ര നല്ലതായ കാര്യമല്ല. പ്രത്യേകിച്ച് ചില അസുഖമുള്ള ആളുകൾക്ക് ഉപ്പ് അധികമായി ശരീരത്തിൽ ചെന്നാൽ അതിന്റെതായ ദൂഷ്യവശങ്ങൾ ഉണ്ടാകും. ഇത്തരക്കാരെ ലക്ഷ്യമിട്ടുകൊണ്ട് പുത്തൻ കണ്ടുപിടുത്തവുമായി ജപ്പാൻ എത്തിയിരിക്കുകയാണ്. ഉപ്പ് ഇല്ലാതെ തന്നെ ഉപ്പ് രുചിക്കാം എന്നതാണ് ഈ കണ്ടുപിടിത്തത്തിന്റെ പ്രധാന ഗുണം.
ഉപ്പില്ലാതെ ഉപ്പിന് പകരം ഉപയോഗിക്കാൻ കഴിയുന്ന സ്പൂണുമായാണ് ജപ്പാന്റെ പുതിയ വരവ്. ഇലക്ട്രിക് സാൾട്ട് സ്പൂണിന്റെ എന്നാണ് സ്പൂണിന് പേരിട്ടിരിക്കുന്നത്.കിറിൻ ഹോൽഡിങ്‌സ് ആണ് ഇലക്ട്രിക് സാൾട്ട് സ്പൂണിന്റെ പിന്നിൽ. ഉപ്പു തീരെ ഭക്ഷണത്തിന് ഉപയോഗിക്കാതെ തന്നെ ഈ സ്പൂൺ ഉപയോഗിച്ച് ഭക്ഷണം കഴിച്ചാൽ ഉപ്പ് ഉള്ളതായി തോന്നും. അതിന് ചെറിയൊരു ടെക്നിക്ക് ഇവർ ഉപയോഗിക്കും. സ്കൂളിൽ ഭക്ഷണം കഴിക്കുമ്പോൾ നാവിനെ ചെറുതായി ഒന്ന് കരണ്ട് അടിപ്പിക്കും.
ചെറിയ ഇലക്ട്രിക് ഷോക്ക് നമ്മുടെ രുചികുളങ്ങളിൽ സ്പൂൺ ഉപയോഗിക്കുന്നത് വഴി തോന്നും. ഇത് ചെറിയൊരു ഉപ്പുരസം നാവിൽ നൽകുകയും ഭക്ഷണം കഴിക്കുമ്പോൾ ഉപ്പുള്ളതായി തോന്നുകയും ചെയ്യും. നാലുവിധത്തിലുള്ള ഉപ്പിന്റെ സെറ്റിംഗ്സ് സ്പൂണിൽ ഇൻബിൽഡ് ആയി ഉണ്ട്. ലാസ്വേഗാസിൽ നടന്ന സി ഇ എസ് ടെക് കോൺഫറൻസിലാണ് കമ്പനി ഈ സ്പൂൺ കമ്പനി അവതരിപ്പിച്ചത്. സ്പൂൺ അവതരിപ്പിച്ച കോൺഫറൻസിന് ഉൾപ്പെടെ വലിയ രീതിയിലുള്ള അഭിപ്രായവും ജനശ്രദ്ധയുമാണ് സ്പൂണിന് ലഭിക്കുന്നത്.
ഉപ്പു തീരെ ഉപയോഗിക്കാൻ കഴിയാത്ത ആളുകൾക്ക് കൂടിയ രീതിയിലും കുറഞ്ഞ രീതിയിലും ഉള്ള ഉപ്പ് രുചി അടക്കം ലഭിക്കുന്നതാണ് സ്പൂണിന് പിന്നിലെ ടെക്നോളജി. കരണ്ട് സ്കൂളിലൂടെ നാവിലേക്ക് കടക്കും എങ്കിലും അതുകൊണ്ട് ആളുകൾക്ക് ദൂഷ്യവശങ്ങൾ ഇല്ലാതെയാണ് സ്പൂണിന്റെ നിർമ്മാണമെങ്കിലും ഹൃദയത്തിൽ പേസ്മേക്കർ ഉൾപ്പെടെ ഘടിപ്പിച്ച ആളുകൾക്ക് സ്പൂൺ ഉപയോഗം കമ്പനി നിർദ്ദേശിക്കുന്നില്ല. 125 യുഎസ് ഡോളറാണ് കമ്പനി ഇപ്പോൾ സ്പൂണിന് നൽകിയിരിക്കുന്ന വില. ഇത് ഇന്ത്യൻ മണിയിലേക്ക് മാറ്റിയാൽ ഏകദേശം 10,700 നൽകേണ്ടിവരും.