ഓരോ ദിവസം കഴിയുംതോറും സംസ്ഥാനത്ത് ചൂട് കൂടിക്കൂടി വരികയാണ്. ചൂടിൽ നിന്ന് രക്ഷ തേടാൻ പലയാളുകളും വീടുകളിൽ എസി ആക്കിയിരിക്കുന്നു എന്നതിനുള്ള തെളിവാണ് എസിയുടെ ഉപയോഗത്തിൽ ഉണ്ടായിരിക്കുന്ന കുത്തനെയുള്ള ഉയർച്ച. ഇതോടൊപ്പം തന്നെ ഫാനും കൂളറും ഒക്കെയായി ജനങ്ങൾ വേനൽക്കാലം ചൂട് എടുത്ത് ജീവിച്ചു തീർക്കുമ്പോഴാണ് കെഎസ്ഇബി എട്ടിന്റെ പണി തന്നിരിക്കുന്നത്. രണ്ടുവിധത്തിൽ ഏപ്രിൽ മുതൽ ബില്ല് കൂട്ടാൻ ഒരുങ്ങുകയാണ് കെഎസ്ഇബി.
ഏപ്രിൽ ഒന്നുമുതൽ ആയിരിക്കും കെഎസ്ഇബിയുടെ പുതിയ നിരക്ക് മലയാളികളെ പ്രഹരം ഏൽപ്പിക്കാൻ എത്തുക. കഴിഞ്ഞ ഡിസംബറിൽ വൈദ്യുതി ചാർജ് കൂട്ടിയപ്പോൾ തന്നെ 2025 ഏപ്രിൽ മുതലും യൂണിറ്റിന് 12 പൈസയുടെ വർധയുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതൊടൊപ്പം മാസം 250 യൂണിറ്റിൽ കൂടുതൽ ഉപയോഗിക്കുന്നവർക്ക് വൈകിട്ട് ആറു മുതൽ രാത്രി പത്തുവരെ 25 ശതമാനം കൂടിയ വില ഏപ്രിൽ മുതൽ തന്നെ ഈടാക്കാനുള്ള നീക്കത്തിലുമാണ് കെഎസ്ഇബി.
പുതുക്കിയ വ്യവസ്ഥ അനുസരിച്ച് സിംഗിൾ ഫേസ് കണക്ഷൻ ഉള്ളവർക്കും ‘ടിഒഡി’ ബാധകമാകുമെന്ന് റെഗുലേറ്ററി കമ്മീഷൻ വ്യക്തമാക്കിയിട്ടുമുണ്ട്. ഡിസംബറിലെ പ്രഖ്യാപനം അനുസരിച്ച് ജനുവരി ഒന്നു മുതൽ വൈദ്യുതി യൂണിറ്റിന് 16 പൈസ കൂട്ടിയിരുന്നു കൂടാതെ ഏപ്രിൽ ഒന്നു മുതൽ 12 പൈസ ഇനിയും കൂടും. ചുരുക്കിപ്പറഞ്ഞാൽ ചൂട് കൂടുന്നതിനനുസരിച്ച് മലയാളികൾക്ക് ഡബിൾ ടെൻഷൻ ആകുമെന്ന് അർത്ഥം. ഇപ്പോൾ ആളുകൾ സോളാറിലേക്ക് മാറുന്നതിനെ കുറിച്ച് കൂടുതലായി ചിന്തിക്കുന്നുണ്ട് എങ്കിലും സാധാരണ വൈദ്യുതി ഉപയോഗിക്കുന്ന ആളുകളാണ് കേരളത്തിൽ 95 ശതമാനത്തിനു മുകളിലും.
അതുകൊണ്ടുതന്നെ സാധാരണക്കാരായ ഉള്ള മലയാളികൾക്ക് ഈ വേനൽ പൊള്ളും എന്നർത്ഥം. ഇതിനൊക്കെ പുറമേ ഫെസ്റ്റിവൽ സീസൺ കൂടി ആയതിനാൽ വൈദ്യുതി ഉപയോഗം കൂടുവാനുള്ള സാധ്യത വളരെ അധികമാണ്. ഏപ്രിൽ മാസം വിഷുവും ഈസ്റ്ററും വരാനിരിക്കുകയാണ്. പുറത്തുനിന്നുള്ള മലയാളികൾ നാട്ടിലേക്ക് കൂടുതലായി എത്തുന്ന സമയം കൂടി ആയതിനാൽ മിക്ക വീടുകളിലും കൂടുതലായി പ്രവർത്തിക്കും എന്നർത്ഥം. വീടുകളിൽ ആള് കൂടുന്നതനുസരിച്ച് മോട്ടോറും കൂടുതലായി വെള്ളമടിക്കാൻ പ്രവർത്തിക്കും. ഇതിനോടൊപ്പം ലൈറ്റും ഫാനും ഒക്കെ അധികമായി പ്രവർത്തിക്കുന്ന മാസമായതിനാൽ സാധാരണ മലയാളികൾ വൈദ്യുതി പോളിന്റെ വില വർധനയിൽ നെട്ടോട്ടമോടും.തീർച്ച.