Tuesday, July 8, 2025
25.9 C
Kerala

കൊച്ചിയിലെ റോബോട്ടിക്സ് കമ്പനി യുകെയിൽ വൻതുക നിക്ഷേപിക്കാൻ ഒരുങ്ങുന്നു; ദക്ഷിണേന്ത്യയിൽ നിന്ന് ഇതാദ്യം 

ദക്ഷിണേന്ത്യയിൽ നിന്ന് ഒരു കമ്പനി യുകെയിൽ ചെന്ന് വൻതുക നിക്ഷേപിക്കുക എന്നത് പൊതുവെ കേട്ടുകേൾവിയുള്ള കാര്യമല്ല. എന്നാൽ ആദ്യമായി അത്തരത്തിൽ ഒരു സംഭവം നടക്കാൻ പോവുകയാണ്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന റോബോട്ടിക്സ് മേഖലയിലെ ശാസ്ത്ര ഗ്ലോബൽ ബിസിനസ് ഇന്നവേഷൻസ് ആണ് യുകെയിൽ വൻ തുക. 80 ലക്ഷം പൗണ്ട് ആണ് വരുന്ന മൂന്ന് വർഷത്തിനുള്ളിൽ ഇവർ യുകെയിൽ നിക്ഷേപിക്കുക. അത് ഇന്ത്യൻ രൂപ ഏകദേശം 90 കോടിക്ക് മുകളിലാണ് ആണ്.

 മുമ്പ് ശാസ്താ റോബോട്ടിക്സ് എന്ന പേരിലാണ് കമ്പനി അറിയപ്പെട്ടത് എങ്കിൽ ഇപ്പോൾ ആ പേര് പരിഷ്കരിച്ച് ശാസ്താ ഗ്ലോബൽ ഇന്നോവേഷൻ എന്ന രീതിയിലേക്ക് മാറ്റി. കമ്പനി കൂടുതൽ വളരുവാനും ഗ്ലോബൽ ആകുവാനും വേണ്ടിയാണ് ഇത്തരത്തിൽ ഒരു പേരുമാറ്റം. ഇവരുടെ നിക്ഷേപ തീരുമാനം യു.കെ സർക്കാരിന്റെ പൊതു വിവരദായക വെബ്സൈറ്റിൽ ബ്രിട്ടീഷ് ട്രേഡ് സെക്രട്ടറി ജോനാദൻ റൈനോൾഡ്സ് ആണ് അറിയിച്ചത്. ഇന്ത്യയിലെ എല്ലാ കമ്പനികൾ പരിശോധിച്ചാലും ഒരു കമ്പനി യുകെയിൽ നിക്ഷേപിക്കുന്ന ഏറ്റവും ഉയർന്ന തുകകളിൽ ഒന്നാണിത്.

 ഈ നിക്ഷേപം വഴി 75 ഓളം പുതിയ ആളുകൾക്ക് തൊഴിലവസരം ലഭിക്കും. നിക്ഷേപത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്താണ് എന്നാൽ സൗത്ത് ഇന്ത്യയിൽ നിന്നും റോബോട്ടിക്സുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു കമ്പനി യു.കെയിൽ നടത്തുന്ന ആദ്യ നിക്ഷേപമാണിത്. യു.കെയിൽ നിന്നും 2023 ശാസ്ത്ര റോബോട്ടിക്സ് എന്ന മുൻകമ്പനിക്ക് ഒക്ടോബറിൽ 150 ഓളം റോബോട്ടുകൾ ടെസ്റ്റിംഗ് ആവശ്യങ്ങൾക്കായി ഓർഡർ ലഭിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ നിക്ഷേപം അടുത്ത മൂന്നു വർഷത്തിനുള്ളിൽ നടത്തുന്നത്.

 കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ശാസ്താ കളമശ്ശേരിയിലെ 5000 ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. 40 പേരോളം അവിടെ നിലവിൽ ജോലി ചെയ്യുന്നുണ്ട്. വളരെ പെട്ടെന്ന് തന്നെ വളർന്നുകൊണ്ടിരിക്കുന്ന കമ്പനികളിൽ ഒന്നാണ് ഇത്. റോബോട്ടിക്സുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്പനി ആയതിനാൽ ഭാവിയിൽ വലിയ രീതിയിലുള്ള വളർച്ചയ്ക്കും കമ്പനി ഉന്നം വയ്ക്കുന്നുണ്ട്. ഇതിന് മുന്നോടിയാണ് ലോകത്ത് തന്നെ വലിയ സാമ്പത്തിക രാജ്യങ്ങളിൽ ഒന്നായ യു.കെയിൽ കമ്പനി നടത്തുന്ന നിക്ഷേപം. 

നിലവില്‍ റോബര്‍ട് ബോഷ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ഹണിവെല്‍, ക്വാല്‍കോം, എബിബി, ടെക് മഹീന്ദ്ര തുടങ്ങിയ സ്ഥാപനങ്ങളാണ് എസ്ജിബിഐയുടെ ക്ലയന്റ് നിരയിലുള്ളത്. ഈ ക്ലയന്റിന്റെ എണ്ണം കൂട്ടുവാനും കൂടുതൽ അപ്ഡേറ്റ് ആവാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് നിക്ഷേപം. കൂടാതെ റോബോട്ടിക്സുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വലിയ ഡിമാൻഡ് ആണ് ഇപ്പോൾ യുകെയിൽ ഉണ്ടാവുന്നത്. ഇത് കൃത്യമായ രീതിയിൽ ഉപയോഗിക്കുക എന്ന ലക്ഷ്യം കൂടി നിക്ഷേപത്തിന് പിന്നിലുണ്ട് .

Hot this week

ഐപിഎൽ മൂല്യത്തിൽ വൻ വളർച്ച; നേട്ടം കൊയ്ത് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

ഐപിഎല്ലിന്റെ മൂല്യത്തിൽ വൻ മർദ്ദനവാണ് കഴിഞ്ഞ കുറച്ചുകാലങ്ങളായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. റോയൽ ചലഞ്ചേഴ്സ്...

ഓഫർ പെരുമഴ തീർത്ത് ലുലു ; തിരക്കിൽ ബുദ്ധിമുട്ടി ജനങ്ങൾ

 കഴിഞ്ഞ മൂന്ന് ദിവസമായി ലുലു സ്റ്റോറുകളിൽ ഫ്ലാറ്റ് ഫിഫ്റ്റി ഓഫറുകൾ വലിയ...

കേരളത്തിൽ 86 പുതിയ പദ്ധതികൾക്ക് തുടക്കം

കേരളത്തിൽ നിക്ഷേപത്തിന്റെ പുതിയ സാധ്യത തുറന്നിട്ടുകൊണ്ട് പുതിയ പദ്ധതികൾക്ക് തുടക്കം. വ്യവസായ...

പട്ടിണിയിലായി കേരളത്തിലെ മത്സ്യത്തൊഴിലാളികൾ ; മത്സ്യം ലഭിക്കാനേയില്ല 

കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ അവസ്ഥ ദയനീയം ആവുകയാണ്. അന്നന്നുള്ള അന്നം കണ്ടെത്താനായി കടലിൽ...

ലുലുവിന്റെ ട്വിൻ ടവർ ; കേരളത്തിന് പ്രതീക്ഷയുടെ കൂമ്പാരം

കഴിഞ്ഞ ആഴ്ചയായിരുന്നു ലുലുവിന്റെ ട്വിൻ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങൾക്ക് സമർപ്പിച്ചത്....

Topics

ഇന്ത്യൻ കോഫീഹൗസിന് GST അംഗീകാരം

ഇന്ത്യൻ കോഫീഹൗസിന് GST അംഗീകാരം കേരളത്തിൽGSTകൃത്യമായി അടക്കുന്നതിനും,സമയബന്ധിതമായി റിട്ടേൺ ഫയൽ ചെയ്യുന്നതിനും...

കേരളത്തിൽ വീണ് നശിക്കുന്ന ചക്ക വിദേശത്ത് സൂപ്പർസ്റ്റാർ!

ചക്ക എന്നത് നമ്മൾ മലയാളികൾക്ക് ഏറെ പ്രിയമുള്ള ഫലങ്ങളിൽ ഒന്നാണ് എങ്കിലും...

ഇനി ഈ വർഷം വരാനിരിക്കുന്നത് വമ്പൻ റിലീസുകൾ; വലിയ ബിസിനസ് പ്രതീക്ഷയിൽ മലയാള സിനിമ ലോകം

വലിയ സിനിമകളാണ് ഇനി ഈ വർഷം മലയാളത്തിൽ റിലീസിന് ഒരുങ്ങുന്നത്. വലിയ...
spot_img

Related Articles

Popular Categories

spot_imgspot_img