കൊക്കക്കോളയും സാന്റാ ക്ലോസ് തമ്മിലുള്ള ബന്ധം എന്താണ്? മിക്ക ആളുകളും പറയും ഇവർ രണ്ടുപേരും തമ്മിൽ യാതൊരു ബന്ധവുമില്ല എന്ന്. എന്നാൽ സാന്താക്ലോസിനും കൊക്കകോളക്കും തമ്മിൽ വലിയ ബന്ധമുണ്ട്. എന്താണെന്നല്ലേ? കൊക്കക്കോളയാണ് സാന്റാ ക്ലോസിന് നിറം നൽകിയത്. 1931 വരെ സാന്റാ ക്ലോസ് എന്ന ക്യാരക്ടർ ഉണ്ടായിരുന്നു എങ്കിലും അതിന് കൃത്യമായ ഒരു നിറവും രൂപവും ഉണ്ടായിരുന്നില്ല. 1931 വരെ പല ആളുകൾക്കും പലതായിരുന്നു സാന്റാ ക്ലോസ്.
ചിലർക്ക് സാന്താക്ലോസ് നീളമുള്ള തടിച്ച ഒരു മനുഷ്യനായിരുന്നുവെങ്കിൽ കട്ടി മീശയുള്ള സമ്മാനപ്പൊതികളുമായി വരുന്ന നീളം കുറഞ്ഞ ഒരു മനുഷ്യനായിരുന്നു ചില നാടുകളിൽ സാന്റാ ക്ലോസ്. തൂവെള്ള വസ്ത്രം ധരിച്ച് വീടുകളിലേക്ക് എത്തുന്ന സമാധാനപ്രിയനായിരുന്നു ചില നാടുകളിൽ 1931ന് മുന്നേ വരെ സാന്റാ ക്ലോസ്. പച്ച വസ്ത്രം ധരിച്ച് മീശയും താടിയും തൊപ്പിയും ആയി വരുന്ന മറ്റൊരു രൂപമായിരുന്നു ചില നാടുകളിൽ സാന്റാ ക്ലോസിന് . ചുരുക്കിപ്പറഞ്ഞാൽ പലയാളുകൾക്കും 1931 വരെ സാന്റാ ക്ലോസ് പലതായിരുന്നു.
എന്നാൽ 1931ൽ കൊക്കക്കോള ക്രിസ്മസ് പരസ്യങ്ങൾക്കായി സാന്റാ ക്ലോസിനെ ഉപയോഗിച്ചു. 1920 മുതൽ തന്നെ സാന്റാ ക്ലോസിനെ പല പരസ്യങ്ങൾക്കും കൊക്കക്കോള ഉപയോഗിക്കുന്നുണ്ടായിരുന്നു എങ്കിലും 1931ൽ ആയിരുന്നു പൂർണമായ രീതിയിൽ സാന്റാ ക്ലോസിനെ വെച്ച് കിടിലൻ പ്രമോഷൻ പരിപാടികൾ ക്രിസ്മസിനോട് അനുബന്ധിച്ച് കൊക്കകോള ചെയ്തു തുടങ്ങിയത്. അങ്ങനെ കൊക്കകോളയുടെ ബോട്ടിലിന്റെ നിറം തന്നെ സാന്താക്ലോസിന് നൽകാം എന്നുള്ള തീരുമാനത്തിൽ കമ്പനിയും അഡ്വെടൈസിങ് വിഭാഗവും എത്തി.
ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും തണുപ്പുള്ള സമയത്താണ് ക്രിസ്മസ് എത്തുന്നത് എന്നതിനാൽ തന്നെ തണുപ്പ് സൂചിപ്പിക്കുന്ന വെള്ള നിറം കൂടി സാന്റാ ക്ലോസിന് നൽകി. വെള്ള താടിയും മീശയും മഞ്ഞിന്റെ ഒരു പ്രതീകം എന്നപോലെ സാന്താക്ലോസിന് നൽകിയപ്പോൾ അത്യാവശ്യം തടിയുള്ള ഒരാളായി ക്രിസ്മസ് പപ്പയെ കാണിക്കാം എന്നും കമ്പനി തീരുമാനിച്ചു. ഈ വെള്ളയോടൊപ്പം കൊക്കക്കോളയുടെ ചുവപ്പും സ്വാഭാവികമായി എത്തി. വലിയ രീതിയിലുള്ള ഡിസൈനിങ് ആലോചനക്ക് അപ്പുറം സാന്റാ ക്ലോസ് ഒരു രൂപം അങ്ങനെ ലഭിച്ചു. അങ്ങനെ ഇന്ന് കാണുന്ന സാന്താക്ലോസ് രൂപത്തിലേക്ക് കൊക്കക്കോള ഡിസൈൻ ചെയ്ത് എത്തിച്ചു എന്ന് പറയാം.
അങ്ങനെ 1931ൽ കൊക്കക്കോളയുടെതായ് സാന്റാ ക്ലോസ് പരസ്യം ചെയ്യാനായി മാർക്കറ്റുകളിൽ എത്തി. മെല്ലെ മെല്ലെ വർഷങ്ങൾ കഴിയുമ്പോഴേക്കും കൊക്കക്കോള ജീവൻ നൽകിയ ചുവപ്പ് നിറമുള്ള വസ്ത്രം ധരിച്ച് അത്യാവശ്യം തടിയുള്ള വെളുത്ത താടിയും മീശയുമുള്ള ത്രികോണാകൃതിയിലുള്ള തൊപ്പിവെക്കുന്ന സമ്മാനപ്പൊതികളുമായി വരുന്ന ഒരാളായി സാന്താക്ലോസ് മാറി. അതിനു പിന്നിൽ ആവട്ടെ കൊക്കക്കോളയുടെ പ്രമോഷൻ തന്ത്രവും. ഇന്ന് നമ്മൾ കാണുന്ന ചുവപ്പ് വേഷധാരിയായ സാന്റാ ക്ലോസിനെ സൃഷ്ടിച്ചത് കൊക്കക്കോള തന്നെ! അതുവരെ സാന്റാ ക്ലോസ് ഉണ്ടായിരുന്നു എങ്കിലും സാന്റാ ക്ലോസിനൊരു പ്രത്യേക രൂപം നൽകി ലോകം മുഴുവൻ ഒരേ രൂപത്തിൽ ആഘോഷിക്കപ്പെടാൻ ഉള്ള കാരണവും കൊക്കക്കോളയാണ്.
ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ കാലം കണ്ടതിൽ വെച്ച് ഏറ്റവും ഗംഭീരമായ ഒരു പ്രമോഷൻ തന്ത്രമായി കൊക്കകോളയുടെ ഈ തന്ത്രത്തെ നമുക്ക് പറയാൻ സാധിക്കും. കാരണം ലോകം മുഴുവൻ ആഘോഷിക്കുന്ന ഫെസ്റ്റിവൽ ആ ക്രിസ്മസിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രതികങ്ങളിൽ ഒന്നാണ് സാന്റാ ക്ലോസ്. ആ സാന്റാ ക്ലോസ് നമ്മളിന്ന് കാണുന്ന രൂപത്തിലേക്ക് ആക്കിയത് ഒരു കമ്പനിയാണ്, കൂടാതെ ആ കമ്പനിയുടെ പ്രമോഷൻ തന്ത്രങ്ങളാണ് എന്നതാണ് തിരിഞ്ഞുനോക്കുമ്പോൾ അത്ഭുതകരമാണ്! ഒരു പരസ്യം എത്തരത്തിൽ ആളുകളെ സ്വാധീനിക്കാം എന്നതിന് ഏറ്റവും എക്സ്ട്രീമായ ഉദാഹരണമാണ് കൊക്കകോളയുടെ സാന്താക്ലോസ് തന്ത്രം!