കോഴിക്കോട്: ദേവഗിരി സെന്റ് ജോസഫ്സ് കോള ജിലെ ബിസിനസ് മാനേ ജ്മെന്റ് വിഭാഗവും ഓൾ ഇ ന്ത്യ മലയാളീ അസോസി യേഷനും സംയുക്‌തമായി 19, 20 തീയതികളിൽ ദേവഗിരി എ.ഐ.എം. എ ഇന്റർനാഷണൽ ബിസിനസ് കോൺക്ലേവ് സംഘടിപ്പിക്കും. കോൺഗ്രസിന്റെ ഉദ്ഘാടനം ഇതിനോടകം കഴിഞ്ഞു. വിദ്യാഭ്യാസ രംഗത്തു 70 വർഷങ്ങൾ പൂർത്തിയാക്കാനൊരുങ്ങുന്ന ദേവഗി ളി കോളജും ലോക മലയാളികളുടെ ഏറ്റ വും വലിയ കുട്ടായ്‌മയായ ഓൾ ഇന്ത്യ മലയാളി അസോസിയേഷനും ആദ്യമായാണ് ഒന്നിക്കുന്നത്.
മികച്ച സംരംഭകരുള്ള ശക്ത മായാണ് ഇത്തരമൊരു അടിത്തറയുള്ള സം സ്‌ഥാനമായി കേരളത്തിനെ ഉയർത്തിപ്പിടി ക്കുന്നത്. രണ്ട് ദിവസങ്ങളിലായി 500ൽ അ ധികം വിദ്യാർത്ഥികളും വിദ്യാഭ്യാസ – ബിസിനസ് മേഖലകളിലെ ക്ഷണിതാക്കളും ഇന്റർ നാഷണൽ സ്‌പീക്കേഴ്‌സ് ഉൾപ്പെടുന്ന അക്കാദമിക് വിദഗ്ദരും കോൺക്ലേവിൽ പങ്കെടുക്കും.എം.പി.അഹമ്മദിന് ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡും വി.നൗഷാദിന് ഔട്ട് സ്‌റ്റാൻ്റിങ് ബിസിനിസ് പേഴ്സൺ അവാർഡും കോൺക്ലേവിന്റെ ഭാഗമായി നൽകും.
കോഴിക്കോട് മേയർ ബീന ഫിലിപ്പ് ഇന്ന് രാവിലെ ഒൻപതരയ്ക്ക് കോൺക്ലേവ് ഉദ്ഘാടനം നിർവഹിച്ചു. ആദ്യദിനത്തെ കോൺഗ്രീൻ ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യ ദിനം പൂർണമായും പ്രബന്ധ അവതരണങ്ങൾ നടക്കും. ഈ പ്രബന്ധ അവതരണമാണ് ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. റഷ്യയിൽ നിന്നും എത്തുന്ന ഡോ.ഡേവിഡ് ടെറിലാഡ്സെ മുഖ്യപ്രഭാഷണം നടത്തും. മറ്റു ഇന്റർനാഷണൽ സ്‌പീക്കേഴ്‌സ് ഉൾപ്പെടെ പത്തിലധികം പ്രബന്ധങ്ങൾ വേദിയിൽ അവതരിപ്പിക്കപ്പെടും.
കോഴിക്കോട് എൻ.ഐ. ടി. ഡയറക്ടർ പ്രൊഫസർ പ്രസാദ് കൃഷ്ണ രണ്ടാം ദിനം ഉദ്ഘാടനം ചെയ്യും.പാനൽ ഡിസ്കഷൻസിനായി മാറ്റിവെച്ചിരിക്കു ന്ന കോൺക്ലേവിൻറെ രണ്ടാം ദിനത്തിൽ കേരളത്തിലെ പ്രമുഖരായ 10 സംരംഭകർ വിദ്യാർഥികളുമായി സംവദിക്കും. വിദ്യാർഥി കൾക്കിടയിൽ സംരംഭക മനോഭാവം വളർത്തിയെടുക്കുക എന്ന വലിയ ലക്ഷ്യം മുൻ നിർത്തിയാണ് ചർച്ചകളെല്ലാം സംഘടിപ്പിക്കുക.രണ്ടാം ദിനത്തിലെ സമാപന ചട ങ്ങിൽ ദേവഗിരി എ.ഐ.എം.എ ബിസിനസ് അവാർഡ്‌സ് സമ്മാനിക്കും.
മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദിന് ലൈഫ് ടൈം അച്ചീ വ്‌മെൻ്ററെ അവാർഡും വാക്കരോ എം.ഡി. വി.ന ഷാദിന് ഔട്ട് സ്റ്റാൻറിങ് ബിസിനിസ് പേഴ്സൺ അവാർഡും സമ്മാനിക്കും. അനിൽകുമാർ വള്ളിൽ, ആദിഷ് ചാക്കിരി, ഷീൻ ചുങ്കത്ത് എന്നിവർക്കും പുരസ്‌കാരങ്ങൾ നൽകും. ഉത്തരമേഖലാ ഐ ജി രാജ്പാൽ മീണ ഐ.പി.എസ്., ഗോകുലം ഗോപാലൻ എന്നിവർ അവാർഡ് സമ്മാനിക്കും.