Tuesday, April 29, 2025
30.4 C
Kerala

റെക്കോർഡ് മുന്നേറ്റവുമായി സ്വർണ്ണവില! പവന് 64,480 രൂപ

മലയാളികളെയും ഇന്ത്യക്കാരെയും ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് സ്വർണ്ണവില കുതിക്കുകയാണ്. വളരെ വലിയ വർദ്ധനവാണ് കഴിഞ്ഞ ഒരു മാസത്തിനിടെ സ്വർണ്ണവിലയിൽ ഉണ്ടായിരിക്കുന്നത്. ഇന്നത്തെ (ഫെബ്രുവരി 11, 2025) പവൻ വില 64,480 രൂപയാണ്. ഗ്രാമിന് 8060 രൂപയാണ് നിലവിലെ നിരക്ക്. ഒരു പവൻ സ്വർണം വാങ്ങാൻ പണിക്കൂലി, ജിഎസ്ടി തുടങ്ങിയ ചാർജുകൾ ചേർന്നാൽ ഏകദേശം 67,000 രൂപ ചെലവാകും. അത്യാവശ്യം നല്ല പണിക്കൂലി വാങ്ങുന്ന സ്ഥലങ്ങളാണ് എങ്കിൽ അത് 70,000ത്തിനു മുകളിൽ വളരെ എളുപ്പത്തിൽ പോകും.

രാജ്യാന്തര വിപണിയിൽ സ്വർണ വില ട്രോയ് ഔൺസിന് 2,886 ഡോളറിലെത്തി, ഇത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ്. ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 87.92 എന്ന താഴ്ന്ന നിലയിൽ തുടരുന്നതും സ്വർണ വില വർധനയ്ക്ക് കാരണമായി. അമേരിക്കൻ പ്രസിഡന്റിന്റെ പുതിയ ഇറക്കുമതി തീരുവ പ്രഖ്യാപനവും (സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് 25% തീരുവ) സ്വർണ വിലയിൽ പ്രതിഫലിച്ചു. 

സ്വർണ വിലയിൽ ഈ മുന്നേറ്റം തുടരാൻ സാധ്യതയുള്ളതിനാൽ, നിക്ഷേപകരും ഉപഭോക്താക്കളും വിപണിയിലെ മാറ്റങ്ങൾ ശ്രദ്ധിക്കണം എന്നാണ് ബിസിനസ് എക്സ്പെർട്ടുകളുടെ അഭിപ്രായം. എന്തായാലും സ്വർണ്ണ വിലയിൽ വലിയ രീതിയിലുള്ള വർധന ഉണ്ടാകുന്നത് സ്വർണം കയ്യിലുള്ള ആളുകളെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ്. കാരണം സ്വർണത്തിന്റെ വില സമീപഭാവിയിൽ കുറയാൻ സാധ്യതയില്ല എന്നതിനാൽ തന്നെ ഒരു ആവശ്യം വന്നാൽ സ്വർണം വിറ്റോ പണയം വച്ചു അവർക്ക് ആവശ്യം നടത്തിയെടുക്കാൻ പറ്റുന്ന രീതിയിലാണ് സ്വർണത്തിന്റെ വില വർദ്ധനവ് ഇപ്പോൾ ഉണ്ടാകുന്നത്.

 എന്നാൽ എന്തിനും ഏതിനും സ്വർണം വാങ്ങി കൂട്ടുന്ന മലയാളികളെ സംബന്ധിച്ചിടത്തോളം സ്വർണ്ണത്തിൽ ഉണ്ടാകുന്ന വില വർദ്ധനവിൽ സങ്കടപ്പെടുന്ന ഒരു വിഭാഗം ആളുകളും ഉണ്ട്. മലയാളികളുടെ പ്രത്യേകിച്ച് ഹിന്ദുവിവാഹങ്ങളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് ആഭരണങ്ങളുടെ പ്രഭാവം. എന്നാൽ സ്വർണ്ണത്തിൽ ഉണ്ടാകുന്ന വില വർദ്ധനവ് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വാങ്ങാൻ പറ്റാത്ത രീതിയിലേക്ക് ഉയർന്നുകൊണ്ടിരിക്കുകയാണ്. ഒരു പവൻ സ്വർണം വാങ്ങാൻ എഴുപതിനായിരം രൂപയ്ക്ക് മുകളിൽ പണിക്കൂലി അടക്കം കൊടുക്കേണ്ടി വരുന്ന സാഹചര്യം നിലവിലുള്ളതിനാൽ തന്നെ വലിയ തിരിച്ചടിയാകും ഇത് സമീപഭാവിയിൽ വിവാഹമുള്ള ആളുകൾക്ക് ഉണ്ടാക്കുന്നത്. 

Hot this week

ഓ ടി ടി വ്യവസായം ഇന്ത്യയിൽ വളരുന്നു; പക്ഷേ മലയാള സിനിമയ്ക്ക് നഷ്ടം 

കോവിഡ് സമയം മുതൽ ഇന്ത്യയിൽ ഏറ്റവും വലിയ നേട്ടം ഉണ്ടായ വ്യവസായങ്ങളിൽ...

മാഹിയിലും ഇനി രക്ഷയില്ല; മദ്യവില കുത്തനെ കൂട്ടി!

മലയാളികൾക് ആശ്വാസമായിരുന്നത് മാഹിയിൽ നിന്നും ചെറിയ വിലയ്ക്ക് മദ്യം ലഭിക്കുന്നതായിരുന്നു. എന്നാൽ...

എമ്പുരാൻ ഓ ടി ടിയിലെത്തി; വിറ്റ് പോയത് റെക്കോർഡ് തുകയ്ക്ക്!

എമ്പുരാൻ എന്ന മലയാളം കണ്ട എക്കാലത്തെയും വലിയ കലക്ഷൻ സ്വന്തമാക്കിയ സിനിമ...

തലശ്ശേരി തീർഥാടന ടൂറിസത്തിന് 25 കോടിയുടെ കേന്ദ്രാനുമതി

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശി ദർശൻ 2.0 പദ്ധതി വഴി പൈതൃക...

ആയുർവേദത്തിന്റെ അനന്ത സാധ്യതകളുമായി അന്താരാഷ്ട്ര ഗവേഷണ കേന്ദ്രം യാഥാർഥ്യമാകുന്നു

ആയുർവേദത്തിന്റെ അനന്ത സാധ്യതകൾ തുറക്കുന്ന രാജ്യത്തെ ആദ്യ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ...

Topics

കേരളത്തില്‍ മൈക്രോ വ്യവസായങ്ങള്‍ക്ക് വന്‍ സാധ്യത: മന്ത്രി പി രാജീവ്

കേരളത്തില്‍ മൈക്രോ വ്യവസായങ്ങള്‍ക്ക് വന്‍ സാധ്യതയാണുള്ളതെന്നും പ്രായഭേദമന്യേ ആര്‍ക്കും സംരംഭകരാകാന്‍ കഴിയുന്ന...

സ്വർണ്ണവില 74,000 കഴിഞ്ഞു 

സ്വർണ്ണവില ആർക്കും പിടി തരാതെ ഉയർന്നുകൊണ്ട് നിൽക്കുകയാണ്. അമേരിക്കൻ പ്രസിഡന്റ് ട്രമ്പിന്റെ...

ഐപിഎല്ലിൽ തരംഗമായി ഈ കുഞ്ഞൻ റോബോ!

ഐപിഎല്ലിലെ ഈ കൊല്ലത്തെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണങ്ങളിൽ ഒന്നായി മാറുകയാണ് റോബോട്ട്...
spot_img

Related Articles

Popular Categories

spot_imgspot_img