Friday, April 11, 2025
30.1 C
Kerala

ഐടി പാർക്കുകൾ വരും; പക്ഷേ ഭൂനികുതിയിൽ വൻവർദ്ധനവ്!

സംസ്ഥാന ബഡ്ജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചപ്പോൾ നിരവധി പദ്ധതികൾക്കുള്ള തുക വകയിരുത്തൽ ഉണ്ടായിരുന്നെങ്കിലും പ്രതിപക്ഷ പാർട്ടികൾ പൂർണമായും വിമർശിക്കുന്ന സാഹചര്യവും നിലവിലുണ്ട്. ഭരണപക്ഷതുള്ള ആളുകൾ ബഡ്ജറ്റിനെ എന്നാൽ വാനോളം പുകഴ്ത്തുന്നുണ്ട്. ഈ രണ്ടു സാഹചര്യങ്ങൾ നിലവിലുള്ളപ്പോഴും ഐടി പാർക്ക് തുറക്കാനായി കണ്ണൂരും കൊല്ലത്തും ഉൾപ്പെടെ ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. 

ഇതിൽ കണ്ണൂർ ഉള്ള ഐടി പാർക്ക് ഉയരുക മട്ടന്നൂർ എയർപോർട്ടിൽ സമീപം ആയിരിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു എങ്കിലും ഇതിനു മുന്നേയും പ്രഖ്യാപിച്ച പദ്ധതിയാണ് ഇത് എന്നതിനാൽ എത്രത്തോളം പദ്ധതിയിൽ കാര്യങ്ങൾ മുമ്പോട്ടേക്ക് നീങ്ങുമെന്നുള്ള ആശങ്കയാണ് ഉദ്യോഗാർത്ഥികൾക്ക് ഉൾപ്പെടെ. കരം നിരവധി ആളുകൾക്ക് ജോലി ലഭിക്കുന്ന പദ്ധതി ആയതിനാൽ തന്നെ പദ്ധതി പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങാതെ മറ്റുഘട്ടത്തിലേക്ക് കടക്കേണ്ട ആവശ്യകതയും ഉണ്ട്. 

 ഇതോടൊപ്പം തന്നെ കൊച്ചി മെട്രോ മാതൃകയിൽ തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ നിർമ്മിക്കുന്ന കാര്യവും ധന മന്ത്രി ബഡ്ജറ്റിൽ പറയുകയുണ്ടായി. പക്ഷേ എത്ര പെട്ടെന്ന് ഈ പണി ചെയ്തു തീരാൻ കഴിയും എന്നുള്ള കാര്യത്തിൽ ഇപ്പോഴും വലിയൊരു ചോദ്യചിഹ്നം ഉയരുന്നുണ്ട്. ഇതിൽ കോഴിക്കോടുള്ള മെട്രോ പദ്ധതി വൈകുമെന്ന് ഏകദേശം ഉറപ്പായിരിക്കുന്നു എങ്കിലും തിരുവനന്തപുരത്തുള്ള മെട്രോയ്ക്കായി ഈ വർഷം അവസാനത്തോടെ തന്നെ ആദ്യഘട്ട നടപടികളിലേക്ക് കടക്കുമെന്നും ധനമന്ത്രി പറഞ്ഞത് തിരുവനന്തപുരത്തുള്ള ആളുകളെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ്.

സംസ്ഥാനത്ത് ഭൂനികുതി കുത്തനെ കൂട്ടി സംസ്ഥാന സര്‍ക്കാറിന്റെ ബജറ്റ് പ്രഖ്യാപനം. നികുതിയില്‍ 50 ശതമാനം വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. കോടതി ഫീസുകളും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ 150 കോടിയുടെ അധിക വരുമാനമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇലക്ട്രിക് കാറുകളുടെ നികുതിയും ഉയര്‍ത്തിയിട്ടുണ്ട്. 15 ലക്ഷം വരെ വില വരുന്ന ഇലക്ട്രിക് കാറുകളുടെ നികുതി അഞ്ച് ശതമാനത്തില്‍ നിന്നും എട്ട് ശതമാനമാക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്. 20 ലക്ഷത്തിന് മുകളിലുള്ള ഇലക്ട്രിക് കാറുകളുടെ നികുതി 10 ശതമാനമാക്കിയാണ് ഉയര്‍ത്തിയത്. ബാറ്ററി മാറ്റുന്ന കാറുകളുടെ നികുതിയും പത്ത് ശതമാനമാക്കി ഉയര്‍ത്തി.

Hot this week

വേനൽ മഴ എസിക്ക് പണി കൊടുത്തു! വിൽപ്പന മന്ദഗതിയിൽ 

കേരളത്തിൽ കഴിഞ്ഞവർഷം വേനൽ മഴ വളരെ കുറവായിരുന്നു. അതുകൊണ്ടുതന്നെ റെക്കോർഡ് എസി...

വലിയ ബിസിനസ്‌ ആയി ലഹരി കച്ചവടം; ജാഗരൂകരായി നിയമസംവിധാനങ്ങൾ!

യുവാക്കളിൽ ലഹരി ഉപയോഗം വളരെ അധികമായി കൂടിവരുന്നു എന്നാണ് പല പഠന...

ഉയരുന്ന സൈബർ തട്ടിപ്പുകൾ; കൃത്യമായ ശ്രദ്ധ വേണമെന്ന് പോലീസ് നിർദ്ദേശം!

ദിനംപ്രതി നമ്മുടെ നാട്ടിൽ സൈബർ കുറ്റകൃത്യങ്ങൾ പെരുകി വരികയാണ്. ലക്ഷകണക്കിന്...

സംസ്ഥാനത്തെ സ്കൂളുകളുടെ മുഖച്ഛായ മാറുകയാണ്; സ്മാർട്ടായി 52,000 ക്ലാസ് മുറികൾ എന്ന് വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ സ്കൂളുകൾ പുതിയ തലത്തിലേക്ക് മാറുകയാണ് എന്ന് വിദ്യാഭ്യാസ മന്ത്രി വി...

Topics

ആന്റണി പെരുമ്പാവൂർ യഥാർത്ഥത്തിൽ ആര്? L എന്ന ബ്രാൻഡ് സൃഷ്ടിച്ചത് പോലും ഇദ്ദേഹം!

മോഹൻലാൽ എന്ന പേരിനൊപ്പം കേൾക്കുന്ന പേരാണ് ഇപ്പോൾ ആന്റണി പെരുമ്പാവൂർ. വലിയ...

ദുബായിൽ ഹൈപ്പർ മാർക്കറ്റ് തുറക്കാൻ ലുലു ഗ്രൂപ്പ്

ലുലു ഗ്രൂപ്പ് അടുത്ത തലത്തിൽ ദുബായിൽ കാലുറപ്പിക്കാൻ പോകുന്നു എന്നുള്ള വാർത്തകളാണ്...

സ്റ്റാർട്ടപ്പുകളുടെ മേളം തീർത്ത് ഡൽഹി; ഇതിനോടൊപ്പം 50 കോടിയുടെ ഇന്നവേഷൻ ചലഞ്ചും 

ഡൽഹിയിൽ ആഗോള സംഗമം. സ്റ്റാർട്ടപ്പുകളെ ലക്ഷ്യം വെച്ചാണ് പരിപാടി നടക്കുന്നത്. ഡൽഹിയിലെ...
spot_img

Related Articles

Popular Categories

spot_imgspot_img