Friday, April 18, 2025
25.5 C
Kerala

തിരുവനന്തപുരത്ത് ഇന്റർനാഷണൽ എനർജി ഫെസ്റ്റിവൽ ഓഫ് കേരള ഫെസ്റ്റിവൽ ഫെബ്രുവരി 7 മുതൽ  

തിരുവനന്തപുരത്ത് ഗ്ലോബൽ സമ്മിറ്റ് ഉൾപ്പെടെ തുടങ്ങാനിരിക്കെ അതിനു മുന്നോടിയായി മറ്റൊരു കൂടി നടക്കുന്നു. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മറ്റൊരു സമ്മിറ്റ് നടന്നിരുന്നു. ഇതിനുശേഷം നടക്കുന്ന ഇന്റർനാഷണൽ ഫെസ്റ്റിവൽ എന്ന ലേബലിൽ വരുന്ന ഫെസ്റ്റിവൽ ആയതിനാൽ തന്നെ ബിസിനസ് കണ്ണുകൾ മുഴുവൻ ഫെബ്രുവരി 7 മുതൽ തിരുവനന്തപുരത്തേക്ക്. രാജ്യത്തിന്റെ എനർജി ഉത്പാദവുമായി ബന്ധപ്പെട്ട നിരവധി മാറ്റങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സമയത്ത് തിരുവനന്തപുരത്ത് അരങ്ങേറുന്ന ഫസ്റ്റ് ബെൽ ആയതിനാൽ തന്നെ വലിയ പ്രതീക്ഷ പല ഇൻട്രസ്റ്റ് ഗ്രൂപ്പുകൾക്കും ഈ ഫെസ്റ്റിവലിനോട് ഉണ്ട്. ഫെബ്രുവരി 7 മുതൽ 9 വരെയാണ് ഫെസ്റ്റിവൽ അരങ്ങേറുക.

ഊർജ്ജവകുപ്പിന് കീഴിലുള്ള എനർജി മാനേജ്മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം തൈക്കാട് പോലീസ് ഗ്രൗണ്ടിലാണ് മേള നടക്കുക. ഊർജ കാര്യക്ഷമത ഉറപ്പുവരുത്തുക, ശുദ്ധമായ ഇന്ധനത്തിന്റെ ഉറവിടത്തിന്റെ കരുതൽ ഉറപ്പാക്കുക, ഊർജ സംരക്ഷണ പ്രവർത്തനങ്ങളിൽ ആഗോള സഹകരണം, ഇലക്ട്രിക് വാഹനങ്ങൾ, ഇലക്ട്രിക് കുക്കിംഗ് എന്നിവ പ്രോത്സാഹിപ്പിക്കുക, പുനരുപയോഗ ഊർജസ്രോതസ്സുകളുടെ പ്രദർശനം എന്നിവയാണ് ഫസ്റ്റ് വല്ലിന്റെ പ്രധാന ലക്ഷ്യം. ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയിൽ വിപണി കീഴടക്കുന്ന സാഹചര്യത്തിൽ മേളയ്ക്ക് ഏറെ തലങ്ങളുണ്ട്.

ഇലക്ട്രിക് വാഹനങ്ങൾക്ക് ഉൾപ്പെടെ കഴിഞ്ഞദിവസം പ്രഖ്യാപിച്ച ബഡ്ജറ്റിൽ വിലകുറയുന്ന സാഹചര്യം ഉണ്ടാകും. അതുകൊണ്ടുതന്നെ ഇതിന്റെ കൃത്യമായ രീതിയിലുള്ള ഗുണഗണങ്ങൾ ജനങ്ങളിലേക്ക് പ്രചരിപ്പിക്കാൻ മേള സഹായകരമാണ്. ഫെബ്രുവരി ഏഴിന് രാവിലെ 10 മണിക്ക് കെ-ഡിസ്ക് മെമ്പർ സെക്രട്ടറി ഡോ. പി. വി. കുഞ്ഞികൃഷ്ണൻ സ്ഥാപകദിന പ്രസംഗം നടത്തും. ഇന്റർനാഷണൽ എനർജി ഫെസ്റ്റിവൽ ഓഫ് കേരളയുടെ ആദ്യ പതിപ്പ് കഴിഞ്ഞ വർഷം നടത്തിയിരുന്നു.ഊർജ്ജ സംരക്ഷണ അവാർഡുകളും സാങ്കേതിക സെക്ഷനുകളും പാനൽ ചർച്ചകളും വനിതാ സന്നദ്ധത പ്രവർത്തകർക്കായി വിപുലമായ എൽഇഡി റിപ്പയർ സെക്ഷനുകളും കേരള സ്റ്റുഡൻസ് എനർജി കോൺഗ്രസ് പ്രദർശനങ്ങൾ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി മെഗാ ക്വിസ് തുടങ്ങിയവയും മേളയുടെ പ്രധാനപ്പെട്ട ഭാഗമാണ്.

കേരള സംസ്ഥാന സർക്കാരിന്റെ കീഴിൽ നടക്കുന്ന മേളയാണ് എന്നതിനാൽ തന്നെ നിരവധി തലങ്ങൾ മേളക്ക് കൈവരും. ഇത് മേളയുടെ രണ്ടാം പതിപ്പാണ്. കാർബൺ രഹിത കേരളം എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ മേള. ഗ്രീൻ എക്സ്പോ എന്നുള്ള പേരിലാണ് മേള സംഘടിപ്പിക്കുന്നത്. സ്ത്രീകളുടെ പങ്കാളിത്തം മേളയിൽ ഉറപ്പിക്കാനായി പദ്ധതികൾ അധികൃതർ ഒരുക്കിയിട്ടുണ്ട്.

കേരളത്തിലെ പതിനാല് ജില്ലകളിലെയും എനർജി ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ നിന്ന് സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ മത്സരങ്ങൾ സ്റ്റുഡന്റ് എനർജി കോൺഗ്രസ്സിന്റെ ഭാഗമായി സംഘടിപ്പിക്കും. ഉപന്യാസ രചന, പെയിന്റിംഗ് പോസ്റ്റർ നിർമ്മാണം തുടങ്ങിയ ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കേരള രാജ്യാന്തര ഊർജമേളയിൽ രാജ്യത്തിനകത്തും പുറത്തു നിന്നുമായി ആയിരത്തിലധികം പ്രതിനിധികൾ ഭാഗമാകും.

Hot this week

ഐഫോൺ 17 പ്രോ: 8കെ വീഡിയോ റെക്കോർഡിംഗുമായി വിപണിയിലെത്തുന്നു

ആപ്പിൾ ആരാധകർക്ക് സന്തോഷവാർത്ത. പുതിയ ഐഫോൺ 17 പ്രോ മോഡലുകൾ 8കെ...

ലോകത്തെ ആദ്യത്തെ സമ്പൂർണ്ണ എഐ സിനിമ റിലീസിന് ഒരുങ്ങുന്നു; ചിലവ് കേട്ടാൽ ഞെട്ടും!

  എഐയിൽ പൂർണമായും ഒരു സിനിമ ചെയ്തെടുക്കാൻ കഴിയുമോ? പലയാളുകളും പല ആവർത്തി...

ട്രെയിൻ യാത്രയിൽ കയ്യിൽ പണമില്ലെങ്കിലും ഇനി രക്ഷപ്പെടാം ; പരീക്ഷണാടിസ്ഥാനത്തിൽ ആദ്യ എടിഎം മുംബൈയിൽ

ട്രെയിൻ യാത്രക്കിടെ കയ്യിൽ പണം കഴുതുക എന്നത് വലിയ റിസ്ക് ഉള്ള...

വിജ്ഞാനത്തിന്റെ ചിറകിലേറാൻ പിണറായി എജുക്കേഷൻ ഹബ്ബ് നിർമ്മാണം പുരോഗമിക്കുന്നു

വൈജ്ഞാനിക മുന്നേറ്റത്തിന്റെ ഭാഗമായി ധർമ്മടം മണ്ഡലത്തിലെ പിണറായി വില്ലേജിൽ 12.93 ഏക്കർ...

ലോകമലയാളികൾക്കായി കേരള ഖാദി ഓൺലൈനിൽ;

സ്വയം തൊഴിലിന് യുവജനങ്ങൾക്ക് അവസരംലയാളിയുടെ തനത് സംസ്‌കാരവും പാരമ്പര്യവും വിളിച്ചോതുന്ന കേരള...

Topics

ഐഫോൺ 17 പ്രോ: 8കെ വീഡിയോ റെക്കോർഡിംഗുമായി വിപണിയിലെത്തുന്നു

ആപ്പിൾ ആരാധകർക്ക് സന്തോഷവാർത്ത. പുതിയ ഐഫോൺ 17 പ്രോ മോഡലുകൾ 8കെ...

ലോകത്തെ ആദ്യത്തെ സമ്പൂർണ്ണ എഐ സിനിമ റിലീസിന് ഒരുങ്ങുന്നു; ചിലവ് കേട്ടാൽ ഞെട്ടും!

  എഐയിൽ പൂർണമായും ഒരു സിനിമ ചെയ്തെടുക്കാൻ കഴിയുമോ? പലയാളുകളും പല ആവർത്തി...

വിജ്ഞാനത്തിന്റെ ചിറകിലേറാൻ പിണറായി എജുക്കേഷൻ ഹബ്ബ് നിർമ്മാണം പുരോഗമിക്കുന്നു

വൈജ്ഞാനിക മുന്നേറ്റത്തിന്റെ ഭാഗമായി ധർമ്മടം മണ്ഡലത്തിലെ പിണറായി വില്ലേജിൽ 12.93 ഏക്കർ...

ലോകമലയാളികൾക്കായി കേരള ഖാദി ഓൺലൈനിൽ;

സ്വയം തൊഴിലിന് യുവജനങ്ങൾക്ക് അവസരംലയാളിയുടെ തനത് സംസ്‌കാരവും പാരമ്പര്യവും വിളിച്ചോതുന്ന കേരള...

തദ്ദേശസ്ഥാപനങ്ങൾക്ക്  സ്ഥാപനങ്ങൾക്ക്  2,228 കോടി രൂപ

ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 2,228 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. ഈ...

ഈസ്റ്റർ വിപണി ഒരുങ്ങി ; ഉയർത്തെഴുന്നേൽപ്പിന്റെ പുണ്യ നാളിനായുള്ള കാത്തിരിപ്പ്!

ഈ വരുന്ന ഞായറാഴ്ച ലോകമെമ്പാടുമുള്ള എല്ലാ ക്രിസ്ത്യൻ മത വിശ്വാസികളും ഈസ്റ്റർ...

മാംസത്തിന് പകരം ഇനി ഗ്രീൻ മീറ്റ്!

മാംസാഹാരം നമ്മളുടെ മിക്ക ആളുകളുടെയും ജീവിതത്തിൽ ഇന്ന് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി...
spot_img

Related Articles

Popular Categories

spot_imgspot_img