Friday, April 4, 2025
25.5 C
Kerala

ബഡ്ജറ്റ് 2025; കേരളത്തിന് നിരാശ, കാര്യമായ പദ്ധതികൾ ഇല്ല!

ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്ര ബഡ്ജറ്റ് പ്രഖ്യാപിക്കുമ്പോൾ കേരളത്തിലെ പൂർണമായും നിരാശജനകമായ ഒരു ബഡ്ജറ്റ് ആണ് കടന്നുപോകുന്നു. വയനാട് വലിയൊരു ദുരന്തം നേരിട്ട് നിൽക്കുന്ന സമയത്ത് വയനാട്ടിലായി ഒരു ദുരന്ത പാക്കേജ് ഉണ്ടാകുമെന്ന് കേരളം പ്രതീക്ഷിച്ചുവെങ്കിലും അത്തരത്തിലുള്ള പ്രഖ്യാപനവും ഇക്കുറി ബഡ്ജറ്റിൽ ഉണ്ടായില്ല. വിഴിഞ്ഞം തുറമുഖത്തിനും സിൽവർ ലൈൻ പദ്ധതിക്കും എയിംസ് ഉൾപ്പെടെ ഈ ബഡ്ജറ്റ് നിരാശ സമ്മാനിക്കും. എന്നാൽ പുതിയ രീതിയിലുള്ള നികുതി സ്ലാബുകൾ വരുന്നത് എല്ലാ നാട്ടിലെ ആളുകൾക്കും ആശ്വാസജനകമാണ്. 12 ലക്ഷത്തിനും മുകളിൽ വാർഷിക വരുമാനമുള്ള ആളുകൾ മാത്രമേ ടാക്സ് അടച്ചാൽ മതി.

അടുത്താഴ്ച മുതൽ തന്നെ പുതിയ നികുതി നയം നിലവിൽ വരും.മധ്യവർഗ കുടുംബങ്ങൾക്ക് വലിയ ആശ്വാസമാണ് 12 ലക്ഷത്തിന് ശേഷം മാത്രം ടാക്സ് അടച്ചാൽ മതി എന്നുള്ള പുത്തൻ നയം. ടിഡിഎസ് ഘടനയിലും ഇനിമുതൽ മാറ്റം ഉണ്ടാകും. മുതിർന്ന ആളുകൾക്കുള്ള ടി ഡി എസ് പരിധി ഒരു ലക്ഷമായി ഉയർത്തി. 1.7 കോടി കർഷകർക്ക് ഗുണം ലഭിക്കുന്ന രീതിയിൽ പ്രൈംമിനിസ്റ്റേഴ്സ് ധൻ ധാന്യ കൃഷി യോജനയിൽ പുതിയ പ്രഖ്യാപനങ്ങൾ ഉണ്ടായി. ഇത് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ കർഷകർക്ക് ഉപയോഗപ്രദമാകുമെന്നാണ് പ്രതീക്ഷ എന്നും ധനമന്ത്രി ബഡ്ജറ്റ് അവതരണ വേളയിൽ പറഞ്ഞു.

ക്യാൻസർ, വിട്ടുമാറാത്ത രോഗങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന 36 ജീവൻ രക്ഷാ മരുന്നുകളെ അടിസ്ഥാന കസ്റ്റംസ് തീരുവയിൽ നിന്ന് ഒഴിവാക്കി. ആറ് ജീവൻരക്ഷാ മരുന്നുകൾക്ക് അഞ്ച് ശതമാനം നികുതിയിളവും 2025ലെ കേന്ദ്ര ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചു.രാജ്യത്തുടനീളമുള്ള മെ‌ഡിക്കൽ കോളേജുകളിൽ അടുത്ത വർഷം 10,000 സീറ്റുകൾ വർദ്ധിപ്പിക്കുമെന്നും കേന്ദ്ര ബഡ്‌ജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി.രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലുള്ള എല്ലാ സർക്കാർ സ്‌കൂളുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഭാരത് നെറ്റിന്റെ പിന്തുണയോടെ ബ്രോഡ് ബാൻഡ് ഇന്റർനെറ്റ്.

7.7 കോടി കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും കിസാൻ ക്രെഡിറ്റ് കാർഡുകൾ. കിസാൻ ക്രെഡിഡ് കാർഡ് പരിധി അഞ്ച് ലക്ഷമായി ഉയർത്തിഇന്ത്യ പോസ്റ്റിനെ പൊതു ലോജിസ്റ്റിക് ഓർഗനൈസേഷനാക്കി മാറ്റും.സംസ്ഥാനങ്ങളുമായി ചേർന്ന് പ്രധാനമന്ത്രി ധൻ ധാന്യ കൃഷി യോജന നടപ്പാക്കും. കുറഞ്ഞ ഉത്പാദനമുള്ള നൂറ് ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കാർഷിക ഉത്‌പാദനം മെച്ചപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. 1.7 കോടി കർ‌ഷകർക്ക് നേട്ടമുണ്ടാവും. ഇതോടൊപ്പം തന്നെ ഫ്ലാറ്റ് ടിവികൾക്ക് വില വർദ്ധിക്കുമെന്നും ധനമന്ത്രി ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

Hot this week

കോടികൾ ഒഴുകുന്ന ഐപിഎല്ലിന്റെ ഉടമകൾ ആരൊക്കെ എന്നറിയാമോ? ഇവരുടെ ബിസിനസ് എന്തെല്ലാം?

ഐപിഎൽ എന്നത് വളരെ ചുരുങ്ങിയ സമയം കൊണ്ട് ജനങ്ങൾക്ക് ജനപ്രിയമായ ഒന്നാണ്....

വിഷു വിപണി ഉണർന്നു; കണിക്കൊന്നകൾ പൂത്തു തുടങ്ങി… എന്നാൽ തിരിച്ചടിയായി വിലക്കയറ്റം!

മറ്റൊരു വിഷുക്കാലം കൂടി പടിവാതിലിൽ എത്തി നിൽക്കുകയാണ്. ഏപ്രിൽ 14ന് ലോകമെമ്പാടുമുള്ള...

വീണ്ടും റെക്കോർഡിൽ എത്തി സ്വർണ്ണവില

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയരുകയാണ്. സ്വർണ്ണവില വീണ്ടും സർവകാല റെക്കോര്‍ഡിൽ എത്തി....

ഉണരുന്ന മലയാള സിനിമ വ്യവസായം! തുണയായി എമ്പുരാൻ  

മലയാള സിനിമ വ്യവസായം വീണ്ടും ഉണരുകയാണ്. അതിന് വലിയ സഹായമായി ഇരിക്കുന്നത്...

കിഫ്ബി ഫണ്ട് ഉപയോഗിച്ച് കോടികളുടെ പദ്ധതികൾ ലക്ഷ്യമിട്ട് പൊതുമരാമത്ത് വകുപ്പ്.

കിഫ്ബി ഫണ്ട് ഉപയോഗിച്ച് 33,100 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കാൻ ഒരുങ്ങുകയാണ്...

Topics

മാറുന്ന കാലത്തിന്റെ ബുക്കിംഗ് രീതിയായി മാറി ബുക്ക് സേവ! ഇഷ്ടദേവന് ഇനി വഴിപാട് കഴിക്കാൻ ഫോണിൽ ഒറ്റ ക്ലിക്ക്!

കാലം പല രീതിയിലുള്ള മാറ്റവും ആണ് നമ്മുടെ ജീവിതശൈലിക്ക് കൊണ്ടുവരുന്നത്. പണ്ടുള്ള...

മെസ്സി ഉൾപ്പെടെ കേരളത്തിലേക്ക് എത്തുന്ന കാര്യത്തിൽ തീരുമാനമായി; അർജന്റീന വരും

കഴിഞ്ഞ എട്ടു മാസത്തോളമായി പുറത്തേക്ക് വരുന്ന പ്രധാനപ്പെട്ട സ്പോർട്സ് വാർത്തകളിൽ ഒന്ന്...
spot_img

Related Articles

Popular Categories

spot_imgspot_img