Latest blog posts
Written by our founders and volunteers, keeping you up to date!
ഓഫർ പെരുമഴ തീർത്ത് ലുലു ; തിരക്കിൽ ബുദ്ധിമുട്ടി ജനങ്ങൾ
കഴിഞ്ഞ മൂന്ന് ദിവസമായി ലുലു സ്റ്റോറുകളിൽ ഫ്ലാറ്റ് ഫിഫ്റ്റി ഓഫറുകൾ വലിയ തോതിൽ നടന്നിരുന്നു. ആറാം തീയതി വരെ ആയിരുന്നു ലുലു ഹൈപ്പർ മാർക്കറ്റ്കളിലും സ്റ്റോറുകളിലും ലുലു മാളുകളിലും ഈ ഓഫർ നിലനിന്നത്. ഓഫർ എന്ന് കേട്ടതോടുകൂടി ജനങ്ങൾ തടിച്ചുകൂടി. ജനങ്ങൾ തടിച്ചു കൂടിയതോടുകൂടി ബിൽഡിങ്ങിനായി മണിക്കൂറുകളാണ് പലയാളുകളും ഹൈപ്പർമാർക്കറ്റിൽ ചെലവഴിച്ചത്. ലുലുവുമായി ബന്ധപ്പെട്ട് നിൽക്കുന്ന എല്ലാ സ്റ്റോറുകളിലും ഓഫർ ലഭ്യമായിരുന്നു. പഴയ ആളുകളും ബുദ്ധിപൂർവ്വം ആദ്യമേ ക്യൂ നിൽക്കാൻ കൂടെ വന്ന ആളെ ചുമതലപ്പെടുത്തിയ ശേഷം ഷോപ്പിങ്ങിന് ഇറങ്ങി. കാരണം ക്യൂ മണിക്കൂറുകൾ ഓളം നിൽക്കേണ്ടിവരും എന്ന അവസ്ഥയുള്ളതിനാൽ തന്നെ ഒരാൾ ക്യൂവിൽ നിന്ന് കഴിയുമ്പോഴേക്കും മറ്റേയാൾ ഷോപ്പ് ചെയ്തു വരും എന്നുള്ള ബുദ്ധിപരമായ രീതിയിൽ ഷോപ്പിംഗ് ചെയ്ത ആളുകൾ നിരവധിയാണ്....
കേരളത്തിൽ 86 പുതിയ പദ്ധതികൾക്ക് തുടക്കം
കേരളത്തിൽ നിക്ഷേപത്തിന്റെ പുതിയ സാധ്യത തുറന്നിട്ടുകൊണ്ട് പുതിയ പദ്ധതികൾക്ക് തുടക്കം. വ്യവസായ വകുപ്പിന്റെ നിക്ഷേപ സംഗമത്തിന്റെ ഫലമായി 86 പുതിയ പദ്ധതികൾക്ക് ₹31,429 കോടി രൂപയുടെ നിക്ഷേപം ലഭിച്ചതായി അധികൃതർ അറിയിച്ചു. ഈ പദ്ധതികൾ വഴി സംസ്ഥാനത്ത് 40,000-ത്തോളം പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. രണ്ടു മാസങ്ങൾക്കു മുമ്പേ നടന്ന വ്യവസായ സംഗമത്തിന്റെ ഭാഗമായി നിരവധി കമ്പനികൾ കേരളത്തിലേക്ക് എത്തുമെന്ന് പ്രഖ്യാപനം ഉണ്ടായിരുന്നു. ഈ പ്രഖ്യാപനത്തിന് അടിസ്ഥാനപ്പെടുത്തിയുള്ള വിക്ഷേപമാണ് ഇപ്പോൾ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.ജൂൺ മാസത്തിൽ പല പ്രധാന പദ്ധതികൾക്ക് തുടക്കം കുറിച്ചു. പാലക്കാട് കിന്‍ഫ്ര പാർക്കിൽ ₹880 കോടിയുടെ BPCL ലോജിസ്റ്റിക്സ് ഹബ്, കഞ്ചിക്കോട് ₹510 കോടിയുടെ ഗാഷ് സ്റ്റീൽസ് പ്ലാന്റ്, തിരുവനന്തപുരം എയർപോർട്ട്...
പട്ടിണിയിലായി കേരളത്തിലെ മത്സ്യത്തൊഴിലാളികൾ ; മത്സ്യം ലഭിക്കാനേയില്ല
കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ അവസ്ഥ ദയനീയം ആവുകയാണ്. അന്നന്നുള്ള അന്നം കണ്ടെത്താനായി കടലിൽ പോകുന്ന അവർക്ക് വലിയ തിരിച്ചടിയാണ് ഇപ്പോൾ നേരിടുന്നത്. കടലിൽ മത്സ്യം ഉണ്ടാകുന്നില്ല എന്ന തന്നെയാണ് പ്രധാന കാരണം. ഇതിനോടൊപ്പം വലിയ തിരിച്ചടിയായി കഴിഞ്ഞ ദിവസങ്ങളിൽ മാറിയിരിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ ഒന്ന് ട്രോളിംഗ് നിരോധനമാണ്. ട്രോളിംഗ് നിരോധനം നിലവിൽ വന്നതോടുകൂടി ഉൾക്കടലിൽ പോകാൻ പറ്റാത്ത സാഹചര്യമാണ്. അതുകൊണ്ടുതന്നെ സാമ്പത്തികപരമായി വലിയ നഷ്ടമാണ് മത്സ്യത്തൊഴിലാളികൾ നേരിടുന്നത്. താരതമ്യേന നോക്കുമ്പോൾ കഴിഞ്ഞ ഒരു വർഷമായി കടലിൽ മത്സ്യത്തിന്റെ ലഭ്യതയിൽ വലിയ കുറവ് ഉണ്ടായിട്ടുണ്ട്. കനത്ത മഴ അപ്രതീക്ഷിതമായി നേരത്തെയാണ് ഇത്തവണ എത്തിയത്. മഴ മുന്നറിയിപ്പ് കാരണം നിരവധി തവണ കടയിൽ പോകാൻ പറ്റാത്ത അവസ്ഥയും മത്സ്യത്തൊഴിലാളികൾക്ക് ഉണ്ടായി. കാര്യങ്ങൾ നേരെയായി വരുന്ന സമയത്ത് ആയിരുന്നു...
ലുലുവിന്റെ ട്വിൻ ടവർ ; കേരളത്തിന് പ്രതീക്ഷയുടെ കൂമ്പാരം
കഴിഞ്ഞ ആഴ്ചയായിരുന്നു ലുലുവിന്റെ ട്വിൻ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങൾക്ക് സമർപ്പിച്ചത്. ലുലു എന്നത് കേരളത്തിൽ പുതിയ മാറ്റം കൊണ്ടുവന്ന സ്ഥാപനമാണ്. കേരളത്തിൽ അതിനുമുമ്പ് മാളുകൾ ഉണ്ടായിരുന്നുവെങ്കിലും കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ കച്ചവട മുന്നേറ്റം കൊണ്ടുവന്നത് കൊച്ചിയിൽ ലുലു ആണ്. കൊച്ചി ഇടപ്പള്ളിയിൽ ലുലുമാൾ വന്നതുമുതലാണ് മാൾ സമ്പ്രദായത്തിലേക്ക് നമ്മൾ കൂടുതലായി അടുത്തത്. അതിനുമുമ്പ് നിരവധി മാളുകൾ കേരളത്തിൽ ഉണ്ടായിരുന്നു എങ്കിലും മാൾ വലിപ്പം കൊണ്ട് അത്ഭുതം ആക്കിയത് ലുലു ആണ്. അതിനുശേഷം തിരുവനന്തപുരത്തും പാലക്കാടും കോഴിക്കോടും ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ കേരളത്തിൽ തന്നെ ലുലു മാൾ ആരംഭിച്ചു. മാൾ കേരളത്തിൽ പല സ്ഥലങ്ങളിലും ആരംഭിക്കുമ്പോഴും കേരളത്തിന് പുറത്തും ഇന്ത്യക്ക് പുറത്തും ലുലു അവരുടേതായ സ്ഥാനം പിടിച്ചു വാങ്ങിയിരുന്നു. സ്മാർട്ട്...
ഇന്ത്യൻ കോഫീഹൗസിന് GST അംഗീകാരം
ഇന്ത്യൻ കോഫീഹൗസിന് GST അംഗീകാരം കേരളത്തിൽGSTകൃത്യമായി അടക്കുന്നതിനും,സമയബന്ധിതമായി റിട്ടേൺ ഫയൽ ചെയ്യുന്നതിനും കേന്ദ്ര ധനകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ അംഗീകാരംകണ്ണൂർ ആസ്ഥാനമായിപ്രവർത്തിക്കുന്ന ഇന്ത്യൻ കോഫീ വർക്കേഴ്സ് കോ ഓപ്പറേറ്റീവ്സൊസൈറ്റിക്ക് (ഇന്ത്യൻ കോഫി ഹൗസ്) ലഭിച്ചു. സെൻട്രൽ ടാക്സ്, സെൻട്രൽ എക്സൈസ്& കസ്റ്റംസ് തിരുവനന്തപുരം സോണിന്റെ നേതൃത്വത്തിൽ GST ദിനാഘോഷത്തിന്റെ ഭാഗമായിതിരുവനന്തപുരം ടാഗോർഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ബഹു: കേരളാ ധനകാര്യ വകുപ്പ് മന്ത്രികെ എൻ ബാലഗോപാൽ അവർകളിൽഅഭിനന്ദനപത്രം സംഘം സെക്രട്ടറി വി കെ ശശിധരൻ ഏറ്റുവാങ്ങി.ചലചിത്രതാരം മോഹൻലാൽ സെൻട്രൽ ടാക്സ്എക്സൈസ് & കസ്റ്റംസ് തിരുവനന്തപുരം സോൺ ചീഫ് കമ്മീഷണർഎസ് കെ റഹ്മാൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.