Sunday, July 13, 2025
25.9 C
Kerala

നിമിഷനേരത്തിനുള്ളിൽ ഇനി ഭക്ഷണം വീട്ടിലേക്ക് എത്തിക്കാനായി സ്വിഗ്ഗി ; സ്വിഗ്ഗി സ്നാക്ക്സ് എത്തുന്നു

സ്വിഗ്ഗി എന്നത് വളരെ പെട്ടെന്ന് മലയാളികളുടെ ഭക്ഷണ സംസ്കാരത്തെ മാറ്റിമറിച്ച ഒരു ആപ്പാണ്. സ്വിഗ്ഗിയും സൊമാറ്റോയും ജനങ്ങളുടെ ഇഷ്ടം നേടിയെടുത്തത് നിമിഷനേരങ്ങൾ കൊണ്ടാണ്. വീട്ടിലിരുന്നു കൊണ്ട് ഓർഡർ ചെയ്താൽ ഭക്ഷണം നമ്മളുടെ വീട്ടുമുറ്റത്തെത്തും എന്നതാണ് മലയാളികൾക്ക് ഈ രണ്ട് ആപ്ലിക്കേഷനും പ്രിയപ്പെട്ടതാക്കിയത്. സാധാരണഗതിയിൽ ഒരു ഭക്ഷണം ഓർഡർ ചെയ്താൽ 30 മിനിട്ടും മുതൽ ഒരു മണിക്കൂർ സമയത്തിനുള്ളിൽ തന്നെ ഈ രണ്ട് ആപ്പുകളും നമുക്ക് ഡെലിവർ ചെയ്യും.

ചുരുക്കിപ്പറഞ്ഞാൽ ഒരാൾ സ്വിഗ്ഗിയിൽ ഉച്ചയ്ക്ക് ഒരുമണിക്ക് ഭക്ഷണം ഓർഡർ ചെയ്താൽ രണ്ടുമണിക്ക് മുമ്പായി തന്നെ ഭക്ഷണം വീട്ടിലേക്ക് ഇഷ്ട ഹോട്ടലിൽ നിന്ന് എത്തും. പുറത്തേക്ക് ഇറങ്ങാൻ മടിയുള്ള ആളുകൾക്കും വർക്ക് ഫ്രം ഹോം ചെയ്യുന്ന ആളുകൾക്കും ഇത്തരത്തിലുള്ള ആപ്ലിക്കേഷൻ വളരെ പെട്ടെന്ന് വലിയ ഉപകാരപ്രദമായി മാറി. നിമിഷനേരങ്ങൾക്കുള്ളിൽ ഭക്ഷണം വീട്ടിലേക്ക് എത്തിക്കാനായി പുത്തൻ പദ്ധതിയുമായി സ്വിഗ്ഗി എത്തുന്നു.

ഇതിനായി സ്വിഗ്ഗി സ്നാക്സ് എന്ന പേരിൽ സ്വിഗ്ഗിയുടെ കീഴിൽ പുതിയ ആപ്ലിക്കേഷൻ അവർ ലോഞ്ച് ചെയ്യുകയാണ്. ഇതിനു മുന്നേ നിമിഷനേരങ്ങൾക്കുള്ളിൽ വീട്ടു സാധനങ്ങളും പച്ചക്കറികളും മറ്റു ഗ്രോസറികളും വീട്ടിലേക്ക് എത്തിക്കുന്ന പദ്ധതി സ്വിഗ്ഗി തുടങ്ങിയിരുന്നു. ഇതേ മാതൃകയിൽ ഭക്ഷണസാധനങ്ങളും വളരെ പെട്ടെന്ന് വീട്ടിലേക്ക് എത്തിക്കാനുള്ള സജ്ജീകരണങ്ങളോടെയാണ് പുതിയ ആപ്ലിക്കേഷനുമായി സ്വിഗ്ഗി എത്തുക.സ്വിഗ്ഗി സ്‌നാക്സ് എന്ന ആപ് വഴി ഭക്ഷണം 15 മിനിറ്റിനുള്ളിൽ വീട്ടിലെത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

ആദ്യഘട്ടത്തിൽ ഐടി കമ്പനികൾ നിറഞ്ഞ ബാംഗ്ലൂരിൽ ആയിരിക്കും സ്വിഗ്ഗി സ്‌നാക്സ് ലഭ്യമാക്കുക. ഇവിടെ ആപ്ലിക്കേഷൻ വിജയം ആകുകയാണ് എങ്കിൽ മുംബൈ, ഡൽഹി, കൊച്ചി, ഹൈദരാബാദ്, ചെന്നൈ, ലക്നൗ തുടങ്ങിയ സ്ഥലങ്ങളിലേക്കും രണ്ടാംഘട്ടത്തിൽ ആപ്ലിക്കേഷൻ വ്യാപിപ്പിക്കും. ഇവിടെയും വിജയം ആവുകയാണ് എങ്കിൽ ചെറിയ നഗരങ്ങളിലേക്കും, കുഞ്ഞൻ പട്ടണങ്ങളിലേക്കും ഇന്ന് സ്വിഗ്ഗി സുലഭമായത് പോലെ തന്നെ സ്വിഗ്ഗി സ്നാക്സും എത്തും.സ്വിഗ്ഗി സ്‌നാക്സ് എന്ന പേര് പോലെ തന്നെ ലഘു ഭക്ഷണങ്ങൾ ആയിരിക്കും ആപ്പിലൂടെ ജനങ്ങളിലേക്ക് 15 മിനിറ്റിനുള്ളിൽ ആദ്യഘട്ടത്തിൽ എത്തുക.

സ്നാക്സിനോട് ഒപ്പം തന്നെ ചായയും കാപ്പിയും പ്രഭാത ഭക്ഷണവും മറ്റ് ലഘു പാനീയങ്ങളും ആപ്പിലൂടെ ജനങ്ങൾക്ക് ബുക്ക് ചെയ്യാൻ സാധിക്കും. സെപ്‌റ്റോ കഫേ, ബ്ലിങ്ക് ഇറ്റ്, ബിസ്‌ട്രോ തുടങ്ങിയ ക്വിക് ഫുഡ് ഡെലിവറി ആപ്പുകൾക്ക് കടുത്ത മത്സരം ആയിരിക്കും സ്വിഗ്ഗിയുടെ പുത്തൻ ആപ്പ് ഉയർത്തുക എന്നുള്ള കാര്യം തീർച്ചയാണ്. രണ്ട് കിലോമീറ്റർ ദൂരപരിധിയിലുള്ള റസ്റ്റോറന്റസ് മാത്രമേ ജനങ്ങൾക്കായി ഭക്ഷണം നൽകുകയുള്ളൂ എന്നതായിരിക്കും പരിമിതി.

Hot this week

ഡൽഹിയിൽ പഴയ വാഹനങ്ങൾക്ക് ഇന്ധനം ലഭിക്കാത്ത അവസ്ഥ! കൂട്ടത്തോടെ വിൽപ്പന നടത്തി വാഹനങ്ങൾ 

ഡൽഹിയിൽ 15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങളും 10 വർഷം പഴക്കമുള്ള...

വീണിടം വിദ്യയാക്കി മിൽമയുടെ പ്രമോഷൻ ടെക്നിക്!

പ്രമോഷന്റെ കാര്യത്തിൽ ഇന്ന് മിൽമയോടൊപ്പം പ്രമോഷൻ ചെയ്യാൻ കഴിയുന്ന മറ്റൊരു കമ്പനി...

ഇന്ന് സിഐടിയു അഖിലേന്ത്യ സമരം; കോടികളുടെ നഷ്ടം കണക്കാക്കുന്നു

 ഇന്ന് അഖിലേന്ത്യ പണിമുടക്കിന് സിഐടിയു ആഹ്വാനം ചെയ്തതിനാൽ ഇന്ത്യയിൽ ഉടനീളം കോടികളുടെ...

ഐപിഎൽ മൂല്യത്തിൽ വൻ വളർച്ച; നേട്ടം കൊയ്ത് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

ഐപിഎല്ലിന്റെ മൂല്യത്തിൽ വൻ മർദ്ദനവാണ് കഴിഞ്ഞ കുറച്ചുകാലങ്ങളായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. റോയൽ ചലഞ്ചേഴ്സ്...

ഓഫർ പെരുമഴ തീർത്ത് ലുലു ; തിരക്കിൽ ബുദ്ധിമുട്ടി ജനങ്ങൾ

 കഴിഞ്ഞ മൂന്ന് ദിവസമായി ലുലു സ്റ്റോറുകളിൽ ഫ്ലാറ്റ് ഫിഫ്റ്റി ഓഫറുകൾ വലിയ...

Topics

കേരളത്തിൽ 86 പുതിയ പദ്ധതികൾക്ക് തുടക്കം

കേരളത്തിൽ നിക്ഷേപത്തിന്റെ പുതിയ സാധ്യത തുറന്നിട്ടുകൊണ്ട് പുതിയ പദ്ധതികൾക്ക് തുടക്കം. വ്യവസായ...

പട്ടിണിയിലായി കേരളത്തിലെ മത്സ്യത്തൊഴിലാളികൾ ; മത്സ്യം ലഭിക്കാനേയില്ല 

കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ അവസ്ഥ ദയനീയം ആവുകയാണ്. അന്നന്നുള്ള അന്നം കണ്ടെത്താനായി കടലിൽ...

ലുലുവിന്റെ ട്വിൻ ടവർ ; കേരളത്തിന് പ്രതീക്ഷയുടെ കൂമ്പാരം

കഴിഞ്ഞ ആഴ്ചയായിരുന്നു ലുലുവിന്റെ ട്വിൻ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങൾക്ക് സമർപ്പിച്ചത്....
spot_img

Related Articles

Popular Categories

spot_imgspot_img