ഇന്ത്യയിൽ ഇപ്പോൾ നിർമ്മിക്കപ്പെടുന്നതിൽ ഏറ്റവും വലിയ സിനിമകളിൽ ഒന്നായ രാജമൗലിയുടെ പുതിയ സിനിമ ഇന്ന് രാത്രി 5:30 മണിക്ക് ലോഞ്ച് ചെയ്യും. കോടികൾ മുടക്കിയാണ് സിനിമ നിർമ്മിച്ചിട്ടുള്ളത്. ഇന്ന് വൈകുന്നേരം അഞ്ചരയോടെ റാമോജി റാവു ഫിലിം സിറ്റിയിൽ ഒരുക്കിയിരിക്കുന്ന ആഡംബര സെറ്റിൽ സിനിമ ലോഞ്ച് ചെയ്യപ്പെടും. ഒരു ഇന്ത്യൻ സിനിമയുടെ ലോഞ്ചിനായി ചിലവാക്കുന്നതിൽ വെച്ച് ഏറ്റവും കൂടുതൽ തുക ചിലവഴിച്ചാണ് സിനിമ ജനങ്ങൾക്ക് മുമ്പിൽ ലോഞ്ച് ചെയ്യപ്പെടുന്നത്. ആർ ആർ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്കുശേഷം രാജമൗലി സംവിധാനം ചെയ്യുന്ന സിനിമയാണിത്.
ഈ വർഷം ജനുവരി അവസാനത്തോടുകൂടി തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. സിനിമയ്ക്കായി പൂർണമായും വാരണാസി നഗരം സെറ്റ് ഇടുന്നു എന്നുള്ള വാർത്തകൾ ഉൾപ്പെടെ പുറത്തുവന്നിരുന്നു. അത് സംഭവിക്കുകയാണ് എങ്കിൽ ഒരു സിനിമയുടെ സെറ്റിലായി ഏറ്റവും കൂടുതൽ തുക ചിലവഴിക്കപ്പെടുന്ന സിനിമയും ഇതുതന്നെയായിരിക്കും. ഒത്തിരി അധികം സർപ്രൈസുകൾ സിനിമയിൽ രാജമൗലി ഒരുക്കിയിട്ടുണ്ട് എന്നതാണ് പുറത്തേക്ക് വരുന്ന വിവരം. Vfx ഉണ്ട് എങ്കിലും കൂടുതലും കോടികൾ ചിലവഴിച്ചുള്ള സെറ്റിൽ ആയിരിക്കും സിനിമയുടെ ചിത്രീകരണം
മഹേഷ് ബാബു നായകനാവുന്ന സിനിമയിൽ പ്രിയങ്ക ചോപ്ര നായികയായി എത്തുമ്പോൾ മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് വില്ലനായി എത്തുന്നു. ഇന്ത്യൻ സിനിമയുടെ മാറ്റിയ സിനിമയായിരുന്നു ബാഹുബലി. ബാഹുബലിയുടെ സംവിധായകൻ മറ്റൊരു സിനിമയുമായി വരുമ്പോൾ കുറഞ്ഞതൊന്നും മലയാളികളും ഇന്ത്യക്കാരും പ്രതീക്ഷിക്കുന്നില്ല. ഹോട്ട് സ്റ്റാറിൽ ഇന്നു നടക്കുന്ന സിനിമയുടെ ഒഫീഷ്യൽ ലോഞ്ച് പരിപാടി ലൈവ് സ്ട്രീം ചെയ്യും. ഒരുപക്ഷേ ഒരു ഇന്ത്യൻ സിനിമയ്ക്ക് ഇത്തരത്തിൽ ഒരു ലോഞ്ച് തന്നെ ആദ്യമാണ്.
മണിക്കൂറുകൾ നീളുന്ന സംഗീത നിശയും മറ്റ് വ്യത്യസ്തകരമായ പരിപാടികളും ലോഞ്ചിന്റെ ഭാഗമായി ഹൈദരാബാദിൽ അരങ്ങേറും. രാമായണം ആസ്പദമാക്കി വരുന്ന സിനിമ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇതായിരിക്കും ഇന്ത്യയിലെ ഏറ്റവും കൂടുതൽ തുക ചിലവഴിക്കുന്ന സിനിമ എന്ന് പറയപ്പെടുന്നുണ്ട് എങ്കിലും നിലവിൽ അത് രാജമൗലി ചിത്രമായിരിക്കും എന്നും പറയുന്ന ഒരു പക്ഷവും ഉണ്ട്. എന്തായാലും ഇന്ത്യൻ സിനിമയിൽ ആദ്യമായി നിരവധി കാര്യങ്ങൾ നടക്കാൻ പോകുന്ന സിനിമയാണിത്. അതിൽ ഏറ്റവും ആദ്യം ഇത്തരത്തിൽ ഒരു സിനിമയുടെ ലോഞ്ച് ആദ്യമാണ് എന്നതാണ്.
ലോഞ്ചിന്റെ ഭാഗമായി സിനിമയുടെ പേര് ഉൾപ്പെടെ വെളിപ്പെടുത്തും. ഒരു വർഷം കഴിഞ്ഞു മാത്രമേ സിനിമ തിയേറ്ററുകളിലേക്ക് എത്തുകയുള്ളൂ എങ്കിലും ലോഞ്ചു മുതൽ സിനിമയുടെ ബിൽഡ് അപ്പ് തുടങ്ങുവാനാണ് രാജമൗലി ആലോചിക്കുന്നത്. സിനിമയിലെ ഗാനം ഉൾപ്പെടെ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. വിദേശ സിനിമകളിൽ സജീവസാന്നിധ്യമായ പ്രിയങ്ക ചോപ്ര ഒരു ഇടവേളക്ക് ശേഷം ഇന്ത്യൻ സിനിമയിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്ക് ഉണ്ട്. സിനിമയുടെ മൂന്നു മിനിറ്റോളം ദൈർഘ്യം വരുന്ന ടീസർ ലോഞ്ചിന്റെ ഭാഗമായി പുറത്തിറക്കപ്പെടും എന്നാണ് പുറത്തേക്ക് വരുന്ന വിവരം.






