ഓറഞ്ച് വില്പനക്കാരനിൽ നിന്നും അത്ഭുതകരമായ നേട്ടം സ്വന്തമാക്കിയ ഒരു സാധാരണക്കാരനെ കുറിച്ച് അറിയാം.ഹരേഖര ഹജബ്ബ മംഗ്ലൂരിൽ ഒരു സാധാരണക്കാരനായിരുന്നു ഓറഞ്ച് വില്പനക്കാരനാണ്. ദിനംപ്രതി അയാൾക്ക് ജീവിക്കാൻ പോലുമുള്ള ഓറഞ്ച് അയാളിൽ നിന്നും ആളുകൾ വാങ്ങില്ല എന്നതായിരുന്നു യാഥാർത്ഥ്യം. 1952 ൽ ജനിച്ച അദ്ദേഹം അദ്ദേഹം ജീവിക്കാൻ കണ്ടെത്തിയ ഉപജീവനമാർഗ്ഗം ഓറഞ്ച് കച്ചവടം ചെയ്യുക എന്നതായിരുന്നു. അങ്ങനെ അയാൾ ഓറഞ്ച് കച്ചവടം ചെയ്ത് തട്ടിയും മുടിയും ജീവിച്ചു.
എന്നാൽ 80 മുകളിൽ ഒരു വിദേശ വനിത അയാളിൽ നിന്നും ഓറഞ്ച് വാങ്ങാൻ എത്തി. ഓറഞ്ച് വാങ്ങിച്ച ശേഷം അവർ “ഹൌ മച്ച് ” എന്ന് ഹരേഖര ഹജബ്ബയുടെ അടുത്തു ചോദിച്ചു. എന്താണ് അവർ ഉദ്ദേശിക്കുന്നതെന്ന് വിലങ്ങും ആലോചിച്ചിട്ടും അദ്ദേഹത്തിന് മനസ്സിലായില്ല. ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ എവിടെ സ്കൂളിൽ പോകാൻ നേരം? അദ്ദേഹം സ്കൂളിൽ ഒന്നും പോയിരുന്നില്ല. അതുകൊണ്ടുതന്നെ അവർക്ക് മറുപടി നൽകാൻ ഹരേഖര ഹജബ്ബക്ക് കഴിഞ്ഞില്ല. പക്ഷേ ആ വിദേശ വനിത ചോദിച്ച ചോദ്യം അദ്ദേഹത്തെ ഇരുത്തി ചിന്തിപ്പിച്ചു.
തനിക്ക് ഉണ്ടായതുപോലെ ഒരു അവസ്ഥ ഇനി മറ്റൊരാൾക്കും വിദ്യാഭ്യാസം ഇല്ലാത്തതിനാൽ ഉണ്ടാകരുത് എന്ന് അദ്ദേഹം ഉറപ്പിച്ചു. ദിനംപ്രതി കിട്ടുന്ന പണം തന്റെ അന്നന്നുള്ള കാര്യങ്ങൾക്ക് പോലും അദ്ദേഹത്തിന് തികയാത്ത സമയമായിരുന്നു അത്. എന്തിരുന്നാലും അന്നന്നു ലഭിക്കുന്നതിൽ നിന്ന് ഒരു ചെറിയ തുക അദ്ദേഹം മാറ്റിവയ്ക്കാൻ തുടങ്ങി. തന്റെ തകരപ്പെട്ടിയിൽ അങ്ങനെ ഓരോ ദിനവും അദ്ദേഹം ചെറിയ തുക ഇട്ടുവച്ചു ചിലപ്പോൾ ആ തകര പെട്ടി കിലുങ്ങുന്നുണ്ടാകും. അന്ന് ചില്ലറ തുക മാത്രമേ അദ്ദേഹത്തിന് ലഭിച്ചുള്ളൂ ഇടാനായി എന്നതാണ് അതിനർത്ഥം.
അങ്ങനെ ഓരോ ദിവസം കഴിയുന്നതിനനുസരിച്ച് അതിൽ പണത്തിന്റെ എണ്ണവും കൂടി വന്നു. ഇതുകൂടാതെ കാണുന്ന ആളുകൾക്ക് മുമ്പിൽ ഒക്കെ അദ്ദേഹം കയ്യും നീട്ടി. സന്മനസ്സ് നാളുകൾ അദ്ദേഹത്തിന് ഒരു വലിയ തുക നൽകുകയും ചെയ്തു. അങ്ങനെ 1999 ജൂൺ ആറിനു മംഗലാപുരത്തു നിന്നും കുറച്ചധികം കിലോമീറ്റർ മാറി ഉൾനാടൻ പ്രദേശമായ ന്യൂ പദപ്പിലെ മദ്രസയിൽ ഒറ്റമുറി സ്കൂൾ തുടങ്ങി. ഇന്ന് ആ സ്കൂൾ വളർന്നു പന്തളിച്ചിരിക്കുന്നു. ന്യൂ പദപ്പിൽ 1.3 ഏക്കറിൽ ഹയർ പ്രൈമറി സ്കൂൾ പ്രവർത്തിക്കുന്നു. സ്കൂൾ തുറന്നിട്ടും 2014 വരെ അദ്ദേഹം മംഗളൂരു ബസ്റ്റാൻഡ് പരിസരത്ത് ഓറഞ്ച് വിറ്റു നടന്നു.
സ്കൂൾ തുടങ്ങിയപ്പോൾ അത്ര എളുപ്പമായിരുന്നില്ല കാര്യം. സ്വന്തമായി ഒരു സ്ഥലം വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടു അങ്ങനെ 21 ഇൽ 51,000 രൂപ മുടക്കി 40 സെന്റ് സ്ഥലം വാങ്ങിച്ചു. ഒരു വലിയ കുന്നിൻ പ്രദേശമായിരുന്നു വാങ്ങിച്ചത് പക്ഷേ സന്മനസ്സുള്ള വ്യക്തിയായതിനാൽ അദ്ദേഹത്തിന് സഹായിക്കാനും സന്മനസ്സുള്ള ആറു പേർ മുന്നോട്ടെത്തി. അവർ കൂടി സഹായിച്ചപ്പോൾ കുന്നിൻ പരിസരം നിരപ്പാക്കാൻ കഴിയും. ആദ്യം ഇദ്ദേഹത്തിന്റെ ആവശ്യം കണ്ട് പുച്ഛിച്ചുതള്ളിയവർ ഇദ്ദേഹത്തിന് നിശ്ചയദാർഢ്യം കണ്ട് കൂടെ നിന്നു. അങ്ങനെ സ്കൂളിലായുള്ള സ്ഥലവും വളർന്നു. യഥാർത്ഥ ദൈവം മനുഷ്യരാണ് എന്ന് അദ്ദേഹം അപ്പോൾ മനസ്സിലാക്കി.
ഇന്ന് ആരോഗ്യപരമായ പ്രശ്നങ്ങൾ അദ്ദേഹത്തിനെ അലട്ടുന്നുണ്ട് എങ്കിലും ഹരേഖര ഹജബ്ബ ഏതൊരു സാധാരണക്കാരനും പ്രചോദനമാണ്. ഒരു ഓറഞ്ച് വിറ്റു നടന്ന വ്യക്തിയിൽ നിന്നും അദ്ദേഹം ഒരു പാഠ്യ വിഷയമായി മാറി. ഇന്ന് കർണാടകയിലെ വിദ്യാർത്ഥികൾ ഒരു പാഠമായി അദ്ദേഹത്തിന്റെ ജീവിതം പഠിക്കുന്നു. ഇതിനോടൊപ്പം തന്നെ സർക്കാർ അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചു. സിഎൻഎൻ ഐബിഎൻ റിയൽ ഹീറോ പുരസ്കാരം 2008 ൽ ലഭിച്ചു. ഇന്ന് അദ്ദേഹത്തിന്റെ സ്കൂളിൽ പഠിക്കാൻ നിരവധി വിദ്യാർത്ഥികൾ ഉണ്ട്. ഓറഞ്ച് വില്പന ഇല്ലെങ്കിലും അദ്ദേഹം സ്കൂളിൽ എത്തി വിദ്യാർഥികളുമായി സംവദിക്കും.






