ഏഷ്യാകപ്പ് മത്സരങ്ങൾ തകൃതിയായി പുരോഗമിച്ചു കൊണ്ട് നിൽക്കുകയാണ്. കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ ബംഗ്ലാദേശിലെ തോൽപ്പിച്ച് പാക്കിസ്ഥാൻ ഫൈനൽ ബർത്ത് ഉറപ്പിച്ചു. ഇതോടുകൂടി ഞായറാഴ്ച ഇന്ത്യക്കെതിരെ നടക്കുന്ന ഫൈനലിൽ പാക്കിസ്ഥാൻ എതിരാളികളായി എത്തും. ഏതൊരു ചാമ്പ്യൻഷിപ്പും സ്വപ്നം കാണുന്ന രീതിയിൽ ആയിരിക്കും വീണ്ടും ഒരു ഇന്ത്യ പാകിസ്ഥാൻ ഫൈനൽ എത്തുന്നത്. ടൂർണമെന്റിൽ താരതമ്യേന മോശം പ്രകടനം പുറത്തെടുത്ത ശേഷമാണ് പാക്കിസ്ഥാൻ ഫൈനലിൽ എത്തുന്നത്. വീണ്ടും ഇന്ത്യ പാകിസ്ഥാൻ ഫൈനൽ വരുന്നതോടുകൂടി ബിസിനസിന്റെ കാര്യത്തിൽ തകൃതിയായി നേട്ടം പല ആളുകളും കൊയ്യും.
ഒരുതരത്തിലും ഇന്ത്യ പാകിസ്ഥാൻ ഫൈനൽ വരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ ഏറെ പിന്നിലാണ് ക്രിക്കറ്റിന്റെ കാര്യത്തിൽ ഇന്ന് പാക്കിസ്ഥാൻ. ഇന്ത്യ പാകിസ്ഥാൻ ഫൈനൽ എത്തുമ്പോൾ ഇന്ത്യ വളരെ എളുപ്പത്തിൽ വിജയിക്കുമെന്നാണ് പൊതുവിലുള്ള ചിത്രമെങ്കിലും ഫൈനലിൽ എത്തുന്ന പാകിസ്ഥാനെ കുറച്ച് കാണാൻ കഴിയില്ല. മത്സരം നടക്കാൻ പാടില്ല എന്നുള്ള അഭിപ്രായങ്ങൾ ഉൾപ്പെടെ ഉയർന്നുവരുന്ന സാഹചര്യത്തിലായിരുന്നു കഴിഞ്ഞ രണ്ടു മത്സരങ്ങളും ഇന്ത്യ പാകിസ്ഥാനെ നേരിട്ടതും വിജയിച്ചതും.
വൈരുകൾ എന്നുള്ള രീതിയിൽ ഇന്ത്യ പാകിസ്ഥാൻ മത്സരം വലിയ രീതിയിലുള്ള ബിസിനസ് സാധ്യതയാണ് ബിസിനസ് ലോകത്ത് തുറന്നിടുന്നത്. ഡിപി വേൾഡ് എന്ന കമ്പനിയാണ് ഏഷ്യാകപ്പിന്റെ ഒഫീഷ്യൽ സ്പോൺസർമാർ. വീണ്ടും ഇന്ത്യ പാകിസ്ഥാൻ മത്സരം വരുന്നതിനാൽ തന്നെ ഡിപി ഗോൾഡിന് ദുബായിക്ക് പുറത്ത് ലഭിക്കുന്ന വിസിബിലിറ്റി വളരെ വലുതാണ്. മുമ്പുള്ള പകിട്ട് ഇന്ത്യ പാകിസ്ഥാൻ മത്സരങ്ങൾക്ക് ഇല്ല എന്നുള്ളത് യാഥാർഥ്യമാണ്. എന്തിരുന്നാലും വലിയ രീതിയിലുള്ള പരസ്യ വരുമാനമാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ഈ ഫൈനൽ മത്സരത്തിന് പ്രതീക്ഷിക്കുന്നത്.
വലിയ രീതിയിലുള്ള ഹോർഡിങ്സും പരസ്യവും ഫൈനൽ നടക്കുന്ന സ്റ്റേഡിയം പരിസരത്ത് ചെയ്യാൻ കഴിയും എന്നതാണ് പ്രതീക്ഷ. വലിയൊരു വരുമാനം ഇത്തരത്തിൽ പരസ്യം ചെയ്യുന്നതു വഴി കൗൺസിലിന് സ്വന്തമാക്കാൻ കഴിയും. ഇതോടൊപ്പം തന്നെ താരതമ്യേന ഇത്തവണത്തെ ഏഷ്യാകപ്പിന്റെ ടിക്കറ്റ് വിൽപ്പന മന്ദഗതിയിലാണ്. മലയാളികൾ ഏറെയുള്ള ദുബായിലാണ് മത്സരങ്ങൾ നടക്കുന്നത് എങ്കിലും അപ്രഖ്യാപിത ബഹിഷ്കരണം ഇന്ത്യ പാകിസ്ഥാൻ മത്സരം ഉള്ളതിനാലും രോഹിത് ശർമ വിരാട് കോഹ്ലി രവീന്ദ്ര ജഡേജ എന്നീ മൂന്ന് ലെജൻഡുകൾ കളിക്കാത്തതിനാലും ഇന്ത്യക്കാരുടെ പങ്കാളിത്തം ഉൾപ്പെടെ മത്സരങ്ങൾക്ക് കുറവാണ്.
എന്നാൽ സ്വപ്ന ഫൈനൽ എന്ന് ടിആർപി കൂട്ടാൻ വേണ്ടി ചാനലുകാർ വാഴ്ത്തുന്ന ഇന്ത്യ പാകിസ്ഥാൻ ഫൈനൽ എത്തുന്നതോടുകൂടി മന്ദഗതിയിൽ ആയ ടിക്കറ്റ് വിൽപ്പന വേഗത്തിലാകും എന്നതാണ് പ്രതീക്ഷ. താരതമ്യേന ഇന്ത്യ പാകിസ്ഥാൻ മത്സരങ്ങൾക്ക് ഉണ്ടാകുന്ന വേഗം മുൻപുള്ള രണ്ട് മത്സരങ്ങൾക്കും ടിക്കറ്റ് വിൽപ്പനയുടെ കാര്യത്തിൽ ഉണ്ടായിരുന്നില്ല. എന്നാൽ ഫൈനൽ ഇരുവരും തമ്മിലാണ് എന്നതിനാൽ തന്നെ ടിക്കറ്റ് വിൽപ്പന ചൂടുപിടിക്കും എന്നതാണ് പ്രതീക്ഷ. വലിയ രീതിയിലുള്ള പരസ്യ വരുമാനം ചാനലുകാരും ടെലികാസ്റ്റ് വഴി പ്രതീക്ഷിക്കുന്നുണ്ട്.
സോണി നെറ്റ്‌വർക്ക് ആണ് ഇന്ത്യയിലുള്ള മത്സരങ്ങളുടെ സംപ്രേഷണ അവകാശം വലിയ തുകയ്ക്ക് സ്വന്തമാക്കിയിരിക്കുന്നത്. മത്സരങ്ങൾക്ക് റേറ്റിംഗ് ഉണ്ട് എങ്കിലും സാധാരണ ഏഷ്യാകപ്പിൽ ഉണ്ടാകുന്ന റേറ്റിംഗോ ഇന്ത്യയുടെ ആഭ്യന്തര മത്സരങ്ങൾക്ക് ഉണ്ടാകുന്ന റേറ്റിംഗ് ഈ മത്സരങ്ങൾക്ക് ഇല്ല. ഫൈനൽ മത്സരം എത്തുമ്പോൾ റേറ്റിങ്ങിന്റെ കാര്യത്തിൽ വലിയൊരു കുതിച്ചുചാട്ടം ഉണ്ടാകും എന്നതാണ് പ്രതീക്ഷ. ലക്ഷങ്ങളാണ് സെക്കൻഡുകൾ പരസ്യം ചെയ്യാനായി സോണി നെറ്റ്വർക്ക് വാങ്ങുന്നത്. അതുകൊണ്ടുതന്നെ അവർക്ക് ടിആർപി റേറ്റിംഗ് വളരെ ആവശ്യമാണ്. സാധാരണ ഉള്ളതിലും കൂടുതൽ പരസ്യം ഫൈനൽ മത്സരങ്ങൾക്ക് കാണിക്കാറുണ്ട്.
ഇത്തവണയും ആ ഒരു പ്രതീക്ഷയിലാണ് സോണി നെറ്റ്‌വർക്ക് തുടരുന്നത്. ഇവർ തന്നെയാണ് സോണി ലൈവ് എന്ന ഇവരുടെ ആപ്പിലെ കൂടി മത്സരങ്ങൾ മുഴുവൻ ലൈവ് സ്ട്രീമിംഗ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ മത്സരങ്ങൾക്ക് റേറ്റിംഗ് ഉണ്ടാവുക എന്നത് സോണിക്ക് വലിയ ആവശ്യകതയാണ്. ലോകം മുഴുവൻ ഉറ്റുനോക്കുന്ന മത്സരമായി ഇന്ത്യ പാകിസ്ഥാൻ ഫൈനൽ മത്സരം മാറും. ഇതുവരെയുള്ള മത്സരങ്ങളിൽ പാക്കിസ്ഥാൻ ഇന്ത്യയുടെ കൂടെ തോറ്റു എന്നത് യാഥാർത്ഥ്യമാണ്. പക്ഷേ ഫൈനൽ മത്സരം ആയതിനാൽ തന്നെ ലോകത്തിന്റെ കണ്ണ് ദുബായിൽ ആയിരിക്കും.
മറ്റൊരു ഇന്ത്യ പാകിസ്ഥാൻ മത്സരം ഫൈനൽ ആയി ദുബായിൽ അരങ്ങേറുമ്പോൾ മുമ്പുണ്ടായിരുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ ഉൾപ്പെടെ വിലയിരുത്തപ്പെടും. ലോകം മുഴുവൻ ആകാംക്ഷയോടെ കൂടി ദുബായിൽ കണ്ണും നട്ടിരിക്കുമെന്നത് യാഥാർത്ഥ്യം. അതുകൊണ്ടുതന്നെ മുമ്പ് ഇന്ത്യ രണ്ട് മത്സരങ്ങൾ ജയിച്ചു എന്നത് റെക്കോർഡ് ബുക്കുകളിൽ രേഖപ്പെടുത്തുമെങ്കിലും ഫയൽ മത്സരം കൂടി ജയിക്കുക എന്നത് ഇന്ത്യയുടെ ആവശ്യമായി മാറുകയാണ്. പാക്കിസ്ഥാൻ താരങ്ങളുടെ കഴിഞ്ഞ മത്സരത്തിലെ മോശം പെരുമാറ്റം ഉൾപ്പെടെ വാർത്തകളിൽ നിറഞ്ഞ സാഹചര്യം കൂടി നിലവിലുണ്ട്.
വലിയൊരു നാണക്കേട് ഒഴിവാക്കാൻ പാക്കിസ്ഥാന് ഫൈനലിൽ വിജയം അനിവാര്യമാണ് എങ്കിൽ ഇന്ത്യക്ക് പാക്കിസ്ഥാനും കൂടി മോശം പെരുമാറ്റങ്ങൾക്ക് മറുപടി എന്നതുപോലെ ഫൈനലിൽ വിജയം അനിവാര്യമാണ്. ടീമുകളുടെ ബാലന്‍സിലും പ്ലെയേഴ്സിന്റെ റെക്കോർഡിലും ഇപ്പോഴുള്ള ഫോമിലും ഒക്കെ ഇന്ത്യ പാകിസ്ഥാന് എത്രയോ മുകളിലാണ്. പക്ഷേ ക്രിക്കറ്റ് ആയതിനാൽ തന്നെ അതാത് ദിവസം ഏത് ടീം മികച്ച രീതിയിൽ കളിക്കുന്നു അവർക്കൊപ്പം ആണ് വിജയം. മലയാളി താരം സഞ്ജു സാംസൺ വിക്കറ്റ് കീപ്പറായി ഫൈനലിലും തുടരും. മികച്ച രീതിയിൽ ഫൈനലിൽ കളിക്കുക എന്നതായിരിക്കും ഇന്ത്യയുടെ ലക്ഷ്യം.
ഇനി മറ്റൊരു ഇന്ത്യ പാകിസ്ഥാൻ ഫൈനൽ എത്തുന്നതിനാൽ വലിയ രീതിയിലുള്ള നേട്ടം കൊയ്യാൻ സാധ്യതയുള്ള മറ്റൊരു ഇൻട്രസ്റ്റ് ഗ്രൂപ്പ് ബെറ്റിങ് ചെയ്യുന്ന ആളുകളാണ്. വെഡിങ് ആപ്പുകൾ ഇന്ത്യയിൽ ഉൾപ്പെടെ നിരോധിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസം ഇന്ത്യയിൽ ഓൺലൈൻ മണി ഗെയിമിംഗ് ആപ്പുകൾ ഉൾപ്പെടെ ബാൻ ചെയ്തു. പക്ഷേ ഇല്ലീഗലായി ഇത്തരത്തിൽ നിരവധി ആളുകളും ആപ്പുകളും ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. പ്രത്യക്ഷത്തിൽ എല്ലാം നോർമലാണ് എന്ന് തോന്നിപ്പിച്ച് അപ്രത്യക്ഷത്തിൽ പ്രവർത്തിക്കുന്ന ഇത്തരം നിരവധി ആളുകളാണ് ഇന്ത്യയിൽ ഇപ്പോൾ ഉള്ളത്. ലോകമെമ്പാടും ഇത്തരക്കാർ നിരവധിയുണ്ട്.
ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഒരു മത്സരമായി ഇന്ത്യ പാകിസ്ഥാൻ മത്സരം മാറുമ്പോൾ ഇത്തരക്കാർക്ക് ചാകരയാണ്. നിയമവിരുദ്ധമായാണ് ഇത്തരക്കാർ പ്രവർത്തിക്കുന്നത് എങ്കിലും വലിയ രീതിയിലുള്ള നേട്ടം ഇത്തരക്കാർക്ക് കൊയ്യാൻ കഴിയുന്ന സുപ്രധാന മത്സരമാണ് ഞായറാഴ്ച നടക്കുന്ന ഇന്ത്യ പാകിസ്ഥാൻ ഫൈനൽ. ശനിയാഴ്ച ഏഷ്യാകപ്പിൽ മത്സരങ്ങൾ ഇല്ല. ഇനി ഒരുപക്ഷേ ഇന്ത്യ പാകിസ്ഥാൻ മത്സരം നേരിട്ട് കാണണമെങ്കിൽ ഒരു വർഷത്തോളം കാത്തിരിക്കേണ്ടി വരും. അതുകൊണ്ടുതന്നെ പല ബിസിനസ് ഗ്രൂപ്പുകൾക്ക് ഏറെ സുപ്രധാനമായി മാറാൻ പോകുന്ന ഒന്നാണ് ഞായറാഴ്ച ദുബായിൽ അരങ്ങേറുന്ന ഇന്ത്യ പാകിസ്ഥാൻ ഫൈനൽ.