പൂജ അവധി സമയങ്ങളിൽ നമ്മൾ എല്ലാ ആളുകളും കാത്തിരിക്കുന്ന ഒന്നാണ് ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ആപ്ലിക്കേഷനുകളിലെ ഓഫർ സെയിലുകൾ. എന്നാൽ ഐഫോണുകൾക്ക് ഉൾപ്പെടെ വലിയ രീതിയിലുള്ള ഓഫറാണ് ഇവർ പ്രഖ്യാപിച്ചത് എങ്കിലും സെയിൽ തുടങ്ങി ഒരു മണിക്കൂറിനുള്ളിൽ തന്നെ ആളുകൾക്ക് വേണ്ടുന്ന ഐഫോൺ ഉൾപ്പെടെ ഫ്ലിപ്കാർട്ടിൽ വിറ്റ് തീർന്നു. സെയിൽ എന്ന പേരിൽ മൊബൈലുകൾക്കും ലാപ്ടോപ്പുകൾക്കും ഓഫറുണ്ട് എങ്കിലും യഥാർത്ഥത്തിൽ ഈ ഓഫർ തട്ടിപ്പാണ് എന്ന് പറയുന്ന ഒരു വിഭാഗം ആളുകൾ നിലവിലുണ്ട്.
സാധാരണ ഉള്ളതിലും കോടിക്കണക്കിന് രൂപയുടെ നേട്ടമാണ് ആമസോൺ, ഫ്ലിപ്കാർട്ട്, മീഷോ, മിന്ത്ര തുടങ്ങിയ ആപ്ലിക്കേഷനുകൾ സെയിൽ എന്ന പേരിൽ ഈ സമയം. അതായത് സാധാരണ അവർ നേടുന്നതിലും 5 ഇരട്ടിയോളം വിൽപ്പനയുടെ വർദ്ധനവാണ് ഈ സമയങ്ങളിൽ ഉണ്ടാകുന്നത്. മൊബൈൽ ഫോണുകൾക്ക് സാധാരണ ഉള്ളതിലും വില താരതമ്യേന കുറഞ്ഞിട്ടുണ്ട് എന്നുള്ളത് യാഥാർഥ്യമാണ്. പക്ഷേ പുത്തൻ ഐഫോൺ വന്നതിനാൽ സാധാരണ മുൻപിറങ്ങിയ മോഡലുകളുടെ വില കുറയാറാണ് പതിവ്. ഈ കുറവിനെ സെയിൽ എന്ന രീതിയിൽ പർവ്വതീകരിച്ച് ഇത്തരം ആപ്ലിക്കേഷനുകൾ കാണിക്കുന്നു എന്ന് പറയുന്ന ഒരു വിഭാഗം ആളുകൾ ഉണ്ട്.
കൂടാതെ ഐസിഐസിഐ, ആമസോൺ പേ, എസ്ബിഐ തുടങ്ങിയ ബാങ്കുകളുടെയും ഓൺലൈൻ മണി സർവീസുകളുടെയും ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിൽ ആണ് സാധാരണ ഉള്ളതിലും 3000 രൂപയോളം പല ഫോണുകൾക്കും ഡിസ്കൗണ്ട് ലഭിക്കുന്നത്. ഇത് ഇത്തരത്തിലുള്ള ബാങ്കുകളുടെ കസ്റ്റമേഴ്സ് ആക്കാനുള്ള കുതന്ത്രമാണ് എന്ന് വാദിക്കുന്ന ആളുകൾ നിരവധിയാണ്. ഇനി അല്ല ഈ സമയങ്ങളിൽ വിലകുറയുന്ന ഫോണ് നമുക്ക് ഇഎംഐ സംവിധാനത്തിൽ സ്വന്തമാക്കണം എങ്കിലും ഇത്തരത്തിൽ പല ബാങ്കുകളുടെയും ക്രെഡിറ്റ് കാർഡ് ആവശ്യമാണ്. മൂന്നുമാസത്തിനുള്ളിൽ അടച്ചു തീർക്കുകയാണ് എങ്കിൽ നോ കോസ്റ്റ് ഇഎംഐക്ക് ഇത്തരം ഫോണുകൾ ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിൽ സ്വന്തമാക്കാം എന്നല്ലാതെ അതിനുമുകളിൽ സമയപരിധി പണം അടച്ചു തീർക്കാൻ ആവശ്യമാണ് എങ്കിൽ 3000 രൂപയോളം യഥാർത്ഥ പ്രൈസിനേക്കാൾ കൂടുതൽ നൽകണം.
ഇത്തരത്തിൽ കൂടുതൽ ക്രെഡിറ്റ് കാർഡ് സർവീസുകളെ നമ്മൾക്കു ആകർഷകം ആക്കുന്ന രീതിയിൽ ഓൺലൈൻ ഇ കോമേഴ്സ് ആപ്ലിക്കേഷനുകൾ അവരുടെ വില്പന ക്രമീകരിക്കുന്നു എന്ന് വലിയ വാദമുണ്ട്. ഇതിനുപുറമേ സെപ്റ്റംബർ മാസമാണ് സെയിൽ എന്ന് വിചാരിക്കുക. 2025 സെപ്റ്റംബർ മാസത്തിൽ ഒരു പ്രോഡക്റ്റിന് അവർ വിലകുറച്ചു കാണിക്കുന്നു. ഈ വില കുറഞ്ഞ പ്രോഡക്റ്റ് അടുത്ത വർഷം ഓഗസ്റ്റ് വരെ ഘട്ടം ഘട്ടമായി വീണ്ടും ഓൺലൈൻ ആപ്ലിക്കേനുകൾ അതിന്റെ യഥാർത്ഥ പ്രൈസിനേക്കാൾ ചെറുതായി കൂട്ടിക്കൂട്ടി കൊണ്ടുവരുന്നു.
ഇത്തരത്തിൽ വിലകുറഞ്ഞ പ്രോഡക്ടിന്റെ വില ഒരു വർഷം ആകുമ്പോഴേക്കും ഒരു വലിയ തുക ഘട്ടം ഘട്ടമായി കൂട്ടുന്നതു വഴി ഇതിനുമുകളിൽ അധികമായി കയറ്റിയിടുന്നു. പെട്ടെന്ന് സെയിൽ എന്നു പറയുമ്പോൾ കൂട്ടിയതുക മാത്രം ഒറ്റയടിക്ക് സെയിൽ എന്ന രൂപേണ കുറച്ചു കാണിക്കുന്നു. ഇത് യഥാർത്ഥത്തിൽ യാഥാർത്ഥ്യമാണ് എന്ന് തെളിവ് സഹിതം പല ബ്ലോഗർ മാറും പറയുന്നുണ്ട്. അവർ കഴിഞ്ഞ രണ്ടു വർഷമായി കൃത്യമായി ഇതിന് പിന്നിൽ പഠനം നടത്തിയാണ് ഇത്തരം കാര്യങ്ങൾ പറയുന്നത്. അതായത് സാധാരണയായി ആ പ്രോഡക്റ്റ് സെല്ലർ ആഗ്രഹിക്കുന്ന വില തന്നെയാണ് നമ്മൾ നൽകുന്നത് എന്ന് അർത്ഥം.
ഇത്തവണത്തെ സെയിൽ വലിയ സംഭവമാണ് എന്നുള്ള രീതിയിൽ നിരവധി ആളുകൾ സംസാരിക്കുന്നത്. വലിയ രീതിയിലുള്ള വിലക്കുറവ് എസിക്ക് ഉൾപ്പെടെ ഉണ്ടായിട്ടുണ്ട് എന്നും ആളുകൾ പറയുന്നുണ്ട്. എന്നാൽ യഥാർത്ഥത്തിൽ അത് ഈ സെയിൽ ഉള്ളതുകൊണ്ട് ഇത്തരം ആപ്ലിക്കേഷനുകളിൽ വന്നതാണോ എന്നതാണ് ചോദ്യം? ആ ചോദ്യത്തിനുള്ള ഉത്തരം അല്ല എന്നതാണ്. ഗവൺമെന്റ് കഴിഞ്ഞ ദിവസങ്ങളിൽ ജിഎസ്ടി സ്ലാബ് പുതുക്കി പണിതിരുന്നു. ഈ പുതുക്കി നിശ്ചയിച്ചിരുന്ന ജി എസ് ടി സ്ലാബ് പ്രകാരം 99% പ്രോഡക്ടുകൾക്കും വില കുറഞ്ഞിട്ടുണ്ട്.
ജിഎസ്ടി നിയമപ്രകാരം വില കുറയുന്ന ദിവസത്തിനോട് സമാനമായ ദിവസങ്ങളിലാണ് ഇത്തരം ഓൺലൈൻ ആപ്ലിക്കേഷനുകളിൽ വില്പന ആരംഭിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ജി എസ് ടി മാറ്റത്തിനനുസരിച്ച് വിലകുറവ് മാത്രമാണ് ഇത്തരം ആപ്ലിക്കേഷനുകളിൽ ലഭ്യമാകുന്നത് എന്നാണ് ഒരു വിഭാഗം വിദഗ്ധരുടെ വിലയിരുത്തൽ. ചുരുക്കി പറഞ്ഞു കഴിഞ്ഞാൽ ഇനിയുള്ള സമയങ്ങളിൽ കടയിൽ പോയി സാധനം വാങ്ങിച്ചാലും ഏകദേശം ഇതേതു തന്നെ സാധനം ലഭിക്കുമെന്ന് അർത്ഥം. തകൃതിയായി ആളുകൾ ഇത്തരം ഓൺലൈൻ ആപ്ലിക്കേഷൻ നോക്കി സാധനം വാങ്ങുന്ന സമയമാണ് ഇപ്പോൾ.
കാര്യമായി കൈകൊള്ളാതെ ആളുകൾക്ക് ഇത്തരം ഓൺലൈൻ ആപ്ലിക്കേഷനുകളിൽ നിന്ന് സാധനം വാങ്ങാം എന്നുള്ളത് സത്യമാണ്. പക്ഷേ നിരവധി തട്ടിപ്പുകളും ഓൺലൈൻ ആപ്ലിക്കേഷനുകളിൽ നിന്ന് സാധനം വാങ്ങുമ്പോൾ ഉണ്ടാകുന്നുണ്ട്. കഴിഞ്ഞദിവസം ഹൈദരാബാദിൽ ഐഫോൺ സെയിലിൽ നിന്ന് വാങ്ങിച്ച ഒരാൾക്ക് ലഭിച്ചത് ചുടുകട്ടയാണ്. അതുകൊണ്ടുതന്നെ കൃത്യമായ രീതിയിൽ ഇത്തരം സാധനങ്ങൾ വാങ്ങുമ്പോൾ രേഖകൾ സൂക്ഷിക്കേണ്ടതുണ്ട്. ഐഫോൺ പോലെയുള്ള വിലകൂടിയ സാധനങ്ങൾ അൺബോക്സ് ചെയ്യുമ്പോൾ അതിന്റെ വീഡിയോ എടുക്കേണ്ടതായും ഉണ്ട്. ഇല്ലെങ്കിൽ ചിലപ്പോൾ പണി കിട്ടിയേക്കാം എന്നതാണ് യാഥാർത്ഥ്യം…