വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ കോഴിക്കോട് വലിയ പേര് സമ്പാദിച്ച ആശുപത്രിയാണ് മേയ്ത്ര. കോഴിക്കോട് കാരപ്പറമ്പിലാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ പ്രകാരം കെ കെ ആർ ഗ്രൂപ്പ് മേയ്ത്ര ഹോസ്പിറ്റൽ ഏറ്റെടുക്കാൻ ഒരുങ്ങുകയാണ്. പ്രമുഖ മലയാളി വ്യവസാ യി ഫൈസൽ കൊട്ടിക്കോളൻ്റെ നേതൃത്വത്തിലാണ് ആശുപത്രിയുടെ പ്രവർത്തനം. ഭൂരിഭാഗം ഓഹരികൾ ആഗോള പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ കെ കെആർ സ്വന്തമാക്കും. ഏതാണ്ട് 1,200 കോടി രൂപ മൂല്യത്തിലാണ് ഇടപാട് നടക്കുക.
ഒരൊറ്റ ആശുപത്രിക്ക് ഇത്രയധികം മൂല്യം ലഭിക്കുന്നത് കേരളത്തിൽ ആദ്യമാണ്. ഫൈസൽ കൊട്ടിക്കോളൻ ഹോൾഡിങ് കമ്പനിയായ കെഫിനു കീഴിൽ പ്രവർത്തിക്കുന്ന മേയ്ത്രയുടെ പ്രാരംഭ പ്രവർത്തനങ്ങൾ 2012ൽ തന്നെ ആരംഭിച്ചു എങ്കിലും 2017ലേക്ക് എത്തുമ്പോൾ ആശുപത്രി എന്ന നിലയിലുള്ള പ്രവർത്തനം പൂർണതോതിൽ ആരംഭിച്ചു. നാലര ലക്ഷം ചതുരശ്രയടി വിസ്തൃതിയിലുള്ള അത്യാധുനിക ആശുപത്രിയിൽ 220 മുറികളും സ്യൂട്ട് റൂമുകളുമാണുള്ളത്. വളരെ ചുരുങ്ങിയ കാലയളവിൽ ഉള്ളിൽ തന്നെ ആശുപത്രി വലിയ രീതിയിൽ വളർന്നിരുന്നു. മികച്ച ട്രീറ്റ്മെന്റ് സർവീസുമാണ് ആശുപത്രിയുടെ പ്രത്യേകതയായി രോഗികൾ പറയുന്നത്.
കമ്പനിയിൽ ഓഹരി പങ്കാളിയായി ഫൈസൽ കൊട്ടിക്കോളൻ തുടരും.കമ്പനിയുടെ ചെയർമാൻ പദവിയും നിലനിർത്തും. കെകെആറിനു കീഴിലുള്ള ആശുപത്രികളിൽ പ്രീമിയം ബ്രാൻഡായിട്ടാകും മേയ്ത്ര നിലനിർത്തുക. കെ കെ ആർ ഗ്രൂപ്പ് ആശുപത്രിയുടെ ചുമതലയിലേക്ക് എത്തുന്നതോടുകൂടി കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ആശുപത്രിയിലേക്ക് എത്തും. ഒരുപക്ഷേ വെറും വർഷങ്ങളിൽ കോഴിക്കോട് തന്നെ ഏറ്റവും മികച്ച ആശുപത്രിയായി മേയ്ത്ര മാറിയാലും അത്ഭുതപ്പെടാനില്ല. ഇതോടൊപ്പം തന്നെ ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളായ ഹൈദരാബാദ്, ചെന്നൈ ബാംഗ്ലൂർ തുടങ്ങിയ നഗരങ്ങളിലേക്ക് ആശുപത്രിയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും വരും വർഷങ്ങളിൽ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മുമ്പ് ആശുപത്രി മേഖലയിൽ പ്രബല സാന്നിധ്യമായിരുന്നു കെ കെ ആർ ഗ്രൂപ്പ്. എന്നാൽ ചില പ്രതിസന്ധി കാരണം 2022ൽ അവരുടെ തന്നെ പ്രധാനപ്പെട്ട ആരോഗ്യ സ്ഥാപനമായ മാക്സ് ഹെൽത്ത് കെയറിന്റെ ഓഹരി പങ്കാളിത്തം പൂർണ്ണമായും വിറ്റൊഴിഞ്ഞതും.
2022-ൽ മാക്സ് ഹെൽത്ത് കെയറിന്റെ ഓഹരി പങ്കാളിത്തം പൂർണമായും വിറ്റൊഴിഞ്ഞതും വഴി ആശുപത്രി മേഖലയിൽ നിന്നും പൂർണമായും കെ കെ ആർ ഗ്രൂപ്പ് മാറി നിന്നിരുന്നു. ഇതോടുകൂടി ഗ്രൂപ്പ് ആശുപത്രി മേഖലയിൽ ഇനി ഒരു തിരിച്ചുവരവ് നടത്തില്ല എന്നായിരുന്നു ഓഹരി മേഖലയിൽ തന്നെയുള്ള സംസാരം. എന്നാൽ പൂർവാധികം ശക്തിയോടുകൂടി ഗ്രൂപ്പ് തിരിച്ചുവരാൻ ഒരുങ്ങുകയാണ് എന്നുള്ള സൂചനയാണ് ഇപ്പോൾ മേയ്ത്രയെ ഏറ്റെടുത്തത് വഴി നൽകുന്നത്. കോഴിക്കോട് തന്നെ ഏറ്റവും പ്രമുഖ ആശുപത്രിയായ ബേബി മെമ്മോറിയൽ ആശുപത്രിയിലും സമാന രീതിയിൽ ഒരു വർഷം മുമ്പേ കെ കെ ആർ ഗ്രൂപ്പ് ഓഹരി വലിയ തുക നൽകി വാങ്ങിയിരുന്നു.
ഫൈസൽ കൊട്ടിക്കോളൻ എന്ന ബിസിനസ് കിങ്
കോഴിക്കോട് തന്നെ ഫൈസൽ കൊട്ടിക്കോളൻ എന്ന വ്യക്തി ഇപ്പോൾ നടക്കുന്ന മേയ്ത്ര ആശുപത്രിയുടെ ഇടപാട് വഴി വാർത്തകളിൽ നിറയുകയാണ്. 2017 പൂർണ്ണതോതിൽ മേയ്ത്ര ആശുപത്രി പ്രവർത്തനമാരംഭിക്കുമ്പോൾ വളരെ ചുരുങ്ങിയ വർഷത്തിനുള്ളിൽ പ്രബല സാന്നിധ്യമായി ആശുപത്രി മാറുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ വളരെ പെട്ടെന്നായിരുന്നു ആശുപത്രിയുടെ വളർച്ച. ഈ വളർച്ച സൂചിപ്പിക്കുന്നതാണ് ഇന്ന് കെ കെ ആർ ഗ്രൂപ്പുമായി ഫൈസൽ കൊട്ടിക്കോളൻ നടത്തുന്ന കോടികളുടെ ഡീൽ. കഴിഞ്ഞ 15 വർഷത്തിനിടയിൽ ഫൈസൽ കൊട്ടിക്കോളൻ നടത്തുന്ന ഇത്തരത്തിലുള്ള മൂന്നാമത്തെ വലിയ ഇടപാടാണ് ഇത്.
അദ്ദേഹം യുഎസിൽ സ്ഥാപിച്ച പ്രമുഖ കമ്പനിയായ എമിറേറ്റ് ടെക്നോ കാസ്റ്റിൽ എന്ന കമ്പനിയെ 2012 യുഎസ് കേന്ദ്രമായ ടൈക്കോ ഇന്റർനാഷണൽ ഏറ്റെടുത്തിരുന്നു. അതിനുശേഷം ഇന്ത്യയിൽ ഇദ്ദേഹം ആരംഭിച്ച ഇൻഫ്രാ എന്ന കമ്പനി 2018 ജപ്പാനീസ് നിക്ഷേപ സ്ഥാപനമായ സോഫ്റ്റ് ബാങ്ക് ഏറ്റെടുത്തിരുന്നു. അപ്രതീക്ഷിതമായ ഡീലുകൾ ആയിരുന്നു ആ സമയങ്ങളിൽ ഈ രണ്ടു ഡീലുകൾ കൊണ്ടും ഫൈസൽ കൊട്ടിക്കോളൻ നടത്തിയത്. ഇന്ന് മേയ്ത്ര ആശുപത്രിയിലേക്ക് കെ കെ ആർ ഗ്രൂപ്പ് എത്തുന്നത് വഴി അപ്രതീക്ഷിതമായ ഡീൽ ആണ് ഇദ്ദേഹം നേടിയിരിക്കുന്നത്.
കോടികൾ ആശുപത്രിയിലേക്ക് എത്തുന്നത് വഴി വലിയ രീതിയിലുള്ള വിപുലീകരണം ആശുപത്രിക്ക് സാധ്യമാവുകയും മറ്റു നഗരങ്ങളിൽ ഉൾപ്പെടെ പടർന്നു പന്തലിക്കാൻ സാധിക്കുകയും ചെയ്യും. പക്ഷേ കെ കെ ആർ ഗ്രൂപ്പ് എന്ന പുത്തൻ കമ്പനി മേയ്ത്ര ഗ്രൂപ്പുമായി കൈകോർക്കുമ്പോഴും പൈസ കൊറ്റാളിക്കലിന് നേട്ടമല്ലാതെ ഒന്നും നഷ്ടപ്പെടുന്നില്ല. കാരണം ഫൈസൽ കമ്പനിയിൽ അലങ്കരിച്ചിരുന്ന സ്ഥാനം അതേ രീതിയിൽ തുടരാൻ ഡീൽ കൊണ്ട് അദ്ദേഹത്തിന് സാധിക്കും. അതായത് കൃത്യമായ പ്ലാനിങ്ങിന്റെ ഉദാഹരണമാണ് ഫൈസൽ കൊട്ടിക്കോളൻ.
ഒരു സ്ഥാപനം അദ്ദേഹം മികച്ച രീതിയിൽ ആരംഭിച്ച അത് സക്സസ് ഫുൾ ആയി മുന്നോട്ടേക്ക് കൊണ്ടുപോകുന്നു. പക്ഷേ ആ വിജയം മറ്റു കമ്പനികളെ ആകർഷിപ്പിച്ച ശേഷം അവരെ ആ കമ്പനിയിലേക്ക് കൊണ്ടുവരുന്നു. അതുവഴി വലിയ രീതിയിലുള്ള നേട്ടം ഫൈസൽ കൊട്ടിക്കോലിനു നേടാൻ സാധിക്കും. വെറുമൊരു ബിസിനസ് മാൻ എന്നതിനപ്പുറം കൃത്യമായ പ്ലാനിങ്ങിന്റെയും എക്സിക്യൂഷന്റെയും ഉദാഹരണമാണ് ഫൈസൽ കൊട്ടിക്കോളൻ മേയ്ത്ര ഹോസ്പിറ്റൽ കെ കെ ആർ ഗ്രൂപ്പ് ഏറ്റെടുക്കുന്നത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഒരു സ്ഥാപനം മികച്ച രീതിയിൽ നടത്തിക്കൊണ്ടു പോയ ശേഷം മറ്റൊരു കമ്പനിയെ ആ സ്ഥാപനത്തിലേക്ക് കൊണ്ടുവരുന്നതിൽ പ്രഗൽഭനായ മാറുകയാണ് ഫൈസൽ കൊട്ടിക്കോളൻ.