കഴിഞ്ഞദിവസമാണ് ഇന്ത്യയിൽ ഉടനീളം പുതുക്കിയ ജി എസ് ടി നിരക്കുകൾ നിലവിൽ വന്നത്. പുതുക്കിയ ജിഎസ്ടി നിരക്ക് നിലവിൽ വന്നതോടുകൂടി സാധാരണക്കാർക്ക് ആശ്വാസമായി മിക്ക സാധനങ്ങൾക്കും വിലക്കുറവ് വന്നു. മിഠായികൾക്കും, പപ്സിനും, പൊറോട്ടക്കും തുടങ്ങി കാറുകൾക്ക് വരെ വിലക്കുറവ് വന്നിട്ടുണ്ട്. നിത്യോപയോഗ സാധനങ്ങൾക്ക് ഉൾപ്പെടെ വിലക്കുറവ് പ്രതിഫലിച്ച് തുടങ്ങി. പുതിയ ജിഎസ്ടി നിരക്ക് നിലവിൽ വന്നതോടുകൂടി മാർക്കറ്റുകൾ വീണ്ടും സജീവമാകും എന്നുള്ള പ്രതീക്ഷയിലാണ് സാധാരണക്കാരായ കച്ചവടക്കാർ.
ചുരുക്കിപ്പറഞ്ഞു കഴിഞ്ഞാൽ നിലവിൽ 12 ശതമാനം വരെ ജിഎസ്ടി ഉണ്ടായിരുന്ന സാധനങ്ങൾക്ക് 5% ത്തോളം ആയി ജിഎസ്ടി കുറഞ്ഞപ്പോൾ 28% ത്തോളം ജിഎസ്ടി വാങ്ങിച്ചിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾക്ക് ഇപ്പോൾ 18% ആയി കുറഞ്ഞിട്ടുണ്ട്. ജിഎസ്ടി 2. 0 എന്നുള്ള പേരിലാണ് ചുരുക്കപ്പേരി നൽകി പുതിയ ജിഎസ്ടി മാറ്റത്തെ കേന്ദ്ര സർക്കാർ ഉൾപ്പെടെ വിളിക്കുന്നത്. പുതിയ മാറ്റത്തിൽ നിത്യോപയോഗ സാധനങ്ങളായ ഭക്ഷ്യ പദാർത്ഥങ്ങൾക്ക് പുറമേ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും, സ്റ്റേഷനറി സാധനങ്ങൾക്കും, ബ്യൂട്ടി പ്രൊഡക്ടുകൾക്കും, മെഷിനറികൾക്കും, ഇൻഷൂറൻസുകൾക്കും പോളിസികൾക്കും ഉൾപ്പെടെ വില കുറവ് അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്.
ചില സാധനങ്ങളുടെ ജി എസ് ടിയിൽ വന്ന മാറ്റം പരിശോധിക്കം :
പാക്ക് ചെയ്ത പനീറിന് 5% ഉണ്ടായിരുന്ന ജി എസ് ടി ഇപ്പോൾ ജിഎസ്ടി ഇല്ലാത്ത അവസ്ഥയിലേക്ക് മാറി. ഇതേ രീതിയിൽ തന്നെയാണ് പിസ ബ്രെഡിന്റെയും റൊട്ടിയുടെയും ജിഎസ്ടി നിരക്ക്. മുൻപ് 12 മുതൽ 18% ഉണ്ടായിരുന്ന കണ്ടൻസ്ഡ് മിൽക്കിന്റെ ജി എസ് ടി 5% ആയി കുറഞ്ഞു. നീക്കും ബട്ടറിനും ചീസിനും ഇത്തരത്തിൽ ജിഎസ്ടി 5% ആയി കുറഞ്ഞിട്ടുണ്ട്. 18% ഉണ്ടായിരുന്ന മിഠായികളുടെ ജി എസ് ടി 5% ആയപ്പോൾ പാസ്തയുടെയും ബൈക്ക് ചെയ്ത സാധനങ്ങളുടെയും ജി എസ് ടി 18 ശതമാനത്തിൽ നിന്നും 5% ത്തിലേക്ക് എത്തി. ഡ്രൈ ഫ്രൂട്ടുകളുടെയും, സോസേജുകളുടെയും, ഷുഗർ പ്രോഡക്ടുകളുടെയും പച്ചക്കറിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന സാധനങ്ങളുടെയും ജി എസ് ടി 12 മുതൽ 18% ത്തിൽ നിന്നും അഞ്ചു ശതമാനത്തിലേക്ക് എത്തി.
ഇത്തരത്തിൽ ഭക്ഷ്യസാധനങ്ങൾക്ക് 12 മുതൽ 18 ശതമാനത്തിൽ നിന്നും 5% ആയി ജിഎസ്ടി കുറയുമ്പോൾ സാധാരണക്കാർക്ക് ഒരു മാസത്തേക്കുള്ള സാധനം മാർക്കറ്റിൽ നിന്ന് വാങ്ങുമ്പോൾ വലിയ തുക കുറഞ്ഞു കിട്ടും. എന്നാൽ 18 മുതൽ 28 ശതമാനമായിരുന്ന പാക്ക് ചെയ്ത തേങ്ങാ വെള്ളത്തിന്റെയും സോയ മിൽക്ക് ഡ്രിങ്ക്സിന്റെയും, നോൺ ആൾക്കഹോളിക് പഞ്ചസാര കലർന്ന പാനീയങ്ങളുടെയും കോൾഡ് കോഫി പോലെയുള്ള പാക്ക് ചെയ്ത സാധനങ്ങളുടെയും പുത്തൻ ജി എസ് ടി 40% ആയി ഉയർന്നിട്ടുണ്ട്. കലർന്ന പുകയില ഉൽപ്പന്നങ്ങൾക്കും ജി എസ് ടി നിരക്ക് കൂടിയിട്ടുണ്ട്. 28% ആയിരുന്ന സിഗരറ്റുകളുടെയും പാൻ മസാലകളുടെയും ജി എസ് ടി 40% ആയപ്പോൾ 28% ആയിരുന്ന ബീഡികളുടെ ജിഎസ്ടി നിരക്ക് 18% ആക്കി കുറച്ചിട്ടുണ്ട്.
28% ആയിരുന്ന സിമെന്റിന്റെ മുകളിലുള്ള ജിഎസ്ടി ഇപ്പോൾ 18% ആയി കുറച്ചപ്പോൾ മെഡിക്കൽ സംബന്ധമായ അത്യാവശ്യമുള്ള മരുന്നുകളുടെയും മറ്റുമൊക്കെ ജിഎസ്ടി 12ൽ നിന്നും 5% ആക്കി കുറച്ചു. മോട്ടോർസൈക്കിളുകളുടെ ജിഎസ്ടി 28 ശതമാനത്തിൽ നിന്നും 18% ആയപ്പോൾ സ്കൂട്ടറുകൾക്കും ചെറിയ കാറുകൾക്കും സൈക്കിളുകൾക്കും ഇതേ രീതിയിൽ മാറ്റം അനുഭവപ്പെടും. എന്നാൽ 350cc ക്ക് മുകളിലുള്ള ഇരുചക്ര വാഹനങ്ങൾക്ക് 28% ആയിരുന്നു മുൻപുള്ള ജിഎസ്ടി എങ്കിൽ അത് 40% ആയി ഉയർത്തി. എയർക്രാഫ്റ്റുകളുടെ ജിഎസ്ടിയിലും 28 ശതമാനത്തിൽ നിന്നും 40% എന്നുള്ള രീതിയിലേക്ക് വളർച്ച സംഭവിച്ചപ്പോൾ ലക്ഷ്വറി കാറുകൾക്കും 40% ആയി ജി എസ് ടി മാറി.
സിനിമാ ടിക്കറ്റുകളും 12% ആയിരുന്നു മുൻപുള്ള ജിഎസ്ടി നിരക്ക് എങ്കിൽ അത് 5% ആയി കുറഞ്ഞിട്ടുണ്ട്. എന്നാൽ 100 രൂപയ്ക്ക് മുകളിലുള്ള സിനിമാ ടിക്കറ്റുകൾക്കാണ് ഇത്തരത്തിൽ കുറവ് സംഭവിച്ചിട്ടുള്ളത്. നൂറു രൂപയ്ക്ക് താഴെയാണ് ടിക്കറ്റ് നിരക്ക് എങ്കിൽ അത് 40% ത്തോളം ജി എസ് ടി ഉയർച്ച നേരിടും. പ്രൈവറ്റ് ട്യൂഷനുകൾക്ക് മുൻപുണ്ടായിരുന്ന 18% എന്ന ജിഎസ്ടി നിരക്ക് ഇപ്പോൾ പൂർണമായും കുറച്ചു പൂജ്യത്തിലേക്ക് എത്തിച്ചിട്ടുണ്ട്. ഇതേ രീതിയിൽ ചാരിറ്റി ആശുപത്രി സർവീസുകൾക്കും ചാരിറ്റി എജുക്കേഷണൽ സർവീസുകൾക്കും വൊക്കേഷണൽ കോഴ്സുകൾക്കും ജിഎസ്ടി ഇനി നൽകേണ്ടി വരില്ല. ആയിരം മുതൽ 7500 വരെ ബിൽ ഈടാക്കുന്ന ഹോട്ടലുകൾക്ക് 12ശതമാനത്തിൽ നിന്നും 5% ആക്കി ജി എസ് ടി കുറച്ചിട്ടുണ്ട്.
ചുരുക്കിപ്പറഞ്ഞുകഴിഞ്ഞാൽ സാധാരണക്കാരന് ഏറ്റവും കൂടുതൽ ആവശ്യമുണ്ടാകുന്ന നിത്യോപയോഗ സാധനങ്ങൾക്കും വാഹനങ്ങൾക്കും ഹോട്ടൽ നിരക്കുകൾക്കും ഉൾപ്പെടെ ജി എസ് ടി വലിയ രീതിയിൽ മാറ്റം സംഭവിച്ച സാധാരണക്കാരന് അനുയോജ്യമായ രീതിയിലേക്ക് മാറിയിട്ടുണ്ട്. എന്നാൽ അത്യാവശ്യം ലക്ഷ്വറിയായി ജീവിക്കുന്ന ആളുകൾക്ക് ചില കാര്യങ്ങളിൽ അധിക ടാക്സ് നൽകേണ്ടിവരും. സാധാരണക്കാരനെ കൂടുതലായി സപ്പോർട്ട് ചെയ്യാൻ വേണ്ടി ഉണ്ടാക്കിയ ജിഎസ്ടി മാറ്റമാണ് ഇത് എന്ന് തോന്നുന്ന വിധത്തിലാണ് പുത്തൻ ജിഎസ്ടി സ്ലാബുകൾ നിർമ്മിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം മുതൽ ഇത് നിലവിൽ വരികയും ചെയ്തു.
എസി എന്നത് സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഒരു ലക്ഷ്വറി ആയിരുന്നു. മധ്യനിലവാരത്തിൽ ജീവിക്കുന്ന ആളുകളും അതിനു മുകളിലുള്ള ആളുകളുമായിരുന്നു എസി ഉപയോഗിച്ചിരുന്നത്. അതിനുകാരണം ഒരു പെണ്ണിന്റെ എസി വീട്ടിൽ വെക്കാനായി മുപ്പതിനായിരം രൂപയ്ക്ക് മുകളിൽ സാധാരണയായി ചിലവാകും എന്നതായിരുന്നു. എന്നാൽ 28% ആയിരുന്ന എസിയുടെ ജിഎസ്ടി ഇപ്പോൾ 18% ആയി കുറച്ചു. ഈ കുറവ് സംഭവിക്കുന്നത് വഴി എസിയിൽ 3000 രൂപയ്ക്ക് മുകളിൽ കുറവ് അനുഭവപ്പെടും. വലിയ രീതിയിൽ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ഇത്തരത്തിൽ ജിഎസ്ടി സ്ലാബുകളിൽ വന്ന മാറ്റം അനുകൂലമായി ഭവിക്കും. ഇലക്ട്രോണിക് ഉപകരണങ്ങളുടെ വിൽപ്പന ഇതുവഴി കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാൽ പുതുക്കിയ ജിഎസ്ടി നിരക്കിനെതിരെ വിമർശനവുമായി പല സർക്കാരുകളും രംഗത്ത് എത്തിയിട്ടുണ്ട്. നമ്മുടെ കേരള സർക്കാരും തെലുങ്കാന സർക്കാരും ഉൾപ്പെടെ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഈ മാറ്റത്തെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്. കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ജി എസ് ടി നിരക്ക് അതാത് സംസ്ഥാന സർക്കാരുകളെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാണ് എന്നാണ് ഇവരുടെ വാദം. ജിഎസ്ടി നിരക്കിൽ മാറ്റം വരുമ്പോൾ സംസ്ഥാന സർക്കാരിന് ലഭിക്കേണ്ട തുകയിൽ വലിയ കുറവ് വരുമെന്നാണ് സംസ്ഥാന സർക്കാറുകൾ പറയുന്നത്. ഈ സർക്കാറുകൾക്ക് വരുന്ന നഷ്ടം കേന്ദ്രസർക്കാർ നികത്തണമെന്നും തെലുങ്കാന സർക്കാർ ആവശ്യപ്പെടുന്നു.