കേരളത്തിൽ ഉടനീളം ഇപ്പോൾ നാല് എയർപോർട്ടുകൾ വന്നു കഴിഞ്ഞു. എയർപോർട്ടുകൾ എത്തിയതിനാൽ തന്നെ പല ജില്ലകളിലേക്കും ഉള്ള യാത്ര സുഗമമായി മാറിയിരിക്കുകയാണ്. ഒടുവിലായി എയർപോർട്ട് വന്ന കണ്ണൂർ ജില്ലയിൽ കഴിഞ്ഞ വർഷത്തിന് അപേക്ഷിച്ചു യാത്രക്കാരുടെ എണ്ണത്തിലും വൻവർദ്ധനവ് ഉണ്ടായിരിക്കുന്നു. കേരളത്തിൽ തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട്, എറണാകുളം ജില്ലകൾക്ക് ഇതിനോടകം എയർപോർട്ട് ഉണ്ട്. എന്നാൽ ഇതിൽ വലിയ ഒരു മാൾ ഇല്ലാത്തത് കണ്ണൂർ ജില്ലയിൽ മാത്രമാണ്. കണക്ക് പരിശോധിച്ചാൽ കണ്ണൂർ ജില്ലയിൽ എത്തുന്ന ടൂറിസ്റ്റുകളുടെയും സഞ്ചാരികളുടെയും എണ്ണത്തിൽ വൻവർദ്ധനവ് ഉണ്ടായിട്ടുണ്ട്.
വലിയ രീതിയിലുള്ള ബിസിനസ് സാധ്യത തുറന്നിടുന്ന ഒന്നാണ് കേരളത്തിൽ മാളുകൾ. ഇതിൽ കണ്ണൂർ ഒഴിച്ച് മറ്റു നാല് എയർപോർട്ടുകൾ ഉള്ള ജില്ലകളിലും ലുലുമാൾ പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. ഇതിൽ തിരുവനന്തപുരം, എറണാകുളം ലുലുമാളുകളിൽ ദിനംപ്രതി എത്തുന്നത് ലക്ഷക്കണക്കിന് ആളുകളാണ്. അടുത്തിടെ തുടങ്ങിയ കോഴിക്കോടുള്ള ലുലു മാളിലും ആളുകളുടെ എണ്ണത്തിൽ ഒട്ടും കുറവില്ല. താരതമ്യേന എറണാകുളം തിരുവനന്തപുരം ലുലുമാടുകളെ അപേക്ഷിച്ച് വലിപ്പം കുറവാണെന്ന് ഉള്ള സാഹചര്യം കോഴിക്കോടുള്ള ലുലു മാളിനു ഉണ്ടെങ്കിലും ആളുകളുടെ എണ്ണത്തിൽ കുറവില്ല.
ലുലു മാളിന് പുറമേ മറ്റു പല മാളുകൾ തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളിലുണ്ട്. ഇതിൽ എറണാകുളം ജില്ലയിൽ മാത്രം പത്തോളം തിയറ്റർ സംവിധാനം ഉള്ള മാളുകളാണ് പ്രവർത്തിക്കുന്നത്. കോഴിക്കോടും സമാനമായ രീതിയിൽ അഞ്ചിൽ അധികം വലിയ ആളുകൾ ഉണ്ട്. തിരുവനന്തപുരത്തും ലുലുമാളിന് പുറമേ മറ്റുമാളുകൾ ഉണ്ട്. പാലക്കാടും കോട്ടയത്തും ഉൾപ്പെടെ ലുലു പ്രവർത്തനം നടത്തിവരുന്ന സാഹചര്യവും ഉണ്ട്. എന്നാൽ എയർപോർട്ട് സംവിധാനം ഉണ്ടായിട്ടുപോലും കണ്ണൂർ ജില്ലയിലേക്ക് ലുലുമാൾ ഇതുവരെ കടന്നു കയറിയില്ല എന്നുള്ളത് അത്ഭുതമാണ്.
കണ്ണൂർ നഗരത്തെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത് 2 മാളുകൾ മാത്രമാണ്. ഇതിൽ ഒന്ന് സെക്യൂറാ സെന്റർ ആണ്. കണ്ണൂർ നഗരത്തിൽ നിന്നും 5 കിലോമീറ്റർ വിട്ട് താഴെ ചൊവ്വയിലാണ് മാൾ പ്രവർത്തിക്കുന്നത്. മറ്റുള്ള ജില്ലകളിലെ മാളുകളെ അപേക്ഷിച്ച് വളരെ ചെറിയ മാൾ ആണ് ഇത് എങ്കിലും ഇവിടെ സിനിപോളിസ് തിയറ്റർ സംവിധാനം ഉണ്ട്. കണ്ണൂർ നഗരത്തോട് ചേർന്ന് കിടക്കുന്ന ക്യാപ്പിറ്റോൾ മാളിൽ ആകട്ടെ തിയേറ്റർ സംവിധാനം ഒന്നുമില്ല. തലശ്ശേരിയിൽ ഡൗൺ ടൗൺ മാൾ എന്നുള്ള പേരിൽ മറ്റൊരു. മാൾ എങ്കിലും വലിപ്പം കുറഞ്ഞ മാളാണിത്. കാസർകോട് ലുലു ഉടൻതന്നെ അതിന്റെ പ്രവർത്തനം ആരംഭിക്കാൻ പോവുകയാണ്.
പെരിന്തൽമണ്ണയിലും ഉടൻതന്നെ ലുലു അവരുടെ മാളുമായി എത്തും. പയ്യന്നൂരും തളിപ്പറമ്പിലും ആലക്കോട് മട്ടന്നൂരിലും മാളുകൾ ഉണ്ട് എങ്കിലും താരതമ്യേന വളരെ ചെറിയ ആളുകളാണ് ഇവിടെ പ്രവർത്തനം നടത്തുന്നത്. വലിയ സാഹചര്യം കണ്ണൂരിൽ മാൾ തുടങ്ങാനായി നിലവിൽ ഉണ്ട് എങ്കിലും വലിയ മാളുകൾ കണ്ണൂരിലേക്ക് ഇതുവരെ എത്തിയിട്ടില്ല എന്നതാണ് അത്ഭുതം. ലുലു വർഷങ്ങൾക്കു മുമ്പേതന്നെ തലശ്ശേരിയിൽ വരുന്നുണ്ട് എന്നുള്ള വാർത്ത പ്രചരിച്ചിരുന്നുവെങ്കിലും ഇതിന് യാതൊരു അടിസ്ഥാനവുമില്ല എന്ന് പിന്നീട് പറഞ്ഞു. നെസ്റ്റോ കണ്ണൂരിൽ സെക്യുറ സെന്ററിൽ പ്രവർത്തിക്കുന്നുണ്ട് എങ്കിലും വലിയ ഒരു മാൾ കണ്ണൂരിന് അനിവാര്യതയാണ്.
വലിയ ടൂറിസം സാധ്യതയുള്ള ജില്ല എന്നുള്ള നിലയിലാണ് ഇപ്പോൾ കേരള സർക്കാർ ഉൾപ്പെടെ കണ്ണൂരിനെ കാണുന്നത്. കണ്ണൂരിലുള്ള തെയ്യവും അമ്പലങ്ങളും ഉൾപ്പെടെ ടൂറിസം പട്ടികയിൽ ഉൾപ്പെടുത്തി അടുത്തഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് മികച്ച ഒരു മാൾ കണ്ണൂരിൽ ഇല്ലാത്തത്. എറണാകുളം തിരുവനന്തപുരം ജില്ലകളിൽ ലുലു മാളുമായി എത്തിയപ്പോൾ ജില്ലയുടെ തന്നെ ഷോപ്പിൽ സാധ്യത തിരുത്തപ്പെട്ടതാണ്. നിരവധി ടൂറിസ്റ്റുകൾ ഇരു ജില്ലകളിലും മാളുകളിൽ സന്ദർശനം നടത്താറുണ്ട്. ഇന്ത്യയിൽ പല സ്ഥലങ്ങളിലും ലുലു മാൾ ആരംഭിക്കാൻ ഒരുങ്ങുകയും ചെയ്യുന്ന സാഹചര്യമുണ്ട്.
എല്ലാവർഷവും ലുലു പുതിയ പ്രഖ്യാപനങ്ങളുമായി എത്തുമ്പോൾ താങ്കൾക്ക് പുത്തൻ ഒരു മാൾ തുറക്കപ്പെടും എന്ന് എല്ലാ കണ്ണൂർ ജില്ലക്കാരും പ്രതീക്ഷിക്കാറുണ്ട്. എന്നാൽ ഇതുവരെ അത്തരത്തിലൊരു നടപടി ഉണ്ടായിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. കണ്ണൂർ നഗരത്തിൽ നിന്നും മാറി എയർപോർട്ടിനോട് ചേർന്ന് മട്ടന്നൂരിൽ ഒരു മാൾ ലുലു തുറക്കും എന്നുള്ള വാർത്ത കഴിഞ്ഞവർഷം വന്നിരുന്നു. എന്നാൽ ഈ വാർത്തയുടെ നിജസ്ഥിതി ഇതുവരെ പുറത്തുവന്നിട്ടില്ല. കണ്ണൂരിലെ ടൂറിസം പദ്ധതികളിൽ ഏറ്റവും വലിയ മുതൽക്കൂട്ടാകും ഒരു വലിയ മികച്ച മാൾ വന്നു കഴിഞ്ഞാൽ. എന്നാൽ അത് ഉണ്ടായിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.
ഇരിട്ടിയിൽ പുതിയ ഒരു മാൾ വരുന്നുണ്ട്. അവിടെ തിയേറ്റർ സംവിധാനവും ഉണ്ടാകും. എന്നാൽ താരതമ്യേന വലിപ്പം കുറഞ്ഞ കെട്ടിടം ആയിരിക്കും ഇരിട്ടിയിൽ ഒരുങ്ങുക. കണ്ണൂർ ജില്ലയിൽ തലശ്ശേരി പയ്യന്നൂർ പോലെയുള്ള മറ്റു ടൗണുകൾ വേറെയുമുണ്ട്. കണ്ണൂർ നഗരത്തിൽ തന്നെ ആർക്കും വേണ്ടാതെ കിടക്കുന്ന അനവധി സ്ഥലങ്ങളുണ്ട്. എന്നിട്ടും ലുലുവിന്റെ ചിന്തയിൽ കണ്ണൂർ എന്തുകൊണ്ട് വരുന്നില്ല എന്നതാണ് കണ്ണൂർ ജില്ലക്കാർ ഉൾപ്പെടെ ഉയർത്തുന്ന ചോദ്യം. അധികം വൈകാതെ തന്നെ കണ്ണൂർ ജില്ലയിൽ പുത്തൻ ഒരു മാൾ എത്തും എന്നുള്ള പ്രതീക്ഷയിലാണ് ജില്ലക്കാർ ഉടനീളം ഉള്ളത്.